ട്വന്റി-20 ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ രഹസ്യം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണെന്ന് ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍. ഐ പി
എല്ലില്‍ നിന്ന് ലഭിച്ച മികച്ച പരിശീലനം വെസ്റ്റിന്‍ഡീസ് പിച്ചുകളില്‍ വന്‍
വിജയമായിരുന്നു എന്ന് പീറ്റേഴ്സണ്‍ പറഞ്ഞു. കെവിന്‍ പീറ്റേഴ്സന്റെ മികച്ച
ബാറ്റിംഗ് മികവില്‍ ഇംഗ്ലണ്ട് കിരീടം നേടി.
അടുത്തിടെ നടന്ന ആഫ്രിക്കന്‍, ബംഗ്ലാദേശ് പര്യടങ്ങളില്‍
പീറ്റേഴ്സണ്‍ പരാജയമായിരുന്നു. എന്നാല്‍, ഐ പി എല്‍ മൂന്നാം
സീസണില്‍ ബാംഗ്ലൂരിന് വേണ്ടി പീറ്റേഴ്സണ്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഐ പി
എല്ലിന്റെ പ്രകടനം ലോകകപ്പില്‍ കൂടി തുടര്‍ന്നതോടെ ചരിത്രത്തില്‍ ആദ്യമായി
ഇംഗ്ലണ്ടിന് ആദ്യ ഐ സി സി ട്രോഫി ലഭിക്കുകയും ചെയ്തു.
ഐ പി എല്‍ ടൂര്‍ണമെന്റിനിടെ മണിക്കൂറുകളോളം താന്‍ നെറ്റില്‍ പരിശീലനം
നടത്താറുണ്ടായിരുന്നു. നെറ്റ് പരിശീലനം കുറഞ്ഞു പോയ ദിവസമൊക്കെ താന്‍ പെട്ടെന്ന്
പുറത്തായിട്ടുണ്ടെന്നും മുന്‍ ഇംഗ്ലണ്ട് നായകന്‍ പറഞ്ഞു. ട്വന്റി-20 ലോകകപ്പില്‍
62 ശരാശരിയില്‍ 248 റണ്‍സാണ് പീറ്റേഴ്സണ്‍ നേടിയത്