|
| ബിരിയാണി | |
| | Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ബിരിയാണി Wed May 26, 2010 4:15 pm | |
| കല്ലുമ്മേക്കായ് ബിരിയാണി
ചേരുവകള്‍
1.ബിരിയാണി അരി -1 കിലോ 2.കല്ലുമ്മേക്കായി -1 കിലോ 3. ഡാല്‍ഡ -കാല്‍ കിലോ 4. നെയ്യ് - 25 ഗ്രാം 5. മല്ലിപ്പൊടി -1 ടീസ്പൂണ്‍ 6. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍ 7. പെരുംജീരകം -അര ടീസ്പൂണ്‍ 8. പട്ട -അര ടീസ്പൂണ്‍ ഗ്രാമ്പു,ഏലക്ക,ജാതിക്ക, -അര ടീസ്പൂണ്‍ ജാതിപത്രി സംജീരകം -അര ടീസ്പൂണ്‍ 9. വെളുത്തുള്ളി -15 ഗ്രാം 10. കിസ്മിസ്,അണ്ടിപരിപ്പ് -50 ഗ്രാം 11. ഉപ്പ് -പാകത്തിന് 12. സവാള -1 കിലോ 13.പച്ചമുളക് -50 ഗ്രാം 14. ഇഞ്ചി -25 ഗ്രാം 15. തക്കാളി -250 ഗ്രാം 16.പുതിനയില,മല്ലിയില - 1 ടീസ്പൂണ്‍ വീതം 17. കറിവേപ്പില -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
അരി കഴുകി വൃത്തിയാക്കുക.ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് എന്ന രീതിയില്‍ വെള്ളമൊഴിച്ച് പാകത്തിന് ഉപ്പും നെയ്യും ചേര്‍ത്ത് നെയ്ചോറുണ്ടാക്കുക.സവാള ചെറുതായി അരിഞ്ഞ് ഡാല്‍ഡയില്‍ മൂപ്പിച്ചെടുക്കുക.ഇതില്‍ പകുതിയെടുത്ത് നെയ്യില്‍ വറുത്തെടുത്ത കിസ്മിസ്,അണ്ടിപരിപ്പ് എന്നിവയും എട്ടാമത്തെ ചേരുവകള്‍ പൊടിച്ചതിന്റെ പകുതിയും ചേര്‍ത്ത് വെയ്ക്കുക.പച്ചമുളക്,ഇഞ്ചി എന്നിവ ചതച്ച് വെയ്ക്കുക.തക്കാളി അരിഞ്ഞതും 5,15,16,17 എന്നീ ചേരുവകളും ചേര്‍ത്ത് നല്ലവണ്ണം വഴറ്റുക.ഇതിലേക്ക് ബാക്കിയുള്ള എട്ടാമത്തെ ചേരുവകളും മൂപ്പിച്ച് സവാളയും ചേര്‍ക്കുക.
കല്ലുമ്മേക്കായ് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് എണ്ണയില്‍ പകുതി വേവില്‍ വറുത്തെടുക്കുക. തക്കാളി മസാലയില്‍ പാതി ഒരു പരന്ന പാത്രത്തില്‍ നിരത്തി മീതെ കല്ലുമ്മേക്കായ് വറുത്തത് നിരത്തുക.ബാക്കിയിരിക്കുന്ന തക്കാളി മസാല ഇതിന് മുകളിലും നിരത്തുക. ഇതിന് മുകളില്‍ വൃത്തിയുള്ള കോട്ടണ്‍ തുണി വിരിക്കണം.നെയ്‌ച്ചോറില്‍ പകുതി തുണിക്ക് മുകളില്‍ നിരത്തണം. ഇതിന് മുകളില്‍ സവാള മിശ്രിതവും അതിന് മുകളില്‍ ബാക്കി ചോറു നിരത്തുകയും ചെയ്യുക.പാത്രം മൂടി തീക്കനലില്‍ നന്നായി വേവിച്ചെടുക്കുക.അര മണിക്കൂറിനുശേഷം ചോറും കല്ലുമ്മേക്കായും കൂട്ടിക്കലര്‍ത്തി ബിരിയാണി വിളമ്പാം. | |
| | | yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ബിരിയാണി Wed May 26, 2010 4:16 pm | |
| ബീഫ് ബിരിയാണി ചേരുവകള്‍
- ബിരിയാണി അരി -1 കിലോ
- ബീഫ് കഷണങ്ങള്‍ ആക്കിയത് -1 കിലോ
