| പായസം | |
|
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: പായസം Wed May 26, 2010 3:57 pm | |
| ചൌവ്വരി പായസം Chauvary paayasam
ചേരുവകള്‍
ചൌവ്വരി - അര കപ്പ് പഞ്ചസാര - അര കപ്പ് കണ്ടന്‍സെഡ് മില്‍ക്ക് - അര കപ്പ് പാല്‍ - അര ലിറ്റര്‍ അണ്ടിപ്പരിപ്പ്,കിസ്മിസ് - 2 ടേബിള്‍ സ്പൂണ്‍ നെയ്യ് - 2 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചൌവ്വരി നെയ്യില്‍ മൂപ്പിച്ച ശേഷം പാലൊഴിച്ച് പഞ്ചസാരയുമിട്ട് നന്നായി വേവിക്കുക.കണ്ടന്‍സെഡ് മില്‍ക്ക് ചേര്‍ത്ത് കുറുക്കം നോക്കുക.കൂടുതല്‍ കുറുകിയിരിക്കുകയാണെങ്കില്‍ കുറുച്ച് പാല്‍ കൂടിയൊഴിച്ചു തിളപ്പിക്കുക. അണ്ടിപ്പരിപ്പ് നെയ്യില്‍ ചേര്‍ക്കുക | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പായസം Wed May 26, 2010 3:57 pm | |
| ചേരുവകള്‍
- ഇളം കരിക്ക് - 10
- ശര്‍ക്കര - 2 കിലോ
- കിസ്മിസ് - 100 ഗ്രാം
- തേങ്ങ - 5
- നെയ്യ് - 250 ഗ്രാം
- ഏലയ്ക്ക - 10 ഗ്രാം
- അണ്ടിപ്പരിപ്പ് - 100 ഗ്രാം
പാകം ചെയ്യുന്ന വിധം കരിക്ക് വെട്ടി വെള്ളം എടുക്കുക.കരിക്ക് ചുരണ്ടിയെടുക്കുക.തേങ്ങ തിരുമ്മി പിഴിഞ്ഞ് രണ്ടുതരം പാല്‍ എടുക്കുക.ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക. ഉരുളി അടുപ്പില്‍ വെച്ച് കരിക്കും കരിക്കിന്‍ വെള്ളവും ഒഴിച്ച് തിളപ്പിക്കുക.കരിക്ക് വെള്ളവുമായി ചേര്‍ന്നശേഷം ശര്‍ക്കര പാവു കാച്ചിയതൊഴിച്ചു ഇളക്കുക.100 ഗ്രാം നെയ്യുമൊഴിച്ചു വരട്ടുക.നൂല്‍പ്പാകമാകുമ്പോള്‍ 12 ഗ്ലാസ് രണ്ടാംപ്പാല്‍ ഒഴിക്കുക.തിളയ്ക്കുമ്പോള്‍ 4 ഗ്ലാസ് ഒന്നാംപ്പാല്‍ ഒഴിച്ചു കുറുകുമ്പോള്‍ ഇറക്കി വെയ്ക്കുക. ബാക്കിയുള്ള നെയ്യ് ചൂടാക്കിയതില്‍ അണ്ടിപരിപ്പും കിസ്മിസും വറുത്തെടുക്കുക.ഇതും എലയ്ക്കപൊടിയും പ്രഥമനില്‍ ചേര്‍ക്കുക | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പായസം Wed May 26, 2010 3:58 pm | |
| റവ പായസം Rava Payasam
റവ പായസം Rava Payasam
ചേരുവകള്‍
വറുത്ത റവ - അര കപ്പ് ശര്‍ക്കര - 250 ഗ്രാം നെയ്യ് - 2 ടേബിള്‍സ്പൂണ്‍ ഒന്നാംപ്പാല്‍ - 1 കപ്പ് രണ്ടാംപ്പാല്‍ - 2 കപ്പ് ഏലയ്ക്ക പൊടിച്ചത് - അര ടീസ്പൂണ്‍ അണ്ടിപ്പരിപ്പ്,കിസ്മിസ് നെയ്യില്‍ വറുത്തത് - 2 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം
