yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ലോബ്സ്റ്റെര് മസാല Sat May 22, 2010 5:02 pm | |
| ലോബ്സ്റ്റെര് മസാല ലോബ്സ്റ്റെര് മസാല ചേരുവകള്‍
- ലോബ്സ്റ്റെര് -2 എണ്ണം (500 ഗ്രാം)(ഒരു പ്രത്യേകതരം കൊഞ്ച്)
- ചുവന്നമുളക് -10 ഗ്രാം
- വെളുത്തുള്ളി -10 ഗ്രാം
- ഇഞ്ചി -10 ഗ്രാം
- ജീരകം -1 ടീസ്പൂണ്‍
- മഞ്ഞള്‍ -ഒരു വലിയ നുള്ള്
- കടുക് -1 ടീസ്പൂണ്‍
- ഗ്രാമ്പു,ഏലക്ക -2 എണ്ണം വീതം
- കുരുമുളക് -5 എണ്ണം
- സവാള -150 ഗ്രാം
- ടൊമാറ്റോ -250 ഗ്രാം
- എണ്ണ -50 മി.ലി.
- ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം 2 മുതല്‍ 10 വരെയുള്ള ചേരുവകള്‍ നന്നായി അരച്ചെടുക്കുക.ഇത് എണ്ണ ചൂടാക്കി അതിലിട്ട് എണ്ണ തെളിയുന്നതുവരെ വഴറ്റുക.എണ്ണ തെളിഞ്ഞാല്‍,ലോബ്സ്റ്റെര് ഇടുക.കഷണിച്ചു വെച്ചിരിയ്ക്കുന്ന ടോമാറ്റോയും ചേര്‍ത്ത് നന്നായി ഇളക്കുക.പാകത്തിന് ഉപ്പും ചേര്‍ത്ത് 3-4 മിനിട്ട് വേവിക്കുക.ആവശ്യമെങ്കില്‍ അല്പം വെള്ളം കൂടി ഒഴിച്ചുകൊടുക്കാം. | |
|