- നെയ്യ് -250 ഗ്രാം
- സവാള -250 ഗ്രാം
- പട്ട -4 കഷണം
- അണ്ടിപരിപ്പ് -50 ഗ്രാം
- ഉണക്കമുന്തിരി -50 ഗ്രാം
- ഇഞ്ചി -1 ടേബിള്‍സ്പൂണ്‍
- വെളുത്തുള്ളി -5 അല്ലി
- ഏലക്ക -6 എണ്ണം
- ജാതിക്ക -കാല്‍ കഷണം
- പെരുംജീരകം -1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി (നിറത്തിന്) -പാകത്തിന്
- കസ്കസ് -പാകത്തിന്
- ചെറു നാരങ്ങാനീര് -1 ടേബിള്‍സ്പൂണ്‍
- മല്ലി അരച്ചത് -2 ടേബിള്‍സ്പൂണ്‍
- ഉപ്പ് -പാകത്തിന്
- പനിനീര്‍ -2 ടീസ്പൂണ്‍
- മൈദ -2 കപ്പ്
- കറിവേപ്പില -ആവശ്യത്തിന്
- മല്ലിയില,പുതിനയില -ആവശ്യത്തിന്
- തൈര് -2 കപ്പ്
പാകം ചെയ്യുന്ന വിധംഅരി കഴുകി വൃത്തിയാക്കി കറുവപ്പട്ട കഷണങളും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ അരി വാര്‍ത്തെടുത്തു ഒരു പരന്ന പാത്രത്തില്‍ നിരത്തണം.അണ്ടിപരിപ്പ്,ഉണക്കമുന്തിരി,സവാള അരിഞ്ഞതിന്റെ പകുതി എന്നിവ നെയ്യില്‍ വറുത്തു കോരുക. ബാക്കി സവാള നെയ്യില്‍ വഴറ്റിയെടുക്കുക.ബീഫ് കഷണങളും സവാള വഴറ്റിയതും ഇഞ്ചിയും വെളുത്തുള്ളിയും മല്ലി,കസ്കസ് എന്നിവ അരച്ചെടുത്തതും തൈരും ചെറുനാരങ്ങാനീരും ഏലക്ക,ജാതിക്ക എന്നിവ പൊടിച്ചതും ഉപ്പും ചേര്‍ത്ത് കൂട്ടിയോജിപ്പിക്കുക.ഇതു പാകം ചെയ്ത് ഒരു പാത്രത്തില്‍ നിരത്തണം. ഇതിന് മുകളില്‍ പാതി വെന്ത ചോറിന്റെ പകുതിയും നിരത്തണം. ഇതിന് മുകളില്‍ വറുത്തു വെച്ചിരിയ്ക്കുന്ന അണ്ടിപരിപ്പ്,ഉണക്കമുന്തിരി,സവാള എന്നിവ നിരത്തുക.പാത്രം ഒരു അടപ്പ് കൊണ്ട് അടയ്ക്കണം.കനലില്‍ ഒരു മണിക്കൂര്‍ വേവിച്ചശേഷം ചോറും ഇറച്ചിയും മിക്സ് ചെയ്ത് ഉപയോഗിക്കാം. | |
| | | yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ബിരിയാണി Wed May 26, 2010 4:20 pm | |
| ദില്‍കുഷ് ബിരിയാണി
ചേരുവകള്‍
1.ബിരിയാണി അരി -750 ഗ്രാം 2.ആട്ടിറച്ചി -500 ഗ്രാം 3.നെയ്യ് -അര കപ്പ് 4. സവാള അരിഞ്ഞത് -1 കിലോ 5. ഏലക്ക -5 ഗ്രാമ്പു -8 പട്ട -5 6.വെളുത്തുള്ളി അരച്ചത് -2 ടീസ്പൂണ്‍ ഇഞ്ചി അരച്ചത് -2 ടീസ്പൂണ്‍ 7. മല്ലിപ്പൊടി -1 ടീസ്പൂണ്‍ മുളകുപൊടി -അര ടീസ്പൂണ്‍ 8.തക്കാളി കഷണം ആക്കിയത് -അര കപ്പ് 9. തൈര് -കാല്‍ കപ്പ് 10. തേങ്ങ അരച്ചത് -കാല്‍ കപ്പ് പാല്‍ കുറുക്കി വറ്റിച്ചത് -കാല്‍ കപ്പ് അണ്ടിപരിപ്പ് അരച്ചത് -2 ടീസ്പൂണ്‍ കിസ്മിസ് അരച്ചത് -2 ടീസ്പൂണ്‍ ഉപ്പ് -പാകത്തിന് 11. മല്ലിയില -അര കപ്പ് പുതിനയില -കാല്‍ കപ്പ് പച്ചമുളക് -2 എണ്ണം 12.ചെറുനാരങ്ങാനീര് -2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
