വെസ്റ്റിന്‍ഡീസില്‍ ഇന്ത്യയുടെ “അസാമാന്യ’ പ്രകടനത്തിനു പിന്നാലെ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ടി20 ക്യാപ്റ്റന്‍സി തുലാസിലായെന്ന റിപ്പോര്‍ട്ടുകള്‍ ബിസിസിഐ നിഷേധിച്ചു. ടീമിന്‍റെ പ്രകടനത്തില്‍ ഏറെ നിരാശരാണെങ്കിലും ധോണിയെ മാറ്റി ഒരു പരീക്ഷണത്തിനു തയാറല്ലെന്ന് ബിസിസിഐ. ടൂര്‍ണമെന്‍റില്‍ പതിവില്ലാത്ത വിധം ധോണിയുടെ തന്ത്രങ്ങള്‍ പിഴച്ചിരുന്നു.
ബാറ്റിങ് പിച്ചില്‍ ടോസ് കിട്ടിയിട്ടും ബൗളിങ് തെരഞ്ഞെടുത്തതും ഫീല്‍ഡര്‍മാരെ വിന്യസിച്ചതിലുമടക്കം ധോണി തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. അടുത്ത മാസം നടക്കുന്ന ഏഷ്യാ കപ്പിലും ടീമിന്‍റെ പ്രകടനം മോശമായാല്‍ ക്യാപ്റ്റന്‍ കൂളിനു സ്ഥാനം വച്ചൊഴിയേണ്ടിവരുമെന്നാണ് സൂചന.
ഇന്ന് ഇന്ത്യയെ നയിക്കാന്‍ ഏറെ യോജിച്ച ക്യാപ്റ്റനാണ് ധോണിയെന്നും മറ്റൊരാള ആ സ്ഥാനത്തേക്ക് സങ്കല്‍പ്പിക്കാനാകില്ലെന്നും മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കര്‍. എന്നാല്‍ ഐപിഎല്ലും അതിനു ശേഷമുള്ള പാര്‍ട്ടികളുമാണ് ടീമിന്‍റെ തോല്‍വിക്കു കാരണമെന്ന ക്യാപ്റ്റന്‍റെ അഭിപ്രായത്തോട് യോജിക്കാനാകില്ലെന്നും ഗവാസ്കര്‍.
ഇന്ത്യയെ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിക്കുകയും, ഏകദിനത്തില്‍ രണ്ടാം സ്ഥാനക്കാരാക്കുകയും ചെയ്തെങ്കിലും ടി20യിലെ ദയനീയ പ്രകടനം ബിസിസിഐ ഗൗരവത്തോടെയാണു കാണുന്നത്. ഡല്‍ഹി താരങ്ങളായ വീരേന്ദര്‍ സേവാഗിനെയോ ഗൗതം ഗംഭീറിനെയോ ധോണിക്കു പകരം ക്യാപ്റ്റനായി പരീക്ഷിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായി രു