ജീവിതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെന്ന് ബോളിവുഡ് താരം കത്രീന കൈഫ്. ''സോണിയഗാന്ധി വ്യക്തിജീവിതത്തില്‍ പ്രചോദനമാണ്. ഇന്ത്യന്‍ ജനതയുടെ ഇടയില്‍ അവര്‍ നേടിയ വിശ്വാസം ഏതൊരു സ്ത്രീക്കും പ്രചോദനം നല്‍കുന്നതാണ്''-സോണിയാഗാന്ധിയെ പുകഴ്ത്താന്‍ ബോളിവുഡ് താരറാണിക്ക് ഒരു മടിയുമില്ലായിരുന്നു.
ജൂണ്‍ നാലിന് പ്രദര്‍ശനത്തിനെത്തുന്ന 'രാജനീതി' എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ഥമാണ് കത്രീന കൈഫ് ബാംഗ്ലൂരിലെത്തിയത്.സോണിയാഗാന്ധിയുടെ വേഷം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചാല്‍ അതൊരിക്കലും ഒഴിവാക്കില്ലെന്നും കത്രീന കൈഫ് വ്യക്തമാക്കി.
സോണിയാഗാന്ധിയാണ്
തന്റെ മാതൃകയെന്നും അവര്‍ പറയുന്നു. ''ഒരു രാഷ്ട്രീയപ്രവര്‍ത്തക എന്നതിലുപരി അവരുടെ ജീവിതമാണ് എന്നെ ആകര്‍ഷിക്കുന്നത്''-കത്രീന പറയുന്നു.എന്നാല്‍ രാജനീതിയിലെ യുവരാഷ്ട്രീയ പ്രവര്‍ത്തകയ്ക്ക് സോണിയാഗാന്ധിയുമായി സാമ്യമുണ്ടെന്ന വാര്‍ത്തയെ കത്രീന കൈഫ് നിഷേധിച്ചു.