ധാരാളം പഴഞ്ചൊല്ലുകൾ നമ്മൾ ജീവിതത്തിൽ കേൾക്കുകയും പഠിക്കുകയും
ചെയ്തിട്ടുണ്ട്. എന്നാൽ ഈ നവയുഗത്തിൽ ഇത്തരം പഴഞ്ചൊല്ലുകൾ എങ്ങനെ
പ്രാവർത്തികമാകുന്നു എന്നതിനു ചില ഉദാഹരണങ്ങൾ ഇവിടെ ചേർക്കുന്നു.
ഹൈടെക് ചൊല്ലുകൾ
01. മിന്നുന്നതെല്ലാം മോണിറ്ററല്ല.
02. കമ്പ്യൂട്ടർ ഏതായാലും ഓപ്പറേറ്റർ നന്നായാൽ മതി
03. അന്യന്റെ സിസ്റ്റത്തിൽ വയറസ് കയറിയാൽ കാണാൻ നല്ല രസമാണ്.
04. തന്നെ പോലെ തന്റെ സിസ്റ്റത്തേയും സ്നേഹിക്കുക.
05. വേണമെങ്കിൽ സോഫ്റ്റ്വയർ ഫ്ലോപ്പിയിലും കയറും.
06. മൗസ് ഇല്ലെങ്കിലേ മൗസിന്റെ വിലയറിയൂ.
07. ഫയൽ പോയാൽ റീസൈക്കിൾ ബിന്നിലും തപ്പണം.
08. വാവിട്ട വാക്കും റീസൈക്കിൾ ബിൻ വിട്ട ഫയലും തിരിച്ചെടുക്കാൻ കഴിയില്ല.
09. വൈറസിനെ പേടിച്ച് കമ്പ്യൂട്ടർ കത്തിക്കുക.
10. പണം കായ്ക്കുന്ന ഫയലായാലും വൈരസ് കയറിയാൽ നശിപ്പിക്കണം
11. നെറ്റിൽ കിടന്ന വൈറസിനെ എടുത്ത് സിസ്റ്റത്തിൽ വയ്ക്കുക.
12. നെറ്റിലുള്ളത് ഡൌൺലോഡ് ചെയ്യുകയും വേണം, സിസ്റ്റത്തിൽ വൈറസ് കയറാനും പാടില്ല.
13. കീബോർഡ് എന്നത് ഞാനറിയും സിഡി പോലെ ഉരുണ്ടിരിക്കും.
14. മൗസുണ്ടായാൽ മാത്രം പോര ക്ലിക്ക് ചെയ്യാൻ പഠിക്കണം.
15. ടൈപ്പ് ചെയ്താൽ പോരെ, കീ എണ്ണേണ്ട കാര്യമുണ്ടോ?
16. ആരാന്റെ വീട്ടിലെ കമ്പ്യൂട്ടർ കണ്ട് സ്വന്തം വീട്ടിൽ ഫ്ലോപ്പി വാങ്ങുക.
17. ആയിരം ഹാർഡിസ്ക്കുള്ള നായർക്ക് ഫയൽ സേവ് ചെയ്യാൻ സ്ഥലമില്ല.
18. അറിയാത്ത പിള്ള വൈറസ് കയറുമ്പോൾ അറിയും.
19. പ്രിന്റർ ചാരി നിന്നവൻ സിസ്റ്റം കൊണ്ട് പോയി.
20. അല്പനു സിസ്റ്റം കിട്ടിയാൽ അർദ്ധരാത്രിയിലും ഗെയിം കളിക്കും.
21. യാഹൂ കുളിച്ചാൽ ഗൂഗിൾ ആവില്ല.