പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് വിധിച്ഛ ആജീവനാന്ത വിലക്കിനെതിരേ മുന്‍ ക്യാപ്റ്റന്‍ യൂനിസ് ഖാന് നല്കിയ അപ്പീലില്‍ വാദം കേള്‍ക്കുന്നതു മേയ് 15 വരെ മാറ്റി. ടീമില്‍ ഭിന്നിപ്പുണ്ടാക്കുന്നുവെന്നാരോപിച്ചാണ് യൂനിസിനെ ബോര്‍ഡ് വിലക്കിയത്. വിലക്കിന്റെ കാരണങ്ങളടങ്ങുന്ന രേഖകള്‍ അവസാന നിമിഷമാണ് ലഭിച്ചതെന്ന യൂനിസിന്റെ അഭിഭാഷകന്റെ അഭിപ്രായം പരിഗണിച്ചാണ് വാദം കേള്‍ക്കല്‍ മാറ്റിവച്ചത്. ഷൊയ്ബ് മാലിക്, റാണ നവേദ് ഉല് ഹസന് എന്നിവര്‍ നല്കിയ അപ്പീലിലും വാദം കേള്‍ക്കുന്നത് അന്നേ ദിവസമായിരിക്കും.