malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_vote_lcapആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_voting_barആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_vote_rcap 
yeldo987
ആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_vote_lcapആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_voting_barആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_vote_rcap 
real hero
ആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_vote_lcapആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_voting_barആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_vote_rcap 
allambans
ആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_vote_lcapആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_voting_barആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_vote_rcap 
mohan.thomas
ആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_vote_lcapആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_voting_barആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_vote_rcap 
ajith_mc86
ആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_vote_lcapആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_voting_barആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_vote_rcap 
deathrace
ആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_vote_lcapആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_voting_barആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_vote_rcap 
dracula
ആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_vote_lcapആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_voting_barആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_vote_rcap 
maadambi
ആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_vote_lcapആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_voting_barആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_vote_rcap 
mohan
ആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_vote_lcapആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_voting_barആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
ആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ Image
Powered by website-hit-counters.com .
flag
ആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 ആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ Empty
PostSubject: ആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ   ആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ EmptySat May 15, 2010 7:48 pm

സാമ്പ്രദായികമായി സിനിമയിൽ പുരുഷന്റെ കുത്തകയായിരുന്ന ക്രൈം, നോയിർ, ആക്ഷൻ, ത്രില്ലർ ജനുസ്സുകളാണു ടരന്റിനോയുടെ തട്ടകം. അദ്ദേഹത്തിന്റെ തീമുകളാകട്ടെ, വിശദമായി പ്ലാൻ ചെയ്യപ്പെട്ട (പ്രതികാരമടക്കം) കുറ്റകൃത്യങ്ങളെക്കുറിച്ചും, അക്രമവാസനയെന്ന മനുഷ്യമനസ്സിന്റെ അധോലോകങ്ങളെക്കുറിച്ചുമാകുമ്പോൾ തന്നെ സിനിമയുടെ ചരിത്രത്തെ കാര്യമായി ഉപയോഗപ്പെടുത്തുന്നു. പുരുഷന്മാരുടെ കുത്തകയായ സിനിമാറ്റിക്-ജനുസ്സുകളിൽ ഇടപെടുന്നു എന്നതുകൊണ്ടു തന്നെ ടരന്റിനോ ചിത്രങ്ങളുടെ ടാർഗെറ്റ് ഓഡിയൻസ് പുരുഷന്മാർ തന്നെ. IMDb-പോലുള്ള ഒരു പോപുലർ ഡാറ്റാബെയ്സിലെ user rating ഗ്രാഫുകൾ ഒരു മാനദണ്ഡമായി കരുതിയാൽ, അദ്ദേഹത്തിന്റെ സിനിമകൾ കാര്യമായി ആസ്വദിച്ചിട്ടുള്ളവരും പുരുഷന്മാർ തന്നെ.

മെയിൻസ്ട്രീം ഹോളിവുഡിൽ ടരന്റിനോ തന്റെ സ്ഥാനമുറപ്പിക്കുന്നത് റിസർവോയർ ഡോഗ്സ്, പൾപ്പ് ഫിക്ഷൻ എന്നീ ക്രൈം ഡ്രാമകളിലൂടെയാണ്. പുരുഷപ്രേക്ഷകനെ ഉന്നം വെയ്ക്കുന്ന സംവിധായകൻ തന്റെ സ്ഥാനമുറപ്പിക്കാനുള്ള ശ്രമങ്ങളെന്ന നിലയിൽ, സ്വഭാവികമായും ഈ രണ്ടു ചിത്രങ്ങളും പുരുഷന്മാരെ (കുറ്റകൃത്യങ്ങളിലേർപ്പെടുന്ന പുരുഷമനസ്സുകളെ) കുറിച്ചുള്ളവയായിരുന്നു. എന്നാൽ, അവഗണിക്കപ്പെടാനാവാത്ത പ്രാധാന്യം ഹോളിവുഡിൽ നേടിയെടുത്തതിനു ശേഷമുള്ള ടരന്റിനോ ചിത്രങ്ങളിലെ ആവർത്തിക്കപ്പെടുന്ന പൊതുഘടകമായ സ്ത്രീസാന്നിദ്ധ്യത്തെക്കുറിച്ചാണ് ഈ കുറിപ്പ്.