വറുത്ത റവ നെയ്യില്‍ ഇളം ചുവപ്പാകുന്നതുവെരെ മൂപ്പിക്കുക.രണ്ടാംപ്പാല്‍ ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ തന്നെ ശര്‍ക്കര പാനിയാക്കിയത് അരിച്ചു ഒഴിക്കുക. കുറുകുമ്പോള്‍ ഒന്നാംപ്പാല്‍ ചേര്‍ത്ത് തിളയ്ക്കുന്നതിനുമുമ്പ് വാങ്ങി ഏലയ്ക്ക, അണ്ടിപ്പരിപ്പ് ,കിസ്മിസ് ചേര്‍ത്ത് വിളമ്പുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പായസം Wed May 26, 2010 3:58 pm | |
| ഗുലാബ്ജാമുന്‍ പായസം Gulab Jamun payasam
ഗുലാബ്ജാമുന്‍ പായസം Gulab Jamun payasam
ചേരുവകള്‍
ഗുലാബ്ജാമുന്‍ എണ്ണയില്‍ പൊരിച്ചത് - 1 കപ്പ് കണ്ടന്‍സെഡ് മില്‍ക്ക് - 1 ടിന്‍ പശുവിന്‍ പാല്‍ - അര ലിറ്റര്‍ പഞ്ചസാര - 1 കപ്പ് നെയ്യ് - 2 ടേബിള്‍ സ്പൂണ്‍ ഏലയ്ക്ക - ൪ എണ്ണം
പാകം ചെയ്യുന്ന വിധം
നെയ്യ് ചൂടാകുമ്പോള്‍ ഗുലാബ്ജാമുന്‍ പൊരിച്ചതിട്ടു കുറച്ച് മൂപ്പിക്കുക.പാല്‍,കണ്ടന്‍സെഡ് മില്‍ക്ക്,പഞ്ചസാര എന്നിവ ചേര്‍ത്ത് തിളപ്പിക്കുക.തിളച്ചു കഴിഞ്ഞാലുടന്‍ വാങ്ങി ഏലയ്ക്ക ചതച്ചത് ചേര്‍ത്ത് വിളമ്പുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പായസം Wed May 26, 2010 3:58 pm | |
| പൈനാപ്പിള്‍ പായസം Painapple payasam പൈനാപ്പിള്‍ പായസം Painapple payasam ചേരുവകള്‍
- വിളഞ്ഞ പഴുത്ത പൈനാപ്പിള്‍ നന്നായി തൊലി
കളഞ്ഞ് ചെറിയ കഷണങ്ങളാക്കിയത് - 1 കപ്പ് 2. പഞ്ചസാര - 2 1/2 കപ്പ് 3. നെയ്യ് - 3 ടേബിള്‍സ്പൂണ്‍ 4. ചൌവ്വരി - കാല്‍ കപ്പ് 5. വെള്ളം - പാകത്തിന് 6. പൈനാപ്പിള്‍ എസന്‍സ് - 4 തുള്ളി (വേണമെങ്കില്‍) പാകം ചെയ്യുന്ന വിധം പൈനാപ്പിള്‍ പകുതി പഞ്ചസാരയും പാകത്തിന് വെള്ളവും ഒഴിച്ച് വേവിക്കുക. ചൌവ്വരി അരക്കപ്പ് പഞ്ചസാരയും വെള്ളവും ഒഴിച്ച് വേവിച്ച് വാങ്ങുക.ഒരു പാത്രത്തില്‍ നെയ്യ് ചൂടാകുമ്പോള്‍ ചൌവ്വരിയും പൈനാപ്പിളും ചേര്‍ത്ത് വഴറ്റി കുറച്ച് വെള്ളമൊഴിച്ച് തിളപ്പിക്കുക.പായസത്തില്‍ ബാക്കി പഞ്ചസാരയും ചേര്‍ത്ത് ചെറിയ തീയില്‍ കുറുക്കിയെടുക്കുക.അടുപ്പില്‍ നിന്നിറക്കി പൈനാപ്പിള്‍ എസന്‍സ് ചേര്‍ത്ത് തണുപ്പിച്ചോ ചൂടോടു കൂടിയോ വിളമ്പുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പായസം Wed May 26, 2010 3:58 pm | |
| ചക്ക ബാള്‍സ് പ്രഥമന്‍ Jackfruit balls pradhaman recipes
ചക്ക ബാള്‍സ് പ്രഥമന്‍ Jackfruit balls pradhaman recipes
ചേരുവകള്‍
