വാഷിങ്ടണ്‍: പോപ് രാജാവ് മൈക്കള്‍ ജാക്‌സണ്‍ മരിച്ചിട്ടില്ലെന്ന് കിംവദന്തി. ഒരു വെബ്‌സൈറ്റാണ് ഇങ്ങനെയൊരു പ്രചരണം അഴിച്ചുവിട്ടിരിക്കുന്നത്. മൈക്കിള്‍ ജാക്‌സണ്‍ മരിച്ചിട്ടില്ല. തീപ്പൊള്ളലേറ്റ് ചികിത്‌സയില്‍ കഴിയുകയാണ് എന്നാണ് വെബ്‌സൈറ്റിന്റെ അവകാശവാദം.
മൈക്കിള്‍ ജാക്‌സണ്‍ ഹോക്‌സ് ഫോറം ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഈ വാര്‍ത്ത ജാക്‌സന്റെ ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം ടിവിയില്‍ ലാരി കിങ് ഷോ എന്ന ടോക്‌ഷോയില്‍ ഡേവ് ഡേവ് എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പൊള്ളലേറ്റ് വികൃതമായ മുഖത്തോടുകൂടിയ 33 കാരന്‍ മൈക്കിള്‍ ജാക്‌സണ്‍ തന്നെയാണെന്ന്ാണ് വെബ്‌സൈറ്റ് പറയുന്നത്.
ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനിലാണ് ജനിച്ചയാളാണ് ഡേവ്. ഡേവിന് ആറുവയസുപ്രായമുള്ളപ്പോള്‍ അച്ഛനും
അമ്മ യും തമ്മില്‍ തെറ്റി. അമ്മയോടുള്ള വാശി തീര്‍ക്കാന്‍ അച്ഛന്‍ ഡേവിനെ ജീവനോടെ കത്തിച്ചു. 90 ശതമാനം പൊള്ളലേറ്റ ഡേവ് മരണത്തെ അതിജീവിച്ചു.
വികൃതമായ മുഖവും ശരീരവുമായി ഡേവ് ഇന്നും ജീവിക്കുന്നു. ഇതേക്കുറിച്ച് ഡേവിന്റെ അമ്മ പുസ്തകമെഴുതി അത് സിനിമയുമായി. അങ്ങനെയിരിക്കെ ഡേവ് മൈക്കിള്‍ ജാക്‌സനെ കാണാന്‍ നെവര്‍ലന്റിലെ വസതിയിലെത്തി.
ഡേവിന്റെ കഥകേട്ട് മനസലിഞ്ഞ മൈക്കിള്‍ ജാക്‌സണ്‍ അവന്റെ സംരക്ഷണം ഏറ്റെടുത്തു. വര്‍ഷങ്ങളായി മൈക്കിളിന്റെ ഏറ്റവുമടുത്ത സുഹൃത്താണ് താനെന്ന് ഡേവ് അവകാശപ്പെടുന്നു.
ഈ അവകാശവാദവുമായി ലാരികിങ് ഷോയിലെത്തിയ ഡേവ് മൈക്കിള്‍ ജാക്‌സണ്‍ തന്നെയാണെന്നാണ് വെബ്‌സൈറ്റ് പറയുന്നത്. ഒരു 28 കാരി നടത്തുന്നതാണ് ഈ വെബ്‌സൈറ്റ്.
മൈക്കിള്‍ ജാക്‌സന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണത്രേ ഈ സംഭവം കണ്ടെത്തിയത്. മൈക്കിള്‍ ജാക്‌സണ്‍, ഡോക്ടര്‍ എത്തുന്നതിന് ആറുമിനിട്ട് മുമ്പ് മരിച്ചെന്നും എന്നാല്‍ അങ്ങനെയല്ല, അദ്ദേഹം കോമ സ്‌റ്റേജിലായിരുന്നെന്നുമൊക്കെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. എന്നാല്‍ യഥാര്‍ത്ഥ്യം അദ്ദേഹം മരിച്ചിട്ടില്ല എന്നാണ്- വെബ്‌സൈറ്റ് ഉടമ പറയുന്നു.
എന്നാല്‍ ഡേവ് ഡേവിന്റെ അഭിഭാഷകന്‍ ബ്രയാന്‍ ഓക്‌സ്മാന്‍ വെബ്‌സൈറ്റിന്റെ കണ്ടെത്തലുകള്‍ നിഷേധിച്ചിട്ടുണ്ട്. ഡേവ് മൈക്കിളിന്റെ സുഹൃത്തായിരുന്നു. പക്ഷേ, മൈക്കിള്‍ ഇന്ന് നമ്മോടൊപ്പമില്ല എന്ന വസ്തുത നമ്മള്‍ അംഗീകരിക്കുകയും ചെയ്യുന്നു- ബ്രയാന്‍ പറഞ്ഞു.