അമ്മയും മകളും തമ്മിലുള്ള ഇണക്കവും പിണക്കവു മായി ഒരു സിനിമ. ജിത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന മമ്മി ആന്‍ഡ് മീ രസകരമായ ഒരു കുടുംബകഥയാണ്. അച്ചുവിന്‍റെ അമ്മയ് ക്കു ശേഷം ഉര്‍വശി ശക്തമായ കഥാപാത്രവുമായി എത്തുകയാണ്. അര്‍ച്ചന കവിയാണ് മകളുടെ വേഷത്തില്‍. ക്ലാരയും മകള്‍ ജുവലും നേരില്‍ക്കണ്ടാല്‍ വഴക്കു തുടങ്ങും. നിസാരകാര്യങ്ങളാണ് പലപ്പോഴും വലിയ വഴക്കിലെത്തുന്നത്. അമ്മയുടെയും മകളുടെയും വഴക്കിനിടയില്‍ സങ്കടത്തിലായത് ബാങ്കുദ്യോഗസ്ഥനായ ജോസഫാണ്. ഭാര്യ ക്ലാരയ്ക്കൊപ്പം നിന്നാല്‍ മകള്‍ ജുവല്‍ പിണങ്ങും. ഇനി ജുവലിന്‍റെ പക്ഷത്തു നില്‍ക്കാമെ ന്നു വച്ചാല്‍ ക്ലാര പിണ ങ്ങും. വീട്ടിലെ വഴക്കുകൊണ്ട് ആകെ പ്രയോജനം ജുവലിന്‍റെ അനുജനാ ണ്. ശാപ്പാടുരാമനായ ജോക്കുട്ടന് വഴക്കു ദിവസം കുശാലായിരിക്കും.
കോളെജ് അധ്യാപകനായ തോമസ്, ഭാര്യ മേരി, മകന്‍ രാഹുല്‍ എന്നിവരാണ് ജോസഫിന്‍റെയും കുടുംബത്തിന്‍റെയും അടുത്ത സുഹൃത്തുക്കള്‍. പലപ്പോഴും അമ്മയും മകളും തമ്മിലുള്ള തര്‍ക്കം മൂക്കുമ്പോള്‍ സമാധാനിപ്പിക്കാന്‍ ഇടപെടുന്നതും ഇവര്‍ തന്നെ. ഒരേ കോളെജില്‍ പഠിക്കുന്ന ജുവലിനോട് രാഹുലിന് പ്രണയമാണ്. എന്നാല്‍ അത് തുറന്നു പറയാന്‍ അവന്‍ മടിക്കുന്നു. അവള്‍ ഇക്കാര്യത്തോട് എങ്ങനെ പ്രതികരിക്കുമെന്നാണ് രാഹുലിന്‍റെ പേടി. കാലത്തിന്‍റെ മാറ്റം അറിയാതെ പോകുന്ന ഒരമ്മയുടെയും ഇന്നത്തെ യുവത്വത്തിന്‍റെ പ്രതീകമായ മകളുടെയും കഥ തികച്ചും രസകരമാ യി അവതരിപ്പിക്കുകയാ ണ് മമ്മി ആന്‍ഡ് മീ എന്ന ചിത്രത്തില്‍.
ഉര്‍വശി, മുകേഷ്, അര്‍ച്ച കവി എന്നിവരാണ് ക്ലാര, ജോസഫ്, ജുവല്‍ എന്നീ കഥാപാത്രങ്ങളെ അവ തരിപ്പിക്കുന്നത്. തോമസ്, മേരി, രാഹുല്‍ എന്നിവരെ ലാലു അലക്സ്, ശാരി, കുഞ്ചാ ക്കോ ബോബന്‍ എന്നിവരും അവതരിപ്പിക്കുന്നു. മാസ്റ്റര്‍ ജീവനാണ് ജോക്കുട്ടനാവുന്നത്. ജനാര്‍ദനന്‍, സുധീഷ്, അനൂപ് മേനോന്‍, അരുണ്‍, ഫിറോഷ് എന്നിവ രാണ് മറ്റു പ്രധാന താരങ്ങള്‍. ജിതിന്‍ ആര്‍ട്സിന്‍റെ ബാനറില്‍ ജോയി തോമസ് ശക്തികുളങ്ങര നിര്‍മിക്കു ന്ന ചിത്രത്തിലെ ഗാനങ്ങള്‍ വയലാര്‍ ശരത്ചന്ദ്ര വര്‍മ, സംഗീതം അജോ ജോണ്‍. സിനിമ റ്റൊഗ്രഫി വിപിന്‍ മോഹന്‍, എഡിറ്റി ങ് വി. സാജന്‍. കലാസംവിധാനം സാബു റാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി കാവനാട്. മാക്സ് ലാബ് എന്‍റര്‍റ്റെയ്ന്‍മെന്‍റ് ചിത്രം തിയെറ്ററുകളിലെത്തിക്കും.