അരി കഴുകി വൃത്തിയാക്കി പകുതി വെവാകുന്നതുവരെ വേവിക്കുക.ചെറുനാരങ്ങാനീര് ചേര്‍ത്ത് ചോറ് വാര്‍ത്തെടുക്കുക.മുക്കാല്‍ കപ്പ് നെയ്യില്‍ സവാള വഴറ്റുക.ഇതിനൊപ്പം 5,6,7 ചേരുവകള്‍ ചേര്‍ത്ത് തക്കാളി കഷണങളും ഇട്ട് വഴറ്റണം.മൂത്തുവരുമ്പോള്‍ ഇറച്ചി കഷണങ്ങള്‍ ചേര്‍ക്കണം.ഇറച്ചി വഴന്നു വന്നാലുടന്‍ തൈരും പത്താമത്തെ ചേരുവകള്‍ കലക്കിയതും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക.ഇറച്ചി വെന്തു കഴിഞ്ഞാലുടന്‍ പതിനൊന്നാമത്തെ ചേരുവകള്‍ ചേര്‍ക്കണം.ചെറുനാരങ്ങാനീര് കൂടി ചേര്‍ത്ത് വാങ്ങി വെയ്ക്കാം.ഈ ഇറച്ചിക്കറിയില്‍ നിന്നും ഒരു കപ്പ് ചാറ് മാറ്റി വെയ്ക്കണം.ഒരു പാത്രത്തില്‍ കുറച്ചു ചോറ് നിരത്തിയതിന് മീതെ ചാറ് മാറ്റിയ ഇറച്ചി കഷണങ്ങള്‍ നിരത്തുക. ഇതിന് മുകളില്‍ മാറ്റി വെച്ചിരുന്ന ചാറ് നിരത്തിയൊഴിക്കുക. ഇതിന് മീതെ ബാക്കി ചോറ് നിരത്തണം.നനഞ്ഞ തോര്‍ത്ത് ബിരിയാണിയുടെ മുകളില്‍ ഇടണം.ഒരു പാത്രം കൊണ്ട് മൂടി അടിയിലും മുകളിലും തീക്കനലിട്ട് വേവിക്കണം.അര മണിക്കൂര്‍ കഴിഞ്ഞ് ചോറും ഇറച്ചിയും യോജിപ്പിച്ച് ഉപയോഗിക്കാം. | |
| | | yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ബിരിയാണി Wed May 26, 2010 4:20 pm | |
| ആന്ധ്രാ ബിരിയാണി ചേരുവകള്‍
- ബസ്മതി -1 കിലോ
- കോഴി -1 കിലോ
- തൈര് അടിച്ചത് -1 കപ്പ്
- ഇഞ്ചി,വെളുത്തുള്ളി -1 ടേബിള്‍സ്പൂണ്‍ (സമം അരച്ചത് )
- ശുദ്ധി ചെയ്ത കടല എണ്ണ - 250 മില്ലി
- അരിഞ്ഞ സവാള -1 കിലോ
- ഗ്രാമ്പു - 4
- ഏലക്ക -4
- പട്ട -3 കഷണം
- പച്ചമുളക് കീറിയത് -12
- ഉപ്പ് -പാകത്തിന്
- തക്കാളി -അര കിലോ
പാകം ചെയ്യുന്ന വിധംകോഴിയിറച്ചി വലിയ കഷണങ്ങള്‍ ആക്കി മുറിക്കുക.അരി അര മണിക്കൂര്‍ കുതിര്‍ത്ത് വെയ്ക്കുക.തക്കാളി അരിഞ്ഞെടുക്കുക.ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവാള,പച്ചമുളക്,ഗ്രാമ്പു,ഏലക്ക,പട്ട എന്നിവ വഴറ്റുക.ഉള്ളി ചുവക്കുമ്പോള്‍ അരച്ച ഇഞ്ചിയും വെളുത്തുള്ളിയും തക്കാളി കഷണങളും ഇട്ട് ഇളക്കുക. കോഴി കഷണങളും തൈരും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ പകുതിവേവില്‍ വേവിച്ചെടുക്കുക. അരി കുതിര്‍ത്തതില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കുക | |
| | | yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ബിരിയാണി Wed May 26, 2010 4:21 pm | |
| ഹൈദരാബാദി ബിരിയാണി
ചേരുവകള്‍