ചക്കച്ചുള - മുക്കാല്‍ കപ്പ് മൈദാമാവ് - കാല്‍ കപ്പ് പഞ്ചസാര - കാല്‍ കപ്പ് ശര്‍ക്കര - 250 ഗ്രാം തേങ്ങാപ്പാല്‍ (ഒന്നാംപ്പാല്‍) - 1 കപ്പ് രണ്ടാംപ്പാല്‍ - 3 കപ്പ് ചുക്ക് വറുത്ത് പൊടിച്ചത് - 3 ടീസ്പൂണ്‍ നെയ്യ് - 3 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചക്കച്ചുള മൈദാമാവും പഞ്ചസാരയും ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുത്ത് ചെറിയ ഉരുളകളാക്കി തിളച്ച വെള്ളത്തിലിട്ട് വേവിച്ച് മാറ്റിവെയ്ക്കുക.ശര്‍ക്കര പാനിയാക്കി അരിച്ചെടുത്ത് നെയ്യും ചേര്‍ത്ത് തിളപ്പിക്കുക. രണ്ടാംപ്പാലും വേവിച്ച ചക്ക ബാള്‍സും ചേര്‍ത്ത് പായസം കുറുക്കുക.വറ്റിവരുമ്പോള്‍ ഒന്നാംപ്പാല്‍ ചേര്‍ത്ത് തിളയ്ക്കുന്നതിനു മുമ്പ് ബാക്കി ചക്കച്ചുളകളും ചേര്‍ത്ത് വാങ്ങുക.ചുക്ക് പൊടിച്ചത് ചേര്‍ത്ത് വിളമ്പുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പായസം Wed May 26, 2010 3:59 pm | |
| ഗോതമ്പു പായസം Wheat Payasam ഗോതമ്പു പായസം Wheat Payasam ചേരുവകള്‍
- ക്രഷ്ഡ് സൂചി ഗോതമ്പ് - കാല്‍ കപ്പ്
- നെയ്യ് - 3 ടേബിള്‍സ്പൂണ്‍
- ശര്‍ക്കര - 250 ഗ്രാം
- തേങ്ങാപ്പാല്‍ (ഒന്നാംപ്പാല്‍) - 1 കപ്പ്
- രണ്ടാംപ്പാല്‍ - 2 കപ്പ്
- ഏലയ്ക്ക പൊടിച്ചത് - 1/2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധംഗോതമ്പ് നെയ്യില്‍ വഴറ്റിയതിനുശേഷം കുറച്ചു വെള്ളമൊഴിച്ച് വേവിച്ചെടുക്കുക.ശര്‍ക്കര ഉരുക്കി പാനിയാക്കി അരിച്ച് വേവിച്ച ഗോതബിലേയ്ക്കു ഒഴിച്ച് നന്നായി ഇളക്കി ചെറു തീയില്‍ കുറുക്കുക.കുറുകി വരുമ്പോള്‍ രണ്ടാംപ്പാല്‍ ഒഴിച്ച് തിളപ്പിച്ച് വീണ്ടും കുറുകി വരുമ്പോള്‍ ഒന്നാംപ്പാല്‍ ഒഴിച്ച് തിളയ്ക്കുന്നതിനുമുമ്പ് വാങ്ങി ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കി ഉപയോഗിക്കുക | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പായസം Wed May 26, 2010 3:59 pm | |
| അവല്‍ പായസം Aval Payasam
അവല്‍ പായസം Aval Payasam
ചേരുവകള്‍
അവല്‍ - 1 കപ്പ് ശര്‍ക്കര - 200 ഗ്രാം ഒന്നാംപ്പാല്‍ - അര കപ്പ് രണ്ടാംപ്പാല്‍ - ഒന്നര കപ്പ് നെയ്യ് - 1 ടേബിള്‍സ്പൂണ്‍ ഏലയ്ക്ക പൊടിച്ചത് - അര ടീസ്പൂണ്‍ അണ്ടിപ്പരിപ്പ്,കിസ്മിസ് നെയ്യില്‍ വറുത്തത് - 2 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
