അറേബ്യന്‍ രാത്രികളുടെ കഥകള്‍ എത്ര കേട്ടാലും മതിവരില്ല. സുന്ദരമായ രാത്രികളുടെ കഥ സിനിമയാകുമ്പോള്‍ അതിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഹോളിവുഡിന്‍റെ ലെജന്‍ഡ് ആന്‍റണി ഹോപ്കിന്‍സ്. അറേബ്യന്‍ നൈറ്റ്സ് എന്നു തന്നെ പേരിട്ട ചിത്രത്തില്‍ ദുഷ്ടനായ ഫറോതുവിനെ അവതരിപ്പിക്കാനാണ് ഹോപ്കിന്‍സിനെ വിളിച്ചത്. സിന്‍ബാദ്, ആലി ബാബ, ജീനി എന്നിവര്‍ക്കൊപ്പം തന്‍റെ രാജാവിനെ കൊന്നവരോടു പ്രതികാരം ചെയ്യാന്‍ ഒരുങ്ങുന്ന ചെറുപ്പക്കാരനായ യോദ്ധാവിന്‍റെ എതിരാളിയാണ് ഫറോതു. ഓസ്ട്രേലിയന്‍ താരം ലിയം ഹെംസ്വര്‍ത്ത് ആയിരിക്കും ഷെഹെരാസെദ് രാജ്ഞിയെ രക്ഷിക്കുന്ന ചെറുപ്പക്കാരാനായ നേതാവിനെ അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ ഹോപ്കിന്‍സിന്‍റെ കഥാപാത്രമാണ് സിന്‍ബാദിന്‍റെ പ്രണയിനിയായ മത്സ്യകന്യകയെ കൊല്ലുന്നത്. തന്‍റെ ശക്തി വര്‍ധിപ്പിക്കാനാണ് ഫറോതുവിന്‍റെ ക്രൂരതകള്‍. ഈ വര്‍ഷം തന്നെ ചിത്രീകരണം തുടങ്ങാന്‍ പദ്ധതിയിടുന്ന അറേബ്യന്‍ നൈറ്റ്സിന്‍റെ നിര്‍മാണം ഇന്‍ഫെര്‍ണോയുടെ ബില്‍ ജോണ്‍സനും മേഹം പിക്ചേഴ്സിന്‍റെ മാര്‍ക്ക് സിയാര്‍ഡിയും ഗോര്‍ഡന്‍ ഗ്രെയും ചേര്‍ന്ന്.
സംവിധായന്‍ ചക്കും ബാരി പി ആം ബ്രോസും ചേര്‍ന്നാണ് തിരക്കഥ തയാറാക്കിയത്. കെന്നെത്ത് ബ്രാണയുടെ ആക്ഷന്‍ ത്രില്ലര്‍ ഥോര്‍ ആണ് എഴുപത്തിരണ്ടുകാരന്‍ ഹോപ്കിന്‍സിന്‍റെ പുതിയ ചിത്രം. മാര്‍വെല്‍ കോമിക് ബുക്ക് സീരിസിന്‍റെ ഈ ചിത്രത്തിനൊപ്പം തന്നെ അറേബ്യന്‍ രാത്രികളിലും അഭിനയിക്കാനാണ് ഹോപ്കിന്‍സിന്‍റെ പദ്ധതി. പ്രായമൊന്നും തന്നെ ബാധിക്കുന്നതേയില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് ഈ ഹാനിബാള്‍ താരം.