മെന്‍ ഇന്‍ ബ്ലാക്കി'ന്റെ
ആദ്യ രണ്ടു ഭാഗങ്ങളില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച വില്‍
സ്മിത്ത് ഈ ചലച്ചിത്ര പരമ്പരയുടെ മൂന്നാം ഭാഗത്തിലും അഭിനയിക്കും.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിര്‍മാതാക്കളായ കൊളംബിയ
പിക്ച്ചേഴ്സ് ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചപ്പോഴാണ് വില്‍
സ്മിത്തിന്റെ പങ്കാളിത്തം സ്ഥിരീകരിച്ചത്.
ത്രീഡിയിലെത്തുന്ന മൂന്നാംഭാഗത്തില്‍ ജോഷ് ബ്രോലിനും അഭിനയിച്ചേക്കും.
'മെന്‍ ഇന്‍ ബ്ലാക്കിന്റെ ആദ്യ രണ്ടുഭാഗങ്ങളില്‍ വില്‍ സ്മിത്തിനൊപ്പം
അന്യഗ്രഹ ജീവികളെ വേട്ടയാടുന്ന പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച
ടോമി ലീ ജോണ്‍സുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് നിര്‍മാതാക്കള്‍
അറിയിച്ചു. 1997ലും 2002ലും പുറത്തിറക്കിയ ഈ സിനിമയുടെ ആദ്യ രണ്ടു
ഭാഗങ്ങള്‍ വന്‍ ഹിറ്റുകളായിരുന്നു.