അവല്‍ നെയ്യില്‍ മൂപ്പിച്ച് രണ്ടാംപ്പാല്‍ ഒഴിച്ച് തിളപ്പിക്കുക.പാല്‍ വറ്റിവരുമ്പോള്‍ ശര്‍ക്കര പാനി അരിച്ച് ചേര്‍ക്കുക.തിളച്ച് കുറുകുമ്പോള്‍ ഒന്നാംപ്പാല്‍ ചേര്‍ത്ത് തിളയ്ക്കാതെ ഇറക്കുക.ഏലയ്ക്ക പൊടിച്ചത്, അണ്ടിപ്പരിപ്പ്,കിസ്മിസ് ചേര്‍ത്തിളക്കി വാങ്ങുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പായസം Wed May 26, 2010 3:59 pm | |
| അണ്ടിപ്പരിപ്പ് പായസം Cashew nut payasam
അണ്ടിപ്പരിപ്പ് പായസം Cashew nut payasam
ചേരുവകള്‍
അണ്ടിപ്പരിപ്പ് വറുത്ത് തരുതരുപ്പായി പൊടിച്ചത് - അര കപ്പ് അണ്ടിപ്പരിപ്പ് നെയ്യില്‍ വറുത്തത് - 1 കപ്പ് അണ്ടിപ്പരിപ്പ് - 5 എണ്ണം കിസ്മിസ് - 2 ടേബിള്‍സ്പൂണ്‍ നെയ്യ് - 50 ഗ്രാം തേങ്ങാപ്പാല്‍ (ഒന്നാംപ്പാല്‍) - 1 കപ്പ് രണ്ടാംപ്പാല്‍ - 2 കപ്പ് കണ്ടന്‍സ്ഡ് മില്‍ക്ക് - 1/2 ടിന്‍ ഏലയ്ക്ക വറുത്ത് പൊടിച്ചത് - 1 ടീസ്പൂണ്‍ പഞ്ചസാര - അര കപ്പ്
പാകം ചെയ്യുന്ന വിധം
പൊടിച്ച അണ്ടിപ്പരിപ്പ് കിസ്മിസുമിട്ടു നെയ്യില്‍ ചെറു ചൂടില്‍ മൂപ്പിക്കുക.മൂത്ത മണം വരുമ്പോള്‍ പഞ്ചസാര ചേര്‍ത്തിളക്കി രണ്ടാംപ്പാല്‍ ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കുക.തിളച്ചു കുറുകി വരുമ്പോള്‍ കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ക്കുക.ഒന്നാംപ്പാല്‍ ചേര്‍ത്ത് വാങ്ങുക.ഏലയ്ക്ക പൊടിച്ചത് ചേര്‍ത്തിളക്കി അണ്ടിപ്പരിപ്പ് വിതറി വിളമ്പുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പായസം Wed May 26, 2010 4:00 pm | |
| രസകദളി പായസം RasaKadhali Paayasam രസകദളി പായസം RasaKadhali Paayasam ചേരുവകള്‍
- രസകദളി പഴം ചെറുതായി അറിഞ്ഞത് - ഒരു കപ്പ്
- ശര്‍ക്കര - 250 ഗ്രാം
- തേങ്ങാപ്പാല്‍ (ഒന്നാംപാല്‍ ) - 1 കപ്പ്
- രണ്ടാം പാല്‍ - 2 കപ്പ്
- നെയ്യ് - 3 ടേബിള്‍സ്പൂണ്‍
- ഏലയ്ക്ക ,ചുക്ക് പൊടിച്ചത് - 1 ടീസ്പൂണ്‍
- അണ്ടിപ്പരിപ്പ് ,കിസ്മിസ് നെയ്യില്‍ വറുത്തത് - 2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധംരസകദളിപ്പഴം കുറച്ചു വെള്ളമൊഴിച്ച് വേവിച്ചെടുത്ത് നെയ്യില്‍ വറുക്കുക.ശര്‍ക്കര പാനിയാക്കി ഇതിലേക്ക് അരിച്ച് ഒഴിക്കുക . തിളച്ചു കുറുകി വരുമ്പോള്‍ രണ്ടാംപ്പാല്‍ ചേര്‍ത്ത് തിളപ്പിച്ച് കുറുകിയശേഷം ഒന്നാംപ്പാല്‍ ചേര്‍ത്ത് തിളയ്ക്കുന്നതിനു മുമ്പു വാങ്ങുക.അണ്ടിപ്പരിപ്പ്,കിസ്മിസ്,ഏലയ്ക്ക,ചുക്ക് ചേര്‍ത്ത് ഇളക്കി വിളമ്പുക | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പായസം Sat May 29, 2010 3:38 pm | |
