ലണ്ടന്ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലിഷ് ടീമില്‍ പേസ് ബൗളര്‍ സ്റ്റീവ് ഹാര്മിസനെ ഉള്‍പ്പെടുത്തിയേക്കുമെന്ന് ബൗളിങ് കോച്ച് ഡേവിഡ് സാകെര്‍. കഴിഞ്ഞ ആഷസിലെ അവസാന ടെസ്റ്റിലാണ് ഹാര്മിസണ് ഇംഗ്ലണ്ടിനുവേണ്ടി അവസാനമായി പന്തെറിഞ്ഞത്.
ഹാര്‍മിസന്റെ വേഗവും ബൗണ്‍സും ഉയരത്തിന്റെ സാധ്യതകളും ഇപ്പോഴും ഉപയോഗപ്പെടുത്താനാവുമെന്ന് സാകെര്‍. ഓസീസ് ടീമിനു ശക്തമായ തിരിച്ചടികള്‍ നല്കാന് കഴിവുള്ള ഹാര്മിസനെപ്പോലൊരു ബൗളറെ എഴുത്തള്ളാനാവില്ലെന്നും വിസ്ഡണ്‍ ക്രിക്കറ്റ് മാഗസിനനുവദിച്ച അഭിമുഖത്തില്‍ സാകെര്‍ വ്യക്തമാക്കി.
നേരിട്ടതില്‍വച്ച് ഏറ്റവും അപകടകാരിയായ ബൗളറാണ് ഹാര്മിസനെന്ന് ഓസീസ് ബാറ്റ്സ്മാന്മാര് ചിലപ്പോഴെങ്കിലും സമ്മതിച്ചിട്ടുണ്ട്. മറ്റാരെക്കാളും കങ്കാരുക്കളെ ഏറെ വലച്ച ബൗളറാണ് സ്റ്റീവ് എന്നതില്‍ സംശയമില്ല. അതിനാല്‍ ഹാര്മിസണ് ടീമിലുണ്ടാവണമെന്നാണു ആഗ്രഹമെന്നും സാകെര്‍.