real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: മലയാളത്തിലെ ആദ്യകാല നായിക എം.കെ.കമലം അന്തരിച്ചു Wed Apr 21, 2010 6:54 pm | |
| മലയാളത്തിലെ ആദ്യകാല നായിക എം.കെ.കമലം അന്തരിച്ചു Posted on: 20 Apr 2010 [You must be registered and logged in to see this image.]കോട്ടയം: മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലനിലെ നായിക എം.കെ. കമലം (86) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു.
1938ല്‍ പതിനേഴാം വയസ്സില്‍ കെ.കെ.അരൂരിനൊപ്പമാണ് കമലം ബാലനില്‍ നായികയായി വേഷമിട്ടത്. 'ബാലന്‍' പുറത്തിറങ്ങിയതോടെ നാടകരംഗത്തും കമലത്തിന് തിരക്കേറി. ബാലനിലെ മൂന്ന് പാട്ടുകള്‍ പാടി അഭിനയിച്ചതും കമലം തന്നെയാണ്. ചിത്രത്തിലെ ജഗദീശ്വര ജയജയ''എന്ന ഗാനം ഏറെ പ്രശസ്തമായിരുന്നു. സ്ത്രീകള്‍ നാടകത്തില്‍ പോലും മുഖം കാണിക്കാന്‍ ധൈര്യം കാണിക്കാതിരുന്ന കാലത്തായിരുന്നു ഇത്.
നാടകാദ്ധ്യാപകനും സംഗീതാദ്ധ്യാപകനുമായ എം.സി.കൊച്ചുപിളളപണിക്കരുടെയും കാര്‍ത്ത്യായനിയുടെയും മൂന്നാമത്തെ മകളായി 1924ല്‍ കോട്ടയത്തെ കുമരകത്തായിരുന്നു ജനനം. ഏഴാം വയസ്സിലായിരുന്നു നാടകവേദിയിലെ അരങ്ങേറ്റം. അല്ലിറാണി എന്ന നാടകത്തില്‍ അഭിനയിക്കുന്നതിനിടെയാണ് കമലത്തിന് സിനിമയിലേയ്ക്കുള്ള ക്ഷണം ലഭിക്കുന്നത്. നാടകം കണ്ടുകൊണ്ടിരുന്ന സംവിധായകന്‍ എസ്.നാട്ടാണി, നിര്‍മ്മാതാവ് ടി.ആര്‍.സുന്ദരം, നടന്‍ ആലപ്പി വിന്‍സന്റ് എന്നിവരാണ് നാടകത്തില്‍ അഭിനയിച്ച അഞ്ചു പെണ്‍കുട്ടികളില്‍ നിന്ന് കമലത്തെ തിരഞ്ഞെടുത്തത്.
നാടകക്കമ്പനിയുമായുള്ള കരാര്‍ കാരണം ബാലനു ശേഷം സിനിമയില്‍ നിന്നു ലഭിച്ച ഓഫറുകളൊന്നും കമലത്തിന് സ്വീകരിക്കാനായില്ല. പിന്നീട് തൃശ്ശൂര്‍ അപ്പന്‍ തമ്പുരാന്‍ നിര്‍മ്മിച്ച 'ഭൂതരായര്‍' എന്ന സിനിമയിലാണ് കമലം അഭിനയിച്ചത്. എന്നാല്‍ നിര്‍മ്മാതാവിന്റെ മരണത്തെത്തുടര്‍ന്ന് സിനിമ പുറത്തിറങ്ങിയില്ല.
അഭിനയത്തില്‍ മാത്രമല്ല, സംഗീതത്തിലും നൃത്തത്തിലും കഥാപ്രസംഗത്തിലുമെല്ലാം മികവു തെളിയിച്ച പ്രതിഭ കൂടിയാണ് കമലം. സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരായിരുന്നു സംഗീതത്തില്‍ ഗുരു. തോമസ് പുന്നന്‍, നാരായണന്‍ ഭാഗവതര്‍, ഓച്ചിറ രാമന്‍ ഭാഗവതര്‍, കൊട്ടാരം ശങ്കുണ്ണിനായര്‍ എന്നിവരായിരുന്നു പിന്നീടുള്ള ഗുരുക്കന്മാര്‍. ചെറിയ പ്രായത്തില്‍ തന്നെ നൃത്തവും പഠിച്ചു. അക്കാലത്ത് കേരളത്തിലെ കഥാപ്രസംഗവേദിളിലെ നിറഞ്ഞ സാന്നിധ്യം കൂടിയായിരുന്നു കമലം. ശ്രീനാരായണഗുരു, മഗ്ദലനമറിയം, കൊച്ചുസീത, മറക്കാനാവാത്ത മനുഷ്യന്‍ എന്നിവയാണ് അന്ന് അവര്‍ രംഗത്ത് അവതരിപ്പിച്ച കഥകള്‍.
1964 ല്‍ കലാരംഗത്ത് നിന്ന് വിടപറഞ്ഞെങ്കിലും പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് 'ശയനം' എന്ന ചിത്രത്തില്‍ അഭിനയിച്ചു. 1976 ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ അവശകലാകാരിക്കുള്ള ആദ്യപെന്‍ഷന്‍ കമലത്തിന് നല്‍കി. താരസംഘടനയായ അമ്മയുടെ പെന്‍ഷന്‍ ആയിരുന്നു ഏകവരുമാനം. അടുത്തകാലത്ത് സര്‍ക്കാര്‍ ഒരുലക്ഷം രൂപയുടെ ചികിത്സാധനസഹായം നല്‍കിയിരുന്നു.
ദാമോദരന്‍ വൈദ്യരായിരുന്നു ഭര്‍ത്താവ്. മക്കള്‍: മീര, രാധ, ഇന്ദുലേഖ. | |
|
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: മലയാളത്തിലെ ആദ്യകാല നായിക എം.കെ.കമലം അന്തരിച്ചു Wed Apr 21, 2010 6:56 pm | |
| | |
|