കടലപ്പരിപ്പുകറി ചേരുവകള്‍
- കടലപ്പരിപ്പ് -1 കപ്പ്
- വറ്റല്‍മുളക് -12
- വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
- കടുക് -കാല്‍ ടീസ്പൂണ്‍
- മല്ലി -2 ടീസ്പൂണ്‍
- നെയ്യ് -അരടീസ്പൂണ്‍
- തക്കാളി -3
- പുളി -ചെറുനാരങ്ങാ വലിപ്പത്തില്‍
- ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധംകടലപ്പരിപ്പ് കഴുകി വൃത്തിയാക്കി വെയ്ക്കണം.തക്കാളിയുടെ ദശ മയത്തില്‍ അരച്ചെടുക്കണം.പുളി അല്പം
കട്ടിയായി പിഴിയുക.മുളക്,മല്ലി,ജീരകം,ഇവ മയം പുരട്ടിയ ചീനച്ചട്ടിയില്‍ മൂപ്പിച്ചെടുത്ത ശേഷം അരയ്ക്കുക.
ഒരു പാത്രത്തില്‍ അല്പം വെള്ളമെടുത്ത് തിളപ്പിക്കുക.തിളപ്പിച്ച ശേഷം കടലപ്പരിപ്പ് അതിലിട്ട്
വേവിക്കുക.ചീനച്ചട്ടിയില്‍ എണ്ണയും നെയ്യുമൊഴിച്ചു ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക.അരച്ചു വെച്ച മസാല
കൂട്ട് ഇതിലിട്ട് വഴറ്റുക.തക്കാളി അരച്ചതും ചേര്‍ത്ത് മൂത്തു തുടങ്ങുമ്പോള്‍ കടലപ്പരിപ്പ് വേവിച്ചതും വെള്ളവും
ഒഴിക്കുക.പുളി പിഴിഞ്ഞതും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക.ചാറ് കുറുകിത്തുടങ്ങുമ്പോള്‍ വാങ്ങി വെയ്ക്കുക.