അവരുടെ മൂന്നു പേരുടെ യും പ്രായം കൂട്ടിയാല്‍ കിട്ടുന്ന സംഖ്യ 205. അവര്‍ക്കു പിന്നാലെ എത്രയോ സുന്ദരികള്‍ ഹോളിവുഡിന്റെ സൗന്ദര്യ സിംഹാസനങ്ങളില്‍ അമര്‍ന്നിരുന്നു. ഓരോ കാലഘട്ടത്തിലും ഹോളിവുഡിനു ഹരങ്ങളായി വന്ന ഗ്ലാമര്‍ ലേഡികള്‍ എത്രയോ?. എന്നാല്‍ കാലഘട്ടങ്ങളെ അതിജീവിച്ച് ചിലര്‍ എക്കാലത്തെയും സൗന്ദര്യ പ്രതീകങ്ങളായി നിലനില്ക്കും. ഹെലന് മിരെന്, സോഫിയ ലോറന്, കാതറിന് ഡെന്യുവെ എന്നിവരെക്കുറിച്ചാണ് പറയുന്നത്. അടുത്തിടെ വിസാര്‍ഡ് ജീന്‍സ് നടത്തിയ സര്ദവയിലാണ് ഈ മൂന്നുപേരെയും ഗ്രേറ്റസ്റ്റ് ബ്യൂട്ടീസായി തെരഞ്ഞെടുത്തത്. സോഫിയ ലോറന് പ്രാ യം എഴുപത്തഞ്ച്, ഹെലന് മിലന് പ്രായം അറുപത്തിനാല്, കാതറിന് അറുപത്തിയാറ്. മൂന്നുപേരും ടോപ്പ് ടെന്‍ ലിസ്റ്റില്‍ ഇടംപിടിച്ചു. ആഞ്ചലീന ജോളിയും ചെറില്‍ കോളുമടക്കം നിരവധി താരങ്ങളെ പിന്തള്ളിയാണ് ഇവര്‍ മൂന്നുപേരും ലിസ്റ്റില്‍ ഇടംനേടിയത്. ഗ്രെയ്റ്റസ്റ്റ് ബ്യൂട്ടീസ് ടോപ്പ് ടെന്നില്‍ ഉള്‍പ്പെട്ടവരെല്ലാവരും പ്രായത്തില്‍ എബൗ തെര്ട്ടിയാണ്. മുപ്പത്താറുകാരി പെനിലോപ്പ് ക്രൂസ് ആണു മുന്നില്‍. ക്ലൗഡിയ സ്കിഫര് മുപ്പത്തൊമ്പത്, ക്രിസ്റ്റിന് സ്കോട്ട് തോമസ് നാല്പ്പത്തൊ”ന്പത്, ക്യൂന്‍ റാനിയ ഒഫ് ജോര്‍ദാന്‍ മുപ്പത്തൊ”ന്പത്, കാതറിന് ഡെന്യു, ഹെലന് മിലന്, ചാര്‍ലീസ് തെറോണ്‍ മുപ്പത്തിനാല്, കെയ്റ്റ് ബിക്കിന്സ്ലേ മുപ്പത്താറ്, ന താഷ മക് എല്ഹോണ് നാല്‍പ്പത്, സോഫിയ ലോറന്... ഇതാണു വിസാഡ് ജീന്‍സിന്റെ സര്‍വെയില്‍ കണ്ടെത്തിയ എക്കാല ത്തെയും സുന്ദരിമാര്‍