| അരി പായസം
- അരി -കാല്‍ കപ്പ്
- പാല്‍ -2 പാക്കറ്റ്
- പഞ്ചസാര -1 കപ്പ്
- ഏലക്ക -4
- അണ്ടിപരിപ്പ് -10
- മുന്തിരിങ്ങ -20
പാകം ചെയ്യുന്ന വിധം ഒരു പാത്രത്തില്‍ പാലും അത്രയും തന്നെ വെള്ളവും ഒഴിച്ച് അരിയിട്ട് വേവിക്കുക.വേവാറാകുമ്പോള്‍ പഞ്ചസാരയും ഏലക്കാപ്പൊടിയും ചേര്‍ത്തു വാങ്ങിയശേഷം അണ്ടിപരിപ്പും മുന്തിരിങ്ങയും നെയ്യില്‍ വറുത്തു ചേര്‍ത്തു വാങ്ങുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പായസം Sat May 29, 2010 3:38 pm | |
| ബദാം ഈന്തപ്പഴ പായസം
- ബദാം -1 കപ്പ്
- ഈന്തപ്പഴം -1 കപ്പ്
- നെയ്യ് -1 ടേബിള്‍ സ്പൂണ്‍
- തേങ്ങാപ്പാല്‍ - 2 കപ്പ്
- ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
- മുന്തിരിങ്ങ -20
- അണ്ടിപരിപ്പ് -10
- ശര്‍ക്കര -ഒന്നര കിലോ
- ചൌവരി -അര കപ്പ്
പാകം ചെയ്യുന്ന വിധം ബദാം പരിപ്പ് ചൂടുവെള്ളത്തില്‍ ഇട്ട് തൊലി കളഞ്ഞ് നന്നായി അരച്ചെടുക്കണം.ഈന്തപ്പഴം കുരുകളഞ്ഞ് ചെറുതായി അരിയണം.ചൌവരി പായസം ഉണ്ടാക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വെള്ളത്തില്‍ ഇട്ട് വെയ്ക്കണം.ചൌവരി ആ വെള്ളത്തോടുകൂടി വേവിക്കണം.ഇതില്‍ ശര്‍ക്കര ഒഴിച്ച് ഇളക്കുക.അതിനുശേഷം ബദാം അരച്ചത് ചേര്‍ത്ത് നന്നായി ഇളക്കി ഈന്തപ്പഴവുമിട്ട് കുറുകുമ്പോള്‍ തേങ്ങാപ്പാല്‍ ഒഴിച്ച് തിളയ്ക്കുന്നതിനുമുമ്പ് വാങ്ങുക.ഒടുവില്‍ ഏലക്കാപ്പൊടിയും മൂപ്പിച്ച അണ്ടിപരിപ്പും മുന്തിരിങ്ങയും ഇട്ട് ആറുമ്പോള്‍ ഉപയോഗിക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പായസം Sat May 29, 2010 3:39 pm | |
| ഉണക്കലരി പാല്‍പായസം
- ഉണക്കലരി -കാല്‍ കിലോ
- പഞ്ചസാര -അര കിലോ
- നെയ്യ് -50 ഗ്രാം
- അണ്ടിപരിപ്പ് -50 ഗ്രാം
- കിസ്മിസ് -50 ഗ്രാം
- ഏലക്ക പൊടിച്ചത് -അര ടീസ്പൂണ്‍
- പാല്‍ -രണ്ടര ലിറ്റര്‍
പാകം ചെയ്യുന്ന വിധം ഉണക്കലരി കഴുകി ആവശ്യത്തിന് വെള്ളമൊഴിച്ച് അടുപ്പില്‍ വെച്ച് തിളപ്പിക്കുക.നല്ലവണ്ണം വെന്തു വറ്റുമ്പോള്‍ പാല്‍ ഒഴിച്ച് തുടരെ ഇളക്കി വാങ്ങുക.കിസ്മിസും അണ്ടിപരിപ്പും വറുത്തിട്ട് ഏലക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കി എടുക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പായസം Sat May 29, 2010 3:39 pm | |
| കടലപ്രഥമന്‍ ചേരുവകള്‍