ജാക്കിബ്രൌൺ മുതൽ ഇൻഗ്ലോറിയസ് ബാസ്റ്റേർഡ്സ് വരെയുള്ള സിനിമകളെല്ലാം പുരുഷന്മാരിൽ നിന്നും ക്രൂരതകൾ അനുഭവിക്കേണ്ടി വരുന്ന സ്ത്രീകളെയാണ് കേന്ദ്രസ്ഥാനത്തു നിർത്തുന്നത്. ജാക്കി ബ്രൌണിൽ ജാക്കിയുടെ സാമ്പത്തികമായ പരാധീനതകളെ ചൂഷണം ചെയ്യുന്നവനാണു മുഖ്യപുരുഷകഥാപാത്രമായ ഓർഡെൽ റോബി (Samuel L. Jackson). ഷൂൾസ് ഡാസിൻ, ഴാങ്-പിയറി മെൽവിൽ തുടങ്ങിയവരൊക്കെചേർന്ന് രൂപപ്പെടുത്തിയ ആദ്യകാല നിയോ-നോയിർ മാതൃകയിലാണു ടരന്റിനോ ഈ ചിത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. ‘കിൽ-ബിൽ’ സീരീസിൽ താനനുഭവിച്ച കൊടിയ വഞ്ചനയ്ക്കു പ്രതികാരം ചെയ്യാനിറങ്ങുന്നവളാണു നായിക. കിൽ-ബിൽ ചിത്രങ്ങളുടെ മാതൃക, ടരന്റിനോയുടെ ചെറുപ്പകാലത്ത്, ജനക്കൂട്ടത്തെ ആകർഷിച്ചിരുന്ന മാർഷ്യൽ ആർട്സ് ചിത്രങ്ങളുടേതാണെങ്കിലും ഘടനാപരമായി ഗൊദാർദിന്റെ My life to Live എന്ന ചിത്രവുമായി ഏറെ സാമ്യമുണ്ട്. 70-കളിലെ ബി-മൂവിയുടെ മാതൃകയിലാണു ഡെത്ത് പ്രൂഫ് എന്ന ചലച്ചിത്രം. സുഹൃത്തായ റോബർട്ട് റോഡ്രിഗസിന്റെ Planet Terror–മായി ചേർന്ന് ഡബിൾ ഫീച്ചർ ആയാണ് ഈ സിനിമ റിലീസ് ചെയ്തത്. 70-കളിലെ നിലവാരമില്ലാത്ത ചലചിത്രങ്ങൾ കാണിച്ചിരുന്ന നിലവാരമില്ലാത്ത തിയറ്ററുകളെ ഓർമ്മിപ്പിക്കുന്ന തരത്തിൽ, ഫിലിം പൊട്ടുന്നതും ഇമേജ് തെളിയാതെ വരുന്നതും വലിയുന്നതുമെല്ലാം രസകരമായി അവതരിപ്പിക്കുന്നുണ്ട് ഈ സിനിമയിൽ. അകാരണമായി സ്ത്രീകളെ ആക്രമിക്കുന്ന, സ്റ്റണ്ട്മാൻ മൈക്ക് ആണ് ചിത്രത്തിലെ മുഖ്യപുരുഷകഥാപാത്രം. ഒരു ടെസ്റ്റ് ഡ്രൈവിനു പോകുന്ന, ഹോളിവുഡ് സ്റ്റണ്ട് ഡബിൾ സോയ് ബെൽ ഉൾപ്പെടെയുള്ള സ്ത്രീകളുടെ സംഘത്തെ മൈക്ക് ആക്രമിക്കുന്നതാണ് ചിത്രത്തിന്റെ രണ്ടാം പകുതി. പുരുഷന്മാരെ വെല്ലുന്ന സ്റ്റണ്ട് പ്രകടനങ്ങളാണ് ഓടുന്ന കാറിന്റെ മുകളിൽ സോയ് ബെൽ അവതരിപ്പിക്കുന്നത്. ഒടുവിൽ മൈക്കിന്റെ പരാജയത്തോടെ സിനിമ അവസാനിക്കുന്നു. ഇൻഗ്ലോറിയസ് ബാസ്റ്റേർഡ്സിലാവട്ടെ സാക്ഷാൽ ഹിറ്റ്ലർ തന്നെയാണു വില്ലൻ. ഹോളിവുഡിലെ ബ്രാഡ് പിറ്റ് ഉൾപ്പെടുന്ന പ്ലോട്ട്, ഷോഷാന നായികയാവുന്ന മെയിൻ പ്ലോട്ടിനു സമാന്തരമായി നീങ്ങുന്നതേയുള്ളൂ. ടൈറ്റിൽ റോൾ ചെയ്യുന്ന ബ്രാഡ് പിറ്റിന്റെ നായകസംഘം പരാജയപ്പെടുന്നിടത്ത്, ഷോഷാന വിജയം കാണുന്നു. Western, Fantasy, war ഒന്നിലധികം ജനുസ്സുകളുടെ സ്വഭാവങ്ങൾ ഈ ചിത്രത്തിൽ ഉൾചേർന്നിരിക്കുന്നു.

