മുംബൈ: ഇന്ത്യന്‍
ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയെ പുറത്താക്കാന്‍ നീക്കങ്ങള്‍ ശക്തമാകുന്നതായി സൂചന. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ട്വന്റി20 ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരിലാണ് ധോണിയെ പുറത്താക്കാന്‍ നീക്കം നടക്കുന്നത്. ധോണിയുടെ സ്ഥാനത്ത് വീരേന്ദ്രര്‍ സേവാഗിനെയോ, ഗൌതം ഗംഭീറിനെയോ നായകനാക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ആറു വര്‍ഷം നീണ്ട മഹേന്ദ്രസിംഗ് ധോണിയുടെ തേരോട്ടത്തിന് അവസാനമായേയ്ക്കുമെന്ന് ബിസിസിഐ തന്നെയാണ് സൂചന നല്‍കുന്നത്. ധോണിയുടെ നായകനായുള്ള പ്രകടനങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്ന് ബി സി സി ഐ വക്താവ് അറിയിച്ചു.
പൂര്‍ണമായും തകര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അമരത്തേയ്ക്ക്് 2004 ലാണ് ധോണി നിയോഗിക്കപ്പെടുന്നത്. പിന്നീട്, ഏകദിനത്തിലും, ടെസ്റ്റിലും ഇന്ത്യയെ ഒന്നാം റാങ്കിലേക്ക് നയിച്ചു. വിജയങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തുടര്‍ക്കഥയായി. ആദ്യ ട്വന്റി20 ലോകകപ്പ് നേടുന്നതിലും ധോണി മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്.
ധോണിയെ ട്വന്റി20, ഏകദിന ടീമിന്റെയും നായകസ്ഥാനത്ത് നീക്കാണ് ബി സി സി ഐ ലക്ഷ്യമിടുന്നത്. അതേസമയം, ലോകകപ്പ് അടുത്തിരിക്കെ മറ്റൊരു നായകനെ പരീക്ഷിക്കണമോ എന്നത് സംബന്ധിച്ചും ബി സി സി ഐയില്‍ ആശയകുഴപ്പം നിലനില്‍ക്കുകയാണ്.
ട്വന്റി20 ലോകകപ്പില്‍ ധോണിയുടെ നായകനായുള്ള തീരുമാനങ്ങളെല്ലാം തെറ്റായിരുന്നു എന്നാണ് ബി സി സി ഐ വിലയിരുത്തുന്നത്. ടോസ് തീരുമാനത്തിലും, ബാറ്റിംഗ് ഓര്‍ഡര്‍ നിര്‍ണ്ണയിക്കുന്നതിലും ധോണി പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തുന്നത്. തോല്‍വി സംബന്ധിച്ച് ധോണി നടത്തിയ ചില പരാമര്‍ശങ്ങളും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്