yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഫിഷ്മോളി Sat May 22, 2010 4:57 pm | |
| ഫിഷ്മോളി ചേരുവകള്‍
- നെയ്മീന്‍ വലിയ കഷണങ്ങളാക്കിയത് -അര കിലോ
- നാലായി മുറിച്ച തക്കാളി -6
- രണ്ടായി കീറിയ പച്ചമുളക് -6
- ചെറുതായി അരിഞ്ഞ ഇഞ്ചി -1 കഷണം
- നീളത്തിലരിഞ്ഞ സവാള -2 എണ്ണം
- തേങ്ങയുടെ ഒന്നാംപാല്‍ -ഒന്നര കപ്പ്
- തേങ്ങയുടെ രണ്ടും മൂന്നും പാല്‍ -4 കപ്പ്
- മല്ലിയില,കറിവേപ്പില,ഉപ്പ്,എണ്ണ -പാകത്തിന്
- വറ്റല്‍മുളക് -2
- കടുക് -അര ടീസ്പൂണ്‍
- നാരങ്ങാനീര് -1 എണ്ണത്തിന്റെ
പാകം ചെയ്യുന്ന വിധംനെയ്മീന് വൃത്തിയാക്കി ഉപ്പും നാരങ്ങാനീരും പുരട്ടി അരമണിക്കൂര്‍ വെച്ചശേഷം വെളിച്ചെണ്ണയില്‍ മുക്കാല്‍ മൂപ്പില്‍ വറുത്തു കോരുക.ഒരു ചീനച്ചട്ടിയില്‍ 3 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് സവാള വഴറ്റുക.പച്ചമുളക്,ഇഞ്ചി ഇവയും ഇട്ടു വഴലുമ്പോള്‍ ഒരു ചട്ടിയിലാക്കുക.രണ്ടും മൂന്നും പാലൊഴിച്ചു തക്കാളിയും മീന്‍ കഷണങ്ങളും ഇട്ടു വേവിക്കുക.തിളച്ച ശേഷം ഉപ്പ് ചേര്‍ക്കുക.ഇതു കുറുകി വരുമ്പോള്‍ ഒന്നാംപ്പാല്‍ ചേര്‍ത്ത് തിളക്കുന്നതിനുമുമ്പ് വാങ്ങുക.ഒരു പാത്രത്തില്‍ 1 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില,വറ്റല്‍മുളക് ഇവയിട്ടു താളിച്ച് മീന്‍കറിയില്‍ ഒഴിച്ച് മല്ലിയില വിതറി അടച്ചുവെയ്ക്കുക.ചൂടോടെ ഉപയോഗിക്കാം. | |
|