വാങ്കിബാത്ത് ചേരുവകള്‍
- പച്ചരി -1 ഗ്ലാസ്
- ഉണക്കമുളക് -6 എണ്ണം
- കൊത്തമല്ലി -4 ടീസ്പൂണ്‍
- കടലപരിപ്പ് -2 ടീസ്പൂണ്‍
- ഉഴുന്നുപരിപ്പ് -2 ടീസ്പൂണ്‍
- കൊപ്ര -കുറച്ച്
- പെരുങ്കായം -ആവശ്യത്തിന്
- പട്ട -കുറച്ച്
- നാരങ്ങ -പകുതിയുടെ നീര്
- പച്ചനിറമുള്ള നീളത്തിലുള്ള വഴുതനങ്ങ-കാല്‍ കിലോ
പാകം ചെയ്യുന്ന വിധം2 മുതല്‍ 8 വരെയുള്ള ചേരുവകള്‍ നന്നായി വറുത്ത് പൊടിക്കുക.പച്ചരി നന്നായി കഴുകി കാല്‍ മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെള്ളം ഊറ്റിവെയ്ക്കുക.ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ കറിവേപ്പില,കടലപരിപ്പ്,ഉഴുന്നുപരിപ്പ് ഇവ വഴറ്റി അതിന്റെ കൂടെ വറുത്തുപൊടിച്ച പൊടിയും
വഴുതനങ്ങയും ചേര്‍ത്ത് ഉപ്പ് വിതറി നാരങ്ങാനീരും ഒഴിച്ച് ഒന്നുകൂടി വഴറ്റിയതിനുശേഷം മഞ്ഞള്‍പ്പൊടി ചേര്‍ക്കുക.ഈ ചേരുവ വെള്ളം ഊറ്റിയ അരിയില്‍ തട്ടി ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഒരു ഗ്ലാസ് അരിക്ക് 2 ഗ്ലാസ്
വീതം വെള്ളം ചേര്‍ത്ത് ഇളക്കി കുക്കറില്‍ വേവിച്ച് ഉലര്‍ത്തി ചൂടോടെ ഉപയോഗിക്കുക.വഴുതനങ്ങ ഇല്ലാതെയും
ഇത് ഉണ്ടാക്കാം.