- കടലപരിപ്പ് -1 കപ്പ്
- ശര്‍ക്കര -അര കിലോ
- ചൌവരി -കാല്‍ കപ്പ്
- മുന്തിരിങ്ങ -25 എണ്ണം
- അണ്ടിപരിപ്പ് -15 എണ്ണം
- ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
- നെയ്യ് -4 ടേബിള്‍ സ്പൂണ്‍
- തേങ്ങയുടെ ഒന്നാംപാല്‍ -2 കപ്പ്
രണ്ടാംപാല്‍ -2 കപ്പ് മൂന്നാംപാല്‍ -4 കപ്പ് പാകം ചെയ്യുന്ന വിധംകടലപരിപ്പ് ഒരു പ്രഷര്‍കുക്കറില്‍ നന്നായി വേവിച്ചെടുക്കുക.ഒരു ഉരുളിയില്‍ നെയ്യൊഴിച്ച് കടലപരിപ്പ് വഴറ്റുക.ശര്‍ക്കരയും വേവിച്ച ചൌവരിയും ചേര്‍ക്കുക.തേങ്ങയുടെ രണ്ടും മൂന്നും പാല്‍ ഒഴിച്ച് കുറു കുന്നതുവരെ ഇളക്കുക.ഇതില്‍ ഏലക്കാപ്പൊടിയും ചുക്കുപൊടിയും ചേര്‍ത്ത് ഒന്നാംപാല്‍ ഒഴിക്കുക.തിളയ്ക്കുന്നതിനുമുമ്പ് വാങ്ങി നെയ്യില്‍ വറുത്ത അണ്ടിപരിപ്പും മുന്തിരിങ്ങയും ചേര്‍ക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പായസം Sat May 29, 2010 3:40 pm | |
| ചെറുപയര്‍ പായസം
ചേരുവകള്‍
ചെറുപയര്‍ പരിപ്പ് -1 കപ്പ് ശര്‍ക്കര -അര കിലോ തേങ്ങയുടെ ഒന്നാംപാല്‍ -2 കപ്പ് രണ്ടാംപാല്‍ -3 കപ്പ് മൂന്നാംപാല്‍ -4 കപ്പ് ചൌവരി -അര കപ്പ് ഏലക്കാപ്പൊടി -അര ടീസ്പൂണ്‍ മുന്തിരിങ്ങ -25 എണ്ണം അണ്ടിപരിപ്പ് -10 എണ്ണം നെയ്യ് -2 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചൌവരി ഒരു മണിക്കൂര്‍ മുന്‍പേ വെള്ളത്തില്‍ ഇട്ടുവെയ്ക്കണം.തേങ്ങയുടെ രണ്ടും മൂന്നും പാല്‍ ഒഴിച്ച് ചൌവരി അടുപ്പില്‍ വെയ്ക്കുക.പയറുപരിപ്പ് ചെറുതായി ഒന്ന് വറുത്തെടുത്ത് ഇതില്‍ ചേര്‍ത്ത് വേവിക്കുക. ശര്‍ക്കര ഒഴിച്ച് അടിയില്‍ പിടിയ്ക്കാതെ നന്നായി ഇളക്കുക.കുറുകി വരുമ്പോള്‍ ഏലക്കാപ്പൊടിയിട്ട് ഒന്നാംപാല്‍ ഒഴിച്ച് തിളയ്ക്കുന്നതിനുമുമ്പ് വാങ്ങുക.അണ്ടിപരിപ്പും മുന്തിരിങ്ങയും നെയ്യില്‍ വറുത്തു മുകളില്‍ ഒഴിക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പായസം Sat May 29, 2010 3:40 pm | |
| പാല്‍പായസം
- ഉണക്കലരി -500 ഗ്രാം
- പാല്‍ -5 ലിറ്റര്‍
- പഞ്ചസാര -ഒന്നര കിലോ
- നെയ്യ് -250 ഗ്രാം
- അണ്ടിപരിപ്പ് -10 എണ്ണം
- മുന്തിരിങ്ങ -20 എണ്ണം
- കുങ്കുമപ്പൂവ് -1 നുള്ള്
