ദുബായ്
കൊച്ചി ഐപിഎല്‍ ടീമിന്റെ ഉപദേഷ്ടാവായി മുന്‍ ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് വോയെ നിയമിച്ചേക്കും. ടീം ഉടമ റാങ് ദെവൂ കണ്‍സോര്‍ഷ്യം ചെയര്മാന് ഹര്‍ഷദ് മേത്ത ഇതു സംബന്ധിച്ച് ഈ മാസം ആദ്യം സ്റ്റീവ് വോയുമായി ചര്‍ച്ച നടത്തി. ഇക്കാര്യം മേത്ത തന്നെയാണു മാധ്യമങ്ങളോടു പറഞ്ഞത്. ടീമിന്റെ ഭാഗമാകാന്‍ ഞങ്ങള്‍ സ്റ്റീവിനെ പ്രതീക്ഷിക്കുന്നു. ഇതു സംബന്ധിച്ച് അദ്ദേഹവുമായി ചര്‍ച്ച നടത്തി. ടീമില്‍ പരമോന്നത സ്ഥാനം നല്‍കാനാണു തീരുമാനം. അദ്ദേഹത്തിനു കീഴെ രണ്ടു നിരകളിലായിരിക്കും മറ്റ് അംഗങ്ങളുടെ സ്ഥാനമെന്നും മേത്ത പറഞ്ഞു.
മഹേല ജയവര്‍ധന, ശ്രീശാന്ത് എന്നിവരുമായും ചര്‍ച്ച നടത്തിയതായും അദ്ദേഹം അറിയിച്ചു