സില്‍വര്‍ സ്ക്രീനില്‍ ഏറെ ശ്രദ്ധ നേടിയ ജോടിയാണ് മുന്നാഭായ് യും സര്‍ക്യൂട്ടും.
രണ്ടു കഥാപാത്രങ്ങളും അത്രയേറെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായ ത്. നിര്‍മാതാവ് വിധു വിനോദ് ചോപ്ര, സംവിധായകന് രാജ്കുമാര് ഹിരാനി, തിരക്കഥാകൃ ത്ത് അഭിജാത് ജോഷി എന്ന ഹിറ്റ് ത്രയം സമ്മാനിച്ച സൂപ്പര്‍ഹിറ്റ് കഥാപാത്രങ്ങള്‍. മുന്നാഭായ് എംബിബിഎസ്, ലഗേ രഹോ മുന്നാഭായ് എന്നീ ചിത്രങ്ങളിലൂടെ സഞ്ജയ് ദത്തും അര്‍ഷദ് വാര്‍സിയും അവിസ്മരണീയമാക്കിയ വേഷങ്ങള്‍. എന്നാല്‍ ഒരു മൂന്നാം ഭാഗ ത്തിനു പ്രതീക്ഷ നല്‍കിയിട്ട് അതു വേണ്ടെന്നു വയ്ക്കുകയാണ് മുന്നാഭായ്യുടെ അണിയറപ്രവര്‍ത്തകര്‍.
മുന്നാഭായ് ചലേ അമ്രിക്ക എന്ന പേരില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങി എന്നായിരുന്നു ഇതുവരെ കേട്ടത്.
എന്നാല്‍ സിനി മ തന്നെ അവസാനിപ്പിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. മുന്നാഭായ് മൂന്നാം ചിത്രത്തിന്റെ സ്ക്രിപ്റ്റ് പോലും എഴുതിയിട്ടില്ല. മൂന്നാം സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍ അടുത്ത പ്രശ്നം. മൂന്നാം ഭാഗത്തിന്റെ കഥയായി ഇവര്‍ ഉദ്ദേശിച്ചിരുന്ന സബ്ജക്റ്റിന് കരണ്‍ ജോഹറിന്റെ മൈ നെയിം ഇസ് ഖാന്റെ കഥയോ ടു സാമ്യം.
അതോടെ തന്നെ എല്ലാം അവസാനിപ്പിക്കാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. കഥാപാത്രങ്ങള്‍ വീണ്ടും അവതരിക്കാനുള്ള ഒരു സാധ്യതയും അവശേഷിക്കുന്നില്ല.
സഞ്ജയ് ദത്തിന് പ്രായമായതുകൊണ്ട് മുന്നാഭായ്യുടെ വേഷത്തിലേക്കു മറ്റാരെയെങ്കിലും വിളിക്കാനുള്ള ചര്‍ച്ചകളും ഇതിനിടയില്‍ നടന്നു. എന്നാല്‍ ഊഹാപോഹ ങ്ങള് എല്ലാം ഇനി അവസാനിപ്പിക്കാം എന്നാണ് അണിയറവാര്ത്ത. വിധു വിനോദ് ചോപ്ര തന്റെ ബ്രോക്കണ്‍ ഹോഴ്സസ് എന്ന ചിത്രത്തിന്റെ തിരക്കിലാണ്.
രാജ്കുമാര് ഹിരാനിയും അഭിജാത് ജോഷിയും അവരവരു ടെ ചിത്രങ്ങളുടെ പണിപ്പുരയിലും. ഇനി മുന്നാഭായ്യെയും സര്‍ക്യൂട്ടും പ്രേക്ഷകരുടെ മനസില്‍ തന്നെ സൂക്ഷിക്കുകയാവും നല്ല