[tr] [td]കരുതിയിരിക്കുക റൂണിയെ
പി.ജെ.ജോസ്
സ്‌പോക്കസ്
ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പിന് പന്തുരുളാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ ഇംഗ്ലണ്ട് ഇക്കുറി
പ്രതീക്ഷയിലാണ്.ഫാബിയോ കപ്പെല്ലോ എന്ന പരിശീലകന്റെ മികവും യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ട് കാഴ്ചവച്ച മാസ്മരിക പ്രകടനവുമാണ് രണ്ടാമതൊരു ലോകകിരീടമെന്ന ഇംഗ്ലീഷ് ആരാധകരുടെ മോഹങ്ങള്‍ക്ക് ചിറകു നല്‍കിയിരിക്കുന്നത്. അതിനൊപ്പം അവരുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ വെയ്ന്‍
റൂണിയുടെ ഗോളടി മികവും അവര്‍ക്കു പ്രതീക്ഷ നല്‍കുന്നത്
പേരും പെരുമയും ഏറെയുണ്ടെങ്കിലും ചരിത്രത്തില്‍ ഒറ്റത്തവണ മാത്രമേ ഫുട്‌ബോളിലെ ലോകകിരീടമുയര്‍ത്താന്‍ ഇംഗ്ലണ്ടിന് ഭാഗ്യം ലഭിച്ചിട്ടുള്ളു.ലോകത്തിലെ ഏറ്റവും തിളക്കമുള്ള ഫുട്‌ബോള്‍ ലീഗായ പ്രീമിയര്‍ ലീഗ് ഇംഗ്ലണ്ടിലാണെങ്കിലും അതിന്റെ ഗുണഫലമൊന്നും ലോകകപ്പില്‍ ഇതുവരെ അവര്‍ക്ക് ലഭിച്ചിട്ടില്ല.
ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പിന് പന്തുരുളാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ ഇംഗ്ലണ്ട് ഇക്കുറി പ്രതീക്ഷയിലാണ്.ഫാബിയോ കപ്പെല്ലോ എന്ന പരിശീലകന്റെ മികവും യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ട് കാഴ്ചവച്ച മാസ്മരിക പ്രകടനവുമാണ് രണ്ടാമതൊരു ലോകകിരീടമെന്ന ഇംഗ്ലീഷ് ആരാധകരുടെ മോഹങ്ങള്‍ക്ക് ചിറകു നല്‍കിയിരിക്കുന്നത്.അതിനൊപ്പം അവരുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണിയുടെ ഗോളടി മികവും അവര്‍ക്കു പ്രതീക്ഷ നല്‍കുന്നത്.
ഒറ്റയ്‌ക്കെടുത്താല്‍ പ്രതിഭാശാലികളുടെ ഒരു സംഘമാണ് ഇംഗ്ലീഷ് ടീം.പക്ഷേ ഒരു ടീമായി ഇറങ്ങുമ്പോള്‍ ഒത്തിണക്കത്തോടെ കളിക്കുന്നതില്‍ അവര്‍ പരാജയപ്പെടുന്നു.കഴിഞ്ഞ കുറെ കാലമായി ഇംഗ്ലീഷ് ടീമിന്റെ അവസ്ഥ ഇതാണ്.ഡേവിഡ് ബെക്കാമും സ്റ്റീവന്‍ ജെരാര്‍ഡും ജോണ്‍ ടെറിയുമൊക്കെ അണിനിരക്കുന്ന ഇംഗ്ലീഷ് സംഘം വമ്പന്‍ ടൂര്‍ണമെന്റുകളില്‍ പാതിവഴിയില്‍ പുറത്താകുന്നത് ആരാധകരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്.
ഇക്കുറി കപ്പെല്ലോയുടെ കീഴില്‍ ടീം ഏറെ മെച്ചപ്പെട്ടു കഴിഞ്ഞു.ഇതിനൊപ്പം വെയ്ന്‍ റൂണിയുടെ ഗോളടി മികവും ടീമിനെ മുന്നോട്ടു നയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍.
കഴിഞ്ഞ ഞായറാഴ്ച പ്രീമിയര്‍ ലീഗില്‍ ഹള്‍ സിറ്റിക്കെതിരെ നാലുഗോളടിച്ച റൂണിയുടെ പ്രകടനം ആരാധകരുടെ ആത്മവിശ്വാസം ഒന്നുകൂടി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.റൂണിയുടെ ഗോളുകളിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത നാലുഗോള്‍ വിജയം നേടിയത്.റൂണിയാകട്ടെ കരിയറിലാദ്യമായാണ് ഒരു മത്സരത്തില്‍ നാലുഗോള്‍ നേടുന്നത്.ഈ ഗോള്‍വേട്ടയോടെ പ്രീമിയര്‍ ലീഗില്‍ പത്തൊന്‍പതു ഗോളുമായി ടോപ്‌സ്‌കോറര്‍ പദവിയിലെത്താനും റൂണിക്കായി.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയെന്ന പ്ലേ മേക്കറുടെ നിഴലില്‍ നിന്നും മറികടന്ന് ഇക്കുറി മാഞ്ചസ്റ്ററന്റെ മുന്നണിപ്പോരാളിയാകാന്‍ റൂണിയ്ക്കു സാധിച്ചു.റൊണാള്‍ഡോയുടെ അഭാവത്തില്‍ ടീമിനു വേണ്ടി കൂടുതല്‍ ഗോള്‍ നേടുകയെന്ന ഉത്തരവാദിത്വവും റൂണി ഭംഗിയായി നിര്‍വ്വഹിക്കുന്നതാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം കാണുന്നത്.
റൂണിയുടെ ഫോം ഇംഗഌണ്ടിനൊപ്പം മാഞ്ചസ്റ്ററിന്റെ കിരീട പ്രതീക്ഷകള്‍ക്കും പുതുജീവന്‍ നല്‍കുന്നുണ്ട്.തുടരെ രണ്ടു പരാജയങ്ങള്‍ക്കു ശേഷം പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിനെ വീണ്ടും ട്രാക്കിലാക്കിയത് റൂണിയെന്ന ഒറ്റയാള്‍ പോരാളി തന്നെയാണ്.റൂണിയുടെ മികവില്‍ ഹള്‍ സിറ്റിയെ തോല്‍പ്പിച്ചതോടെ ലീഗില്‍ തല്‍ക്കാലത്തേക്കെങ്കിലും ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്താനും യുണൈറ്റഡിനായി.
[/td][/tr]