യുണിസെഫുമായി സഹകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന
ഹോളിവുഡ് നടി സല്‍മ ഹയക്ക് 2008 സെപ്തംബറില്‍ അതിന്റെ ഭാഗമായി പടിഞ്ഞാറന്‍ ആഫ്രീക്കന്‍ രാജ്യമായ സീറ ലിയണ്‍ സന്ദര്‍ശിച്ചിരുന്നു. അതിനിടെ കണ്ട ഒരു ആഫ്രീക്കന്‍ കുട്ടിയെ മുലയൂട്ടി സല്‍മ വാര്‍ത്തകളില്‍ നിറഞ്ഞിരിയ്ക്കുകയാണ്.
ആഫ്രീക്കന്‍ കുട്ടിയുടെ അമ്മയ്ക്ക് മുലപ്പാല്‍ ഇല്ലെന്നതാണ് 42 കാരിയായ സല്‍മയെ ഇതിന് പ്രേരിപ്പിച്ചത്. മുലകുടിയ്ക്കുന്നില്ലെങ്കിലും കുഞ്ഞിന്റെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലത്രെ. പക്ഷേ കുഞ്ഞിന്റെ മുഖത്ത് ദുഖഭാവമായിരുന്നെന്നാണ് സല്‍മ പറയുന്നത്. മാതൃത്ത്വ ഭാവം അടക്കാനാവാതെ സല്‍മ ആകുഞ്ഞിനെ മുലയൂട്ടി. മികച്ച രീതിയില്‍ കുഞ്ഞിനെ പരിപാലിയ്ക്കാനുള്ള ഉപദേശങ്ങളും സല്‍മ കുഞ്ഞിന്റെ അമ്മയ്ക്ക് നല്‍കി.
"ഒന്നര വയസ്സുള്ള ഒരു മകള്‍ ഉണ്ട് സല്‍മയ്ക്ക്. കുട്ടി മുലപ്പാല്‍ മാത്രമല്ല കുടിയ്ക്കുന്നത്. അതുകൊണ്ട് തനിയ്ക്ക് മുലപ്പാല്‍ ഏറെയുണ്ട്. കുഞ്ഞിന്റെ മുഖത്തെ ദുഖഭാവം കണ്ടപ്പോഴാണ് തനിയ്ക്ക് അതിനെ മുലയൂട്ടണമെന്ന് തോന്നിയത്. കുഞ്ഞ് കരയുന്നുമുണ്ടായിരുന്നു. അതിന് വിശക്കുന്നുണ്ടായിരുന്നെന്നാണ് തോന്നിയത്." സല്‍മ പറയുന്നു.
പാല്‍ കുടിയ്ക്കുന്ന കുഞ്ഞിന്റെ മുഖത്തെ സന്തോഷം കാണണമായിരുന്നെന്നാണ് നടി പറയുന്നത്.
നിങ്ങള്‍ക്കും ആ കുഞ്ഞിന്റെ മുഖഭാവം കാണണമോ? ഈ വീഡിയോ കാണൂ.