ടരന്റിനോയുടെ സ്ത്രീകൾ സുന്ദരികളും ലൈംഗികമായി പുരുഷനെ ആകർഷിക്കാൻ കഴിവുള്ളവരുമാണെങ്കിലും, അത്യന്തികമായി ടരന്റിനോ ചിത്രങ്ങൾ ഈ സ്ത്രീജീവിതങ്ങളിലേക്കുള്ള നോട്ടം തന്നെയാണെങ്കിലും ഈ ‘കഥാപാത്രങ്ങളെ’ കഥാപരമായോ മറ്റു തരത്തിലോ ലൈംഗികമായി സംവിധായകൻ ഉപയോഗിക്കുന്നില്ല, അഥവാ ഇവരുടെ ലൈംഗികത പ്രേക്ഷകന്റെ കാഴ്ചയ്ക്കു വെച്ചുകൊടുക്കുന്നില്ല. എന്നാൽ ഈ സ്ത്രീകളെല്ലാവരും തങ്ങളുടെ ലൈംഗികതയെ സമർഥമായി ഉപയോഗിക്കുന്നവരാണു താനും. ജാക്കി ബ്രൌൺ എന്ന ചിത്രത്തിൽ, തന്റെ പദ്ധതിയിൽ ഭാഗമാകാൻ ‘മാക്സ് ചെറി’യെ (അറുപതുകളിലെ ഫ്രെഞ്ച് നോയിർ ഫിലിമുകളിലെ നായകന്മാരെ അനുസ്മരിപ്പിക്കുന്ന ശരീരഭാഷയും മിതത്വമുള്ള അഭിനയവും കൊണ്ട് മാക്സ് ചെറിയെ അവതരിപ്പിക്കുന്നത് Robert Forster) ജാക്കി ആകർഷിക്കുന്നത് തന്റെ ലൈംഗികതയുടെ ശ്രദ്ധാപൂർവ്വമായ ഉപയോഗത്തിലൂടെയാണ്. ഒരുവേള, ജാക്കി തന്നെ പ്രണയിച്ചേക്കുമെന്ന ചിന്തയും ആഗ്രഹവും അയാളിലുണ്ടാകുന്നുണ്ട്. ഇൻഗ്ലോറിയസ് ബാസ്റ്റേർഡ്സിൽ, ജർമ്മൻ പട്ടാളക്കാരനു തന്നോടുള്ള അഭിനിവേശത്തെയാണ് ഷോഷന സമർത്ഥമായി ഉപയോഗിക്കുന്നത്. ഡെത്ത് പ്രൂഫിൽ, സ്റ്റണ്ട്മാൻ മൈക്ക് സ്ത്രീകളെ ആക്രമിക്കാൻ കാരണം sexual frustration ആയിരിക്കാമെന്നതിനു സൂചനയായി മൈക്കിന്റെ വൈരൂപ്യത്തെ കാണാവുന്നതാണ്. ടരന്റിനോയുടെ നായികമാരാരും തന്നെ കഥാന്ത്യത്തിൽ ആൺകൂട്ട് തേടി പോകുന്നവരല്ല. ഏതെങ്കിലുമൊക്കെ തരത്തിൽ അതിജീവനത്തിനു ശ്രമിക്കുന്നവരാകുമ്പോൾ തന്നെ (ഷോഷാനയുടെ അതിജീവനശ്രമത്തിനു രാഷ്ട്രീയ-സാമൂഹ്യമാനങ്ങളാണുള്ളത്, അതേസമയം ജാക്കിയുടെ ശ്രമം സാമ്പത്തികമായ അതിജീവനമാണ്. ഡെത്ത് പ്രൂഫിലെ പെൺകുട്ടികളുടേതാകട്ടെ ജീവന്മരണ പോരാട്ടമാണ്) അതൊരിക്കലും വൈകാരികമോ ലൈംഗികമോ അല്ല. സ്ത്രീയെന്നാൽ വികാരജീവിയും ലൈംഗികജീവിയും പുരുഷന്റെ തണലിൽ നിൽക്കേണ്ടവളുമാണെന്ന, ജനപ്രിയ സിനിമയുടെ കാലങ്ങളായുള്ള പാഠങ്ങളെയാണ് ഈ കഥാപാത്രങ്ങൾ വെല്ലുവിളിക്കുന്നത്.

