ഹോളിവുഡ് താരം ക്വീന്‍ ലത്തീഫയുടെ ന്യു സ്ലിം ഫിഗര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് സുഹൃത്തുക്കളും ആരാധകരും. വെയ്റ്റ് ലോസിനോടു തീരെ താല്‍പ്പര്യമില്ലാതിരുന്ന ലത്തീഫയുടെ മാറ്റത്തിന്‍റെ രഹസ്യം ഒടുവില്‍ താരം തന്നെ വെളിപ്പെടുത്തി. ഹെല്‍ത്തി ഡയറ്റ്, റെഗുലര്‍ എക്സര്‍സൈസ് ഒപ്പം യോഗ കൂടിയായാല്‍ ആര്‍ക്കും വണ്ണം കുറച്ച് സുന്ദരിയാവാമെന്ന് ലത്തീഫ. രണ്ടു വര്‍ഷം മുന്‍പാണ് വണ്ണം കുറയ്ക്കാനുള്ള പ്രോഗ്രാം ലത്തീഫ തുടങ്ങിയത്. എങ്ങനെ കഴിക്കണമെന്നും എന്തു കഴിക്കണമെന്നുമുള്ള ധാരണയാണ് ആദ്യം ഉണ്ടാവേണ്ടത്. പച്ചക്കറികളും മത്സ്യവും ഇറച്ചിയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി. യോഗയില്‍ പെര്‍ഫെക്റ്റാവാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അത് മുടങ്ങാതെ ചെയ്യാന്‍ ശ്രമിച്ചു. നടത്തവും പതിവാക്കിയപ്പോള്‍ പതിനൊന്ന് കിലോ സുഖമായി കുറഞ്ഞു.
ഗോട്ട്സ് ചീസ് വിത്ത് ബീറ്റ്റൂട്ട് ആന്‍ഡ് റാസ്പബെറി വിനെയ്ഗ്രെറ്റ് ഒക്കെയാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും വല്ലപ്പോഴുമുള്ള പാര്‍ട്ടികള്‍ മുടക്കാന്‍ ലത്തീഫ തയാറല്ല. ഇഷ്ടമുള്ള ഭക്ഷണം അപ്പോഴാണ് ഏറെ കഴിക്കുക. എങ്കിലും ഒരു നിയന്ത്രണം പാലിക്കാന്‍ ശ്രമിക്കാറുണ്ട്. ജെന്നി ക്രെയ്ഗ് വെയ്റ്റ് ലോസ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ 2007ലാണ് ലത്തീഫ തീരുമാനിക്കുന്നത്. തന്‍റെ തീരുമാനം ശരിയായിരുന്നെന്ന് ഇപ്പോഴത്തെ സ്ലിം ഫിഗര്‍ പറയുന്നു. സെലിബ്രിറ്റികളുടെ സപ്പോര്‍ട്ട് തന്നെയാണ് ജെന്നി ക്രെയ്ഗിന്‍റെ വിജയമെന്ന് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്‍റ് സ്കോട്ട് പാര്‍ക്കര്‍. ശരിയായ ഭക്ഷണശീലത്തിലൂടെയുള്ള സ്ലിമ്മിങ്. അതു തന്നെയാണ് തന്‍റെ വിജയമെന്ന് ലത്തീഫ