പാകം ചെയ്യുന്ന വിധം പാല്‍ അത്രയും തന്നെ വെള്ളം ചേര്‍ത്ത് അടുപ്പില്‍ വെച്ച് തിളപ്പിച്ചശേഷം തീ കുറച്ച് തുടരെ ഇളക്കുക. ഇടയ്ക്കിടയ്ക്ക് കുറേശ്ശെ നെയ്യ് ചേര്‍ത്ത് ഇളക്കണം.പാല്‍ വറ്റി 5 ലിറ്റര്‍ ആകുമ്പോള്‍ കുറച്ച് പഞ്ചസാര ചേര്‍ക്കാം.ഉണക്കലരി കഴുകി പാലില്‍ ചേര്‍ത്ത് 2 ലിറ്റര്‍ വെള്ളവും ഒഴിക്കുക.അരി മുക്കാല്‍ വേവാകുമ്പോള്‍ ബാക്കി പഞ്ചസാര ചേര്‍ക്കുക.പായസം തിളച്ചു കുറുകുമ്പോള്‍ വാങ്ങി കുറച്ചു സമയം കൂടി വേവാന്‍ വെച്ചശേഷം വറുത്ത അണ്ടിപരിപ്പും മുന്തിരിങ്ങയും വിതറുക.അല്പം കുങ്കുമപ്പൂവും മുകളില്‍ ഇടുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പായസം Sat May 29, 2010 3:41 pm | |
| സേമിയ പായസം
- സേമിയ -1 കപ്പ്
- പാല്‍ -മുക്കാല്‍ ലിറ്റര്‍
- ഏലക്ക -6
- അണ്ടിപരിപ്പ് -10
- കിസ്മിസ് -20
- നെയ്യ് -4 ടേബിള്‍ സ്പൂണ്‍
- പഞ്ചസാര -ഒന്നര കപ്പ്
സേമിയ നെയ്യൊഴിച്ച് ഇളം ബ്രൌണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക.കിസ്മിസും,അണ്ടിപരിപ്പ് പിളര്‍ന്നതും വറുത്തെടുക്കുക.പാല്‍ തിളച്ചു വരുമ്പോള്‍ സേമിയ ഇതിലിട്ട് വേവിക്കുക.വെന്തുവരുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങി ഏലക്ക പൊടിച്ചതും അണ്ടിപരിപ്പുംകിസ്മിസും ചൂടോടെ ഉപയോഗിക്കാം. പഞ്ചസാരയുടെ അളവ് രുചിക്കനുസരിച്ച് മാറ്റാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പായസം Sat May 29, 2010 3:41 pm | |
| മാമ്പഴപ്രഥമന്‍
നാരില്ലാത്ത പഴുത്ത മാമ്പഴം -2 കിലോ ശര്‍ക്കര -അര കിലോ തേങ്ങ തിരുമ്മിയത് -1 ഏലക്ക -5 നെയ്യ് -3 ടേബിള്‍ സ്പൂണ്‍ ചെറിയ കഷണങ്ങളായി നുറുക്കിയ തേങ്ങ -കാല്‍ കപ്പ്
പാകം ചെയ്യുന്ന വിധം
മാങ്ങ തൊലി കളഞ്ഞ് കഷണങ്ങളാക്കി മിക്സിയില്‍ നല്ലപോലെ അരച്ചെടുക്കുക.2 കപ്പ് വെള്ളമൊഴിച്ച് ശര്‍ക്കര തിളപ്പിച്ച് അരിച്ച് ഒരു ഉരുളിയില്‍ ഒഴിക്കുക.ഇതില്‍ അരച്ച മാമ്പഴം ഇട്ട് വെള്ളം വറ്റുന്നതുവരെ ഇളക്കുക.തേങ്ങ തിരുമ്മിയതില്‍ കുറച്ചു വെള്ളമൊഴിച്ച് മിക്സിയില്‍ അരച്ച് പാല്‍ എടുക്കുക.ഈ പാല്‍ ഉരുളിയില്‍ ഒഴിച്ച് തിളയ്ക്കുമ്പോള്‍ വാങ്ങുക.നെയ്യ് ചൂടാക്കി തേങ്ങാകഷണങ്ങള്‍ ബ്രൌണ്‍ നിറമാകുന്നതുവരെ വറുത്ത് പ്രഥമനില്‍ ഇടുക.ഏലക്കായും പൊടിച്ചിടുക.മധുരം കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ കുറച്ചു പഞ്ചസാര ചേര്‍ക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പായസം Sat May 29, 2010 3:42 pm | |
| പഴപ്രഥമന്‍ ചേരുവകള്‍
- ഏത്തപ്പഴം പഴുത്തത് -1 കിലോ
- ശര്‍ക്കര -500 ഗ്രാം
- തേങ്ങ -2 (ഒന്നും രണ്ടും പാലും എടുക്കുക.)