സ്ത്രീകളെ ഹീറോയിക് പരിവേഷത്തോടെ അവതരിപ്പിക്കുന്ന ഹോളിവുഡിലെ ഏക ജനപ്രിയ സംവിധായകനൊന്നുമല്ല ടരന്റിനോ. കോയെൻ ബ്രദേഴ്സിന്റെ ‘ഫാർഗോ’ എന്ന സിനിമയിലെ മാർജിയെ ഓർമ്മയില്ലേ? സ്ത്രീയെന്ന ‘പോരായ്മ’യ്ക്കു പുറമെ ഗർഭിണികൂടിയായിരിക്കെയാണ് മാർജി രണ്ട് കൊലയാളികളെ പിന്തുടരുന്നത്. പക്ഷേ, ഇവിടെ മാർജിയ്ക്ക് സ്വത്വപ്രശ്നങ്ങളില്ല; അതിജീവനമല്ല മാർജിയുടെ വിഷയം. കൂടാതെ പോലീസ് എന്ന അധികാരവും കൂട്ടിനുണ്ട്. എന്നാൽ ജാക്കിയും ഷോഷാനയും സ്വത്വപ്രശ്നങ്ങളുള്ളവരാണ്. തൊലിയുടെ നിറവും പ്രായവും ഭൂതകാലവും ജാക്കിയ്ക്ക് പ്രതികൂലഘടകങ്ങളാകുമ്പോൾ, ഷോഷാനയ്ക്ക് തന്റെ ‘ജൂതസത്വം’ തന്നെയാണ് പ്രശ്നം.

സ്ത്രീകളെ ഹീറോയിക് പരിവേഷത്തോടെ അവതരിപ്പിക്കുമ്പോഴും ടരന്റിനോയുടേത് സ്ത്രീപക്ഷ സിനിമകളല്ല. ജാക്കിയുടെയോ സോയിയുടെയോ ഷോഷാനയുടേയോ വീക്ഷണകോണിൽ നിന്നല്ല നമ്മളൊരിക്കലും സംഭവങ്ങളെ കാണുന്നത്. മറിച്ച്, പ്രേക്ഷകൻ വെറുമൊരു കാഴ്ചക്കാരനും, സംവിധായകൻ, ഈ കാഴ്ചകൾ നമ്മെ കാണിച്ചു തരുന്ന facilitator-ഉം മാത്രമാണ്. ജാക്കിയുടെ നീണ്ട നടത്തങ്ങളെ കാഴ്ചപ്പെടുത്തുന്ന ദൈർഘ്യമേറിയ ട്രാക്കിംഗ് ഷോട്ടുകളുടെ വീക്ഷണകോൺ ശ്രദ്ധിക്കുക. കിൽ-ബിൽ ചിത്രങ്ങളിൽ ട്രാക്കിംഗ് ഷോട്ടുകളിലൂടെ ബ്രൈഡിനെ പിന്തുടരുമ്പോഴും ക്യാമറ കഥാപാത്രവുമായി ഇതേ അകലം സൂക്ഷിക്കുന്നു. കഥാപാത്രങ്ങളെ യാതൊരുവിധ പ്രത്യേക മമതയും കൂടാതെ detached ആയി അവതരിപ്പിക്കുമ്പോൾ, അതിവൈകാരികത എന്ന കെണിയിൽ നിന്നും ഈ സ്ത്രീകളെ സംവിധായകൻ സംരക്ഷിക്കുന്നു. ഒരുപക്ഷേ അതു തന്നെയാണ് ഈ സ്ത്രീകളുടെ ശക്തിയും.
Back to top Go down
 
ആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Hollywood-
Jump to: