yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഇഷ ഡിയോള്‍ തിരിച്ചെത്തുന്നു Sat May 22, 2010 2:34 am | |
| ഡ്രീം ഗേള്‍' ഹേമമാലിനിയുടെയും 'ഹീ-മാന്‍' ധര്‍മേന്ദ്രയുടെയും മകള്‍ ഇഷ ഡിയോള്‍ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബോളിവുഡില്‍ സക്രിയമാകുന്നു.മകളുടെ താരപദവി തിരിച്ചുപിടിക്കാന്‍ മാതാപിതാക്കള്‍ തന്നെയാണ് മുന്നിട്ടിറങ്ങിയത്. ഹേമമാലിനി നിര്‍മിച്ച് മയൂര്പുരി സംവിധാനം ചെയ്യുന്ന 'ടെല്‍ മി ഒ ഖുദാ' യിലൂടെയാണ് ഇഷയുടെ രണ്ടാം വരവ്. ധര്‍മേന്ദ്ര ഇഷയുടെ പിതാവായിത്തന്നെ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പഴയകാല താരങ്ങളായ വിനോദ്ഖന്ന, ഋഷികപൂര്‍ എന്നിവര്‍ക്കൊപ്പം യുവനിരയിലെ അര്‍ജാന്‍ ബജ്വ, ചന്ദ്രന് റോയ് സന്യാല്‍, സുധാംശു പാണ്ഡെ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. കഴിഞ്ഞവര്‍ഷം നവംബര്‍ രണ്ടിന്, ഇഷയുടെ 28-ാം പിറന്നാള്‍ ദിനത്തില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. 2008ല്‍ ഇറങ്ങിയ 'ഹൈജാക്കി' ലാണ് ഇഷ അവസാനമായി വെള്ളിത്തിരയിലെത്തിയത്. തുടര്‍ന്ന് ഒന്നുരണ്ട് ചിത്രങ്ങളില്‍ കരാറായിരുന്നെങ്കിലും അവയൊന്നും പ്രാവര്‍ത്തികമായില്ല. ഇഷയുടെ ബോളിവുഡ് വിലാസം ഇല്ലാതാകുമെന്നുറപ്പായപ്പോഴാണ് ഒടുവില്‍ കുടുംബം തന്നെ രക്ഷയ്ക്ക് എത്തിയത്. രാഹുല്‍ ബോസ്, നസറുദ്ദീന്‍ ഷാ എന്നിവര്‍ക്കൊപ്പമുള്ള എക്സ്ചേഞ്ച് ഓഫര്‍, മിലിന്ദ്സോമനും ശില്പാഷെട്ടിയും ഒന്നിക്കുന്ന 'കാഞ്ച്', കല്പന ലജ്മി സംവിധാനം ചെയ്യുന്ന പേരിടാത്ത കോമഡി ചിത്രം. ചുങ്കിപാണ്ഡെ, ശ്രേയസ് തല്‍പഡെ എന്നിവര്‍ നായകരാകുന്ന 'ഇഷാന്', ഗോവിന്ദ-സെനീന ജെയ്റ്റിലി, സുനില്‍ഷെട്ടി, ഉര്‍വശി ശര്‍മ ടീമിന്റെ 'ചായ്ഗരം' എന്നിവയാണ് ഈ ചിത്രങ്ങള്‍. പഠനകാലത്ത് ദേശീയ ഫുട്ബോള്‍ ടീമില്‍ അംഗമായ ഇഷയ്ക്ക് ഫാഷന്‍ ഡിസൈനറാകാനായിരുന്നു മോഹം. മീഡിയ ആര്‍ട്ട്സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം പക്ഷേ, എത്തിപ്പെട്ടത്, തന്റെ അര്‍ധ സഹോദരങ്ങളായ സണ്ണി ഡിയോളിനെയും ബോബി ഡിയോളിനെയും പോലെ സിനിമയില്‍ത്തന്നെയാണ് | |
|