പോഷ് എപ്പോഴും പോഷ് ആയിരിക്കും. ഇംഗ്ലിഷ് ഫുട്ബോള്‍ ടീം അംഗമായിരുന്ന ഡേവിഡ് ബെക്കാമിന്റെ ഭാര്യ വിക്റ്റോറിയ ബെക്കാം തന്റെ പേര് നിലനിര്‍ത്തിയിരിക്കുന്നു. മേക്കപ്പ് ബ്രാന്‍ഡ് മാക്സ് ഫാക്റ്ററിന്റെ വേള്‍ഡ്സ് മോസ്റ്റ് ഗ്ലാമറസ് സെലിബ്രിറ്റിയായി വിക്റ്റോറിയയെ തെരഞ്ഞെടുത്തു. ഗായിക ഡാനി മിനോഗായിരുന്നു വിക്റ്റോറിയയുടെ എതിരാളി. ഫാഷന്‍ പേജുകളില്‍ എന്നും നിറഞ്ഞു നില്ക്കുന്ന വിക്റ്റോറിയയ്ക്ക് ഇത്തരം പട്ടങ്ങള്‍ ഇതാദ്യമല്ല. ഗ്ലാമറസ് ലുക്ക് നിലനിര്‍ത്താനായി സ്വന്തമായി ക്ലോത്തിങ് ലൈന്‍ പോലും വിക്റ്റോറിയ അവതരിപ്പിച്ചു.
ഒരിക്കല്‍പ്പോലും പെര്‍ഫെക്റ്റ് മേക്കപ്പിലല്ലാതെ വിക്റ്റോറിയ പുറത്തിറങ്ങാറില്ല. ഗ്ലോസി ലിപ്സും കില്ലര്‍ ഹീല്‍സുമാണ് പോഷിന്റെ സിഗ്നേച്ചര്‍. സ്റ്റൈലിന്റെ കാര്യത്തില്‍ കോംപ്രമൈസിനു തയാറാവാത്ത വിക്റ്റോറിയ ഫാഷന്‍ മാഗസിനുകളുടെ പ്രിയതാരമാണ്. മൂവായിരത്തോളം സ്ത്രീകള്‍ പങ്കെടുത്ത വോട്ടിങ്ങില്‍ ഹോളിവുഡ് താരം ആഞ്ചലീന ജോളിക്ക് മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു