yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഞണ്ടുകറി Sat May 22, 2010 4:52 pm | |
| ഞണ്ടുകറിചേരുവകള്
- ഞണ്ട് -6
- തേങ്ങ -അര മുറി
- മുളകുപൊടി -2 ടീസ്പൂണ്‍
- മല്ലിപൊടി -4 ടീസ്പൂണ്‍
- സവാള - 1
- പച്ചമുളക് -4
- ഇഞ്ചി അരച്ചത് -1 ടീസ്പൂണ്‍
- ജീരകം -അര ടീസ്പൂണ്‍
- കുരുമുളക് -കാല്‍ ടീസ്പൂണ്‍
- മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
- ചുവന്നുള്ളി ചെറുതായി അരിഞ്ഞത് -2 ടേബിള്‍സ്പൂണ്‍
- തക്കാളി -2
- പെരുംജീരകം -അര ടീസ്പൂണ്‍
- റിഫൈന്‍ഡ് ഓയില്‍ -2 ടേബിള്‍ സ്പൂണ്‍
- കറിവേപ്പില -4 കതിര്‍പ്പ്
- വറ്റല്‍മുളക് -3
- ഉപ്പ് -പാകത്തിന്
- വെളുത്തുള്ളി അരച്ചത് -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധംഞണ്ട് വൃത്തിയാക്കിയശേഷം കഷണങ്ങള്‍ ആക്കുക. ഈ കഷണങളില്‍ മുളകുപൊടി,ഒരു ടീസ്പൂണ്‍ മല്ലിപൊടി,കാല്‍ ടീസ്പൂണ്‍ മഞ്ഞപൊടി,ഉപ്പ്,വെള്ളം ഇവ ചേര്‍ത്ത് വേവിക്കുക.തേങ്ങ തിരുമ്മിയത്,ജീരകം, പെരുംജീരകം,ചുവന്നുള്ളി,കുരുമുളക്,കറിവേപ്പില,വറ്റല്‍മുളക്,ബാക്കിയുള്ള മല്ലിപൊടി, മഞ്ഞള്‍പൊടി എന്നിവ ചീനച്ചട്ടിയില്‍ അല്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലിട്ട് വറക്കുക.വറുത്ത ചേരുവകള്‍ മയത്തില്‍ അരയ്ക്കണം.ബാക്കിയുള്ള എണ്ണ ചൂടാക്കുമ്പോള്‍ അരിഞ്ഞ സവാളയും പച്ചമുളകും വഴറ്റുക. ഇതില്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടിളക്കിയശേഷം അരച്ച ചേരുവകളും ചേര്‍ക്കുക.വേവിച്ച ഞണ്ടു കഷണങളും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക.തിളച്ച് ചാറു കുറുകുമ്പോള്‍ വാങ്ങിവെച്ച് ഉപയോഗിക്കാം. | |
|