ഒരേഅവതാര് നായിക സോ സല്ഡാനയോട് സുഹൃത്തുക്കള്‍ എപ്പോഴും ചോദിക്കും, സിനിമയുടെ സെറ്റില്‍ മറ്റു വനിതാതാരങ്ങളില്ലാത്തത് പ്രശ്നമാവില്ലേ എന്ന്. സോ അഭിനയിക്കുന്ന മിക്കവാറും എല്ലാ ചിത്രങ്ങളിലും ആകെ ഒരു സ്ത്രീ കഥാപാത്രമാവും ഉണ്ടാവുക. ലൊക്കേഷനില്‍ മുഴുവന്‍ പുരുഷന്മാരായിരിക്കും. എന്നാല്‍ തനിക്കത് പ്രശ്നമായി തോന്നിയിട്ടേയില്ലെന്ന് സോ പറയുന്നു. പലപ്പോഴും അത്രയധികം പുരുഷന്മാര്ക്കൊപ്പം ജോലി ചെയ്യുന്നത് താന്‍ എന്ജോയ് ചെയ്യാറുണ്ട്. ജാസന്‍ പാട്രിക്, ക്രിസ് ഇവാന്‍സ്, ജെഫ്രി ഡീന്‍ മോര്ഗന് എന്നിവര്‍ക്കൊപ്പം ലോസേഴ്സ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് സോ. എന്നാല്‍ പെണ്‍സുഹൃത്തുക്കള്‍ സെറ്റില്‍ ഇല്ലാത്തതിന്റെ വിഷമം തനിക്കു തോന്നാറേയില്ല. ആക്ഷന്‍ ചിത്രങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നതും ഒരു കാരണമാവാമെന്ന് സോ.
മറ്റു നായികമാരിലും അധികം ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്യുന്നതു താനായിരിക്കും. സ്റ്റാര്‍ ട്രെക്ക്, പറൈേറ്റ്സ് ഒഫ് ദ് കരീബിയന്‍, ദ് ലോസേഴ്സ് തുടങ്ങി ഏതിലും ഇത്തരം സിറ്റുവേഷനായിരുന്നു. സയന്‍സ് ഫിക്ഷനും ആക്ഷനുമാണ് തന്റെ ഫേവറിറ്റ്. അതില്‍ നായികാകഥാപാത്രങ്ങള്‍ ഏറെ വേണമെന്ന് ശഠിക്കാനും കഴിയില്ല. പെണ്‍കുട്ടികളോട് ഇഷ്ടക്കുറവ് ഉണ്ടായിട്ടല്ല. പക്ഷേ, റഫ് കഥാപാത്രങ്ങള്‍ ചെയ്യുന്നത് വെര്സറ്റാലിറ്റിയും സ്വാതന്ത്ര്യവും നല്‍കുന്നുവെന്ന് സോ.
എന്നാല്‍ സെറ്റിലെ ഒരേയൊരു പെണ്കുട്ടിയാവുന്നതിനു തിരിച്ചടികളുമുണ്ടെന്ന് സോ പറയുന്നു. ഒരിക്കലും ഒറ്റപ്പെട്ടുപോകാതിരിക്കാന്‍ പലപ്പോഴും ശ്രമിക്കേണ്ടി വരും. ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞാല്‍, അത് അവള് പെണ്‍കുട്ടിയായതുകൊണ്ടാണ് എന്നു പറയാന്‍ ഇടയാക്കും. അതുകൊണ്ടു തന്നെ അവരെ ഇംപ്രസ് ചെയ്യിക്കാന്‍ ടഫ് സീനുകള്‍ ചെയ്യാന്‍ താന്‍ തയാറാവുമെന്ന് സോ. യൊരു പെണ്‍കുട്ടി