- ഇഞ്ചി -1 ചെറിയ കഷണം
- നെയ്യ് -2 ടേബിള്‍ സ്പൂണ്‍
- ഉണക്ക തേങ്ങ ചെറിയ കഷണങ്ങള്‍
ആക്കിയത് -50 ഗ്രാം പാകം ചെയുന്ന വിധംഏത്തപ്പഴം ചെറിയ കഷണങ്ങളാക്കി ശര്‍ക്കര ചേര്‍ത്ത് നനായി വരട്ടുക.വരളുമ്പോള്‍ ഇഞ്ചി ചതച്ചിട്ട് അല്പം നെയ്യും ചേര്‍ത്ത് ഇളക്കുക.നന്നായി കുറുകുമ്പോള്‍ രണ്ടാംപാല്‍ ചേര്‍ത്ത് വറ്റിക്കുക.അടുപ്പില്‍ നിന്നും വാങ്ങി ഒന്നാംപാല്‍ ചേര്‍ത്ത് ഇളക്കുക.തേങ്ങാക്കൊത്ത് നെയ്യില്‍ മൂപ്പിച്ച് പായസത്തില്‍ ചേര്‍ക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പായസം Sat May 29, 2010 3:42 pm | |
| അട പ്രഥമന്‍
ചേരുവകള്‍
അട -100 ഗ്രാം ശര്‍ക്കര -അര കിലോ തേങ്ങയുടെ ഒന്നാംപാല്‍ -2 കപ്പ് രണ്ടാംപാല്‍ -2 കപ്പ് മൂന്നാംപാല്‍ -4 കപ്പ് അണ്ടിപരിപ്പ് -10 എണ്ണം മുന്തിരിങ്ങ -20 എണ്ണം ഏലക്കാപ്പൊടി -2 ടേബിള്‍ സ്പൂണ്‍ നെയ്യ് -2 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
അട നല്ല മയത്തില്‍ വേവിച്ചെടുത്ത് തണുത്ത വെള്ളത്തില്‍ ഇട്ട് ഊറ്റിയെടുക്കുക.ശര്‍ക്കര തിളപ്പിച്ച് അരിച്ചെടുക്കുക.അട ശര്‍ക്കരയില്‍ ഇട്ട് അടുപ്പില്‍ വെച്ച് കുറച്ചുസമയം വഴറ്റുക.വഴന്നുകഴിഞ്ഞ് തേങ്ങയുടെ രണ്ടും മൂന്നും പാല്‍ ഒഴിച്ച് അടിയില്‍ പിടിയ്ക്കാതെ ഇളക്കുക.കുറുകി വരുമ്പോള്‍ ഒന്നാംപാല്‍ ഒഴിച്ച് ഇളക്കി ഏലക്കാപ്പൊടിയും നെയ്യില്‍ വറുത്ത അണ്ടിപരിപ്പും മുന്തിരിങ്ങയും ചേര്‍ത്ത് വാങ്ങി തണുത്തശേഷം ഉപയോഗിക്കുക. | |
|
| |
Sponsored content
| Subject: Re: പായസം | |
| |
|
| |
| പായസം | |
|