ന്യൂഡല്‍ഹി: തകര്‍ച്ചയിലും തിരിച്ചടിയിലും ടീമിന് താങ്ങായി ഇന്നിങ്‌സ് പടുത്തുയര്‍ത്തുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ സഹകളിക്കാരന്റെ മുമ്പിലും സഹായഹസ്തവുമായെത്തി. 17 വയസ്സില്‍ താഴെയുള്ളവരുടെ ടൂര്‍ണമെന്റില്‍ ടീമിലെ സഹകളിക്കാരനായിരുന്ന ദല്‍ബീര്‍ സിങ് ഗില്ലിനാണ് സച്ചിന്റെ സഹായം ലഭിച്ചത്. വാഹനാപകടത്തില്‍ കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗില്ലിന്റെ ശസ്ത്രക്രിയ്ക്ക് വേണ്ടി വന്ന തുക സച്ചില്‍ നല്‍കുകയായിരുന്നു. എട്ട് മാസമായി അബോധാവസ്ഥയിലായിരുന്ന ഗില്ലിന്റെ അമ്മയാണ് സഹായം അഭ്യര്‍ഥിച്ച് സച്ചിന് കത്തെഴുതിയത്. അരക്കെട്ടിലെ അസ്ഥികള്‍ മാറ്റിവെക്കുന്ന ശസ്ത്രക്രിയക്കാണ് ഗില്ല് വിധേയനായത്. വന്‍ തുക ചിലവ് വരുന്ന ശസ്ത്രക്രിയയാണിത്. ഈ തുകയാണ് സഹതാരത്തിനായി സച്ചിന് നല്‍കിയത്.