ഹോളിവുഡിലെ വാംപെയര്‍ ഫ്രാഞ്ചൈസി ട്വിലൈറ്റിന്‍റെ ആവേശം ഇനിയും അടങ്ങിയിട്ടില്ല. ഓരോ ദിവസവും ആയിരക്കണക്കിന് ആരാധകരാണ് ട്വിലൈറ്റ് നോവലും സിനിമയും സ്വന്തമാക്കുന്നത്. ചിത്രത്തിലെ നായകന്‍ രക്തം കുടിക്കുന്ന വാംപെയറാണെങ്കിലും എല്ലാവര്‍ക്കും ഇഷ്ടമാണ്. റോബര്‍ട്ട് പാറ്റിന്‍സന്‍, ക്രിസ്റ്റന്‍ സ്റ്റു വര്‍ട്ട്, ടെയ്ലര്‍ ലോട്നര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ട്വിലൈറ്റ് സീരീസ് തിയെറ്ററുകളില്‍ നിറഞ്ഞോടുകയാണ് പലയിടങ്ങളിലും. താരങ്ങളെ നേരിട്ടു കാണാന്‍ കാത്തിരിക്കുന്ന ആരാധാകരുടെ ട്വിലൈറ്റ് പ്രണയം അവിടം കൊണ്ടും തീരുന്നില്ലെന്ന് പുതിയ പഠനങ്ങള്‍. ലോകം മുഴുവന്‍ സൂപ്പര്‍സ്റ്റാറുകളെ കൊണ്ടു നിറയ്ക്കുകയാണ് ട്വിലൈറ്റ്. ചിത്രത്തിനോടു പ്രണയം മൂത്ത മാതാപിതാക്കള്‍ അവരുടെ കുട്ടികള്‍ക്ക് ട്വിലൈറ്റിലെ കഥാപാത്രങ്ങളുടെ പേര് സ്വീകരിക്കുകയാണ്.
സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍റെ വാര്‍ഷിക ലിസ്റ്റിലാണ് മോസ്റ്റ് പോപ്പുലര്‍ ബേബി നെയിംസായി ട്വിലൈറ്റിലെ ഇസബെല്ലയും ജേക്കബും കടന്നുവന്നത്. 2009ല്‍ ജനിച്ച ഇരുപത്തിരണ്ടായിരം പെണ്‍കുഞ്ഞുങ്ങള്‍ക്കാണ് ഇസബെല്ല എന്നു പേരിട്ടത്. ട്വിലൈറ്റിലെ നായിക ക്രിസ്റ്റന്‍ സ്റ്റു വര്‍ട്ടിന്‍റെ കഥാപാത്രത്തിന്‍റെ പേരാണ് ഇസബെല്ല. തൊട്ടു പിന്നാലെയാണ് എമ്മ, ഒലിവിയ, സോഫിയ, ആവ എന്ന്ീ പേരുകള്‍. ഇരുപത്തൊന്നായിരം ആണ്‍കുഞ്ഞുങ്ങള്‍ക്ക് ജേക്കബ് എന്നും പേരിട്ടു.
ചിത്രത്തില്‍ ടെയ്ലര്‍ ലോട്നര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരാണ് ജേക്കബ്. തൊട്ടു പിന്നില്‍ ഏഥന്‍, മൈക്കിള്‍, അലക്സാണ്ടര്‍, വില്യം എന്നീ പേരുകളും എത്തിയിട്ടുണ്ട്.
പാറ്റിന്‍സന്‍ അവതരിപ്പിക്കുന്ന വാംപെയറിന്‍റെ പേര് കുള്ളിനും കുട്ടികളെ വിളിക്കാന്‍ മാതാപിതാക്കള്‍ തയാറാവുന്നു. സ്റ്റെഫാനി മെയറുടെ നോവല്‍ ചലച്ചിത്രമാക്കുമ്പോള്‍ ഇത്രയും പോപ്പുലാരിറ്റി ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.