ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ മുഴുസമയ
സുരക്ഷാ ഉപദേഷ്ടാവായി മുന്‍ ഐ പി എസ് ഓഫിസര്‍ രഞ്ജിത് കുമാര്‍ ദാസിനെ. 2011ല്‍
ഇന്ത്യയ്ക്ക് പുറമെ ശ്രീലങ്ക, ബംഗ്ലാദേശ് രാജ്യങ്ങള്‍ ചേര്‍ന്ന് ആതിഥ്യമരുളുന്ന
ഐ സി സി ക്രിക്കറ്റ് ലോകകപ്പിള്ള മുന്നൊരുക്കമായിട്ടാണിത്.
ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സുരക്ഷാ
ഉപദേഷ്ടാവ് ചുമതലയും രഞ്ജിത് കുമാര്‍ ദാസ് നിര്‍വഹിക്കും. ഒട്ടനവധി സുരക്ഷാ ഏജന്‍സികളില്‍
ജോലി ചെയ്ത പരിചയമുള്ള ഐ പി എസ് ഓഫിസറാണ് ദാസ്. പ്രധാനമന്ത്രിയുടെ സ്പെഷല്‍
പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ഡയറക്ടറായും ഇന്റലിജന്‍സ് ബ്യൂറോ സ്പെഷല്‍ ഡയറക്ടറായും
പ്രവര്‍ത്തിച്ചിട്ടുണ്ട്.
അമേരിക്കയിലെ ഇന്ത്യന്‍ എംബസിയില്‍ അന്താരാഷ്ട്ര തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ
ലെയ്സണ്‍ ഓഫിസറായി കുറച്ചുകാലം പ്രവര്‍ത്തിച്ചിരുന്നു.