yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Awards and Honours.. Sat May 22, 2010 2:37 am | |
| ലോകപ്രശസ്തമായ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ സംവിധായകന്‍ മണിരത്‌നത്തെ ആദരിക്കുന്നു. സപ്തംബറില്‍ ആരംഭിക്കുന്ന മേളയില്‍ ഗ്ലോറി ടു ദ ഫിലിംമേക്കര്‍ അവാര്‍ഡാണ് മണിരത്‌നത്തിന് നല്‍കുന്നത്. ഹിന്ദി, തമിഴ് ഭാഷകളിലുള്ള അദ്ദേഹത്തിന്റെ പുതിയ സിനിമ രാവണ്‍ വെനീസില്‍ പ്രത്യേക സ്‌ക്രീനിങ്ങും നടത്തുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ മാര്‍ക്കോ മുള്ളര്‍ അറിയിച്ചു. കാനിലെ പ്രത്യേക ചടങ്ങില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ജൂണ്‍ പതിനെട്ടിന് രാവണ്‍ റിലീസ് ചെയ്യുന്നുണ്ടെങ്കിലും വെനീസായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുന്ന ആദ്യ ചലച്ചിത്ര മേള. അനുരാഗ് കശ്യപിന്റെ ദേവ് ഡി, ഗുലാല്‍, രാകേഷ് ഓം പ്രകാശ് മെഹ്‌റയുടെ ഡല്‍ഹി 6 എന്നീ ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ വെനീസ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ വെനീസിലെ പ്രശസ്തമായ ഈ അവാര്‍ഡ് ലോക സിനിമയിലെ പ്രഗല്ഭരായ തകേഷി കിത്താനോ, അബ്ബാസ് കിയാറോസ്തമി, ആഗ്‌നസ് വര്‍ദ, സില്‍വസ്റ്റര്‍ സ്റ്റാലോണ്‍ എന്നിവര്‍ക്കാണ് ലഭിച്ചിട്ടുള്ളത്. പരമ്പരാഗത വഴിയില്‍ നിന്നും മാറിച്ചിന്തിച്ച മണിരത്‌നം ഇന്ത്യന്‍ സിനിമയ്ക്ക് പുതിയ രൂപം നല്‍കിയതായി മാര്‍ക്കോ മുള്ളര്‍ പറഞ്ഞു. തുടക്കത്തില്‍ തമിഴില്‍ ഒതുങ്ങി നിന്ന അദ്ദേഹം പിന്നീട് ഹിന്ദിയില്‍ ചിത്രങ്ങളെടുത്തതോടെ ഇന്ത്യന്‍ സിനിമയ്ക്ക് പുതിയൊരു മുഖം വരികയായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ചുവട് പിടിച്ച് നവാഗത സംവിധായകരും എത്തിയതോടെ ഇന്ത്യന്‍ സിനിമയുടെ പ്രതിച്ഛായ മാറിയതായി മുള്ളര്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങളാലാണ് മണിരത്‌നത്തിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. മണിരത്‌നത്തിന്റെ സിനിമകളിലെ ഗാനങ്ങളെയും അവയുടെ ഛായാഗ്രഹണ മികവിനെയും അദ്ദേഹം പുകഴ്ത്തി. രാവണ്‍ മണിരത്‌നത്തിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് രണ്ട് ഭാഷയിലുള്ള ചിത്രവും വെനീസില്‍ പ്രദര്‍ശിപ്പിക്കുന്നത്. അവാര്‍ഡ് പ്രഖ്യാപന വേളയില്‍ രാവണിലെ നായികാ നായകരായ അഭിഷേക് ബച്ചന്‍, ഐശ്വര്യാബച്ചന്‍, വിക്രം, സംഗീത സംവിധായകന്‍ എ. ആര്‍. റഹ്മാന്‍ എന്നിവരും ഉണ്ടായിരുന്നു. | |
|
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Awards and Honours.. Wed Feb 02, 2011 5:38 am | |
| Kalaimamani Awards for Arya, Anushka, Tamannaah Over 25 artistes from various fields, including popular South Indian actors Arya, Anushka and Tamannaah were selected for the Kalaimamani awards 2010, instituted by the Tamil Nadu Government. Chief Minister M. Karunanidhi will present the awards in a function to be held in Chennai on February 13, an official press release said.
Vocalist K.N. Sasikiran, veena artists Rajesh Vaidhya and Sreenivasan, flute players Tiruvarur S. Saminathan, K.V. Ramanujam, playback singer Kalyani Menon and Nadhaswaram ‘Vidhvan’ Tirukadaiyur Muralidharan and Bharatanatyam dancer A. Hemnath have also been shortlisted for Kalaimamani awards for 2010.
Cinema actor Rohini, TV serial actor Malavika, folk artists Revathi (Villupaatu), K. Karupannan (Oyilattam), P. Murgeswari (Kargattam), S. Muthuramalingam (koothu), Sekhizhar (TV scripwriter), K.A. Pandian, M. Tiruselvam and Sivagangai V. Nagu (Nayyandi Melam) and another artiste D. Sekar have been chosen for the 2009 Kalaimamani awards.
Teleserial director R. Thirumurugan, ‘Tirukuvalai’ sisters Sundari and Savithri (Nadhaswaram), TV actor ‘Robot’ Sankar are among the awardees for 2008. Along with the Kalaimamani awards, the Chief Minister will also distribute the State awards for TV artistes besides awards given by the State Government every year in the names of poet Bharathiyar, renowned Carnatic singer M.S. Subbulakshmi and Balasaraswathi. | |
|
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: Awards and Honours.. Thu Apr 28, 2011 5:16 am | |
| ഫില്‍ക്ക ചലച്ചിത്രോത്സവം 14 മുത
തിരുവനന്തപുരം: 11-ാം ഫില്‍ക്ക അന്തര്‍ദേശീയ ചലച്ചിത്രോത്സവം മെയ് 14 മുതല്‍ 20 വരെ തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ നടത്തും. രാവിലെ 9 മണിക്ക് പ്രദര്‍ശനം ആരംഭിക്കും. ദിവസവും 5 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. വൈകീട്ട് 6 മണിക്ക് പ്രസിദ്ധ കന്നട സംവിധായകന്‍ ഗിരീഷ് കാസറവള്ളി മേള ഉദ്ഘാടനം ചെയ്യും.
അദ്ദേഹത്തിന്റെ സിനിമകളുടെ അവലോകന വിഭാഗം മേളയുടെ പ്രത്യേകതയാണ്. കാസറവള്ളിയെയും അദ്ദേഹത്തിന്റെ സിനിമകളെയും അടൂര്‍ ഗോപാലകൃഷ്ണന്‍ പരിചയപ്പെടുത്തും. മലയാള സിനിമ ഇന്ന്, ഇന്ത്യന്‍ സിനിമ, രാജ്യ പരിഗണനാ വിഭാഗം, അവലോകന വിഭാഗം, ലോക സിനിമ, ഹ്രസ്വചിത്രങ്ങള്‍ തുടങ്ങി പല വിഭാഗങ്ങളിലായി 40 സിനിമകള്‍ പ്രദര്‍ശിപ്പിച്ച് ചര്‍ച്ച ചെയ്യും. പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിന് ഡെലിഗേറ്റ് പാസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ക്ക് ഫോണ്‍: 9446330368
courtesy : www.mathrubhumi.com | |
|
Sponsored content
| Subject: Re: Awards and Honours.. | |
| |
|