1.ബിരിയാണി അരി -500 ഗ്രാം 2.മാട്ടിറച്ചി കഷണങ്ങള്‍ ആക്കിയത് -1 കിലോ 3. സവാള കനം കുറച്ച് അരിഞ്ഞത് -250 ഗ്രാം 4. അണ്ടിപരിപ്പ് -25 ഗ്രാം വറ്റല്‍മുളക് -6 5. പച്ചമുളക് -6 6. ഇഞ്ചി അരച്ചത് -2 ടീസ്പൂണ്‍ വെളുത്തുള്ളി അരച്ചത് -2 ടീസ്പൂണ്‍ തൈര് -1 കപ്പ് ഉപ്പ് -പാകത്തിന് 7. ഗരം മസാലപ്പൊടി -2 ടീസ്പൂണ്‍ 8. പട്ട -2 കഷണം ഗ്രാമ്പു -4 ഏലക്ക -3 9. ചെറുനാരങ്ങാനീര് - 2 10.നെയ്യ് -5 ടേബിള്‍സ്പൂണ്‍ 11. മല്ലിയില -അര കപ്പ് പുതിനയില -കാല്‍ കപ്പ് കുങ്കുമപ്പൂവ് -2 നുള്ള് 14. പാല്‍ -അര കപ്പ് 15.മുട്ട പുഴുങ്ങിയത് -3
പാകം ചെയ്യുന്ന വിധം
സവാള നന്നായി വറുത്തു എടുക്കുക.നാലാമത്തെ ചേരുവകള്‍ അരച്ച് വെയ്ക്കുക.ഇറച്ചി കഷണങളില്‍ ആറാമത്തെ ചേരുവകള്‍ ചേര്‍ത്ത് ഒരു മണിക്കൂര്‍ വെയ്ക്കണം.4 ടേബിള്‍സ്പൂണ്‍ നെയ്യിലോ എണ്ണയിലോ അരച്ച ചേരുവകള്‍ വഴറ്റുക.ഇതിലേക്ക് ഇറച്ചിയും സവാള വറുത്തതിന്റെ കാല്‍ ഭാഗം പകുതി ഗരം മസാലപ്പൊടി ഇവ ചേര്‍ക്കണം.എണ്ണ തെളിയുന്നതുവരെ ഇളക്കണം.ഒന്നേകാല്‍ കപ്പ് ചൂടുവെള്ളം ചേര്‍ത്ത് കുക്കറില്‍ വേവിക്കുക.
വേറൊരു പാത്രത്തില്‍ ബാക്കി നെയ്യില്‍ എട്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക.പിന്നിട് അരി ചേര്‍ത്ത് വറുക്കണം.ഒരു ലിറ്റര്‍ വെള്ളവും ഉപ്പും ചേര്‍ത്ത് അരി വേവിക്കുക.വെന്ത ചോറ് പാത്രത്തില്‍ നിരത്തണം.ബാക്കിയുള്ള വറുത്ത സവാളയില്‍ മല്ലിയില,പുതിനയില,ഗരം മസാലപ്പൊടി എന്നിവ ചേര്‍ത്ത് വെക്കുക.ഒരു പാത്രത്തില്‍ അടിയില്‍ നെയ്യ് പുരട്ടി കാല്‍ ഭാഗം ചോറിടുക.മീതെ പകുതി ഇറച്ചി കഷണങ്ങള്‍ ഇടുക.ചെറുനാരങ്ങാനീരും ചേര്‍ക്കണം.മുകളില്‍ സവാളക്കൂട്ട് വിതറണം.ബാക്കിയുള്ളവ മീതെ നിരത്തുക. മീതെ ബാക്കി ഇറച്ചിയും അതിനുമീതെ സവാളക്കൂട്ടും നിരത്തണം.ഈ ചോറ് തവികൊണ്ടു നന്നായി അമര്‍ത്തണം. ചോറിനു നടുവില്‍ 4 കുഴി ഉണ്ടാക്കുക.2 കുഴികളില്‍ ഓരോ ടീസ്പൂണ്‍ നെയ്യും മറ്റുള്ളവയില്‍ കുങ്കുമപ്പൂവ് ചേര്‍ത്ത പാലും ഒഴിക്കുക.പാത്രം മൂടി കൊണ്ട് അടച്ച് മീതെ തീ കനല്‍ വെച്ച് അര മണിക്കൂര്‍ വേവിക്കണം. ഇത് മുട്ട പുഴുങ്ങിയതുമായി ചേര്‍ത്ത് വിളബാം. | |
| | | yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ബിരിയാണി Wed May 26, 2010 4:22 pm | |
| മഷ്റൂം ബിരിയാണി ചേരുവകള്‍
- ബിരിയാണി അരി -2 കപ്പ്
- ബട്ടണ്‍ (കൂണ്‍) -അര കിലോ
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- കുരുമുളകുപൊടി -1 ടീസ്പൂണ്‍
- സവാള -4 എണ്ണം
- പെരുംജീരകപൊടി -1 ടീസ്പൂണ്‍
- ഇഞ്ചി,വെളുത്തുള്ളി അരച്ചത് -1/2 ടേബിള്‍സ്പൂണ്‍
- ഉപ്പ് -പാകത്തിന്
- മല്ലിയില അരിഞ്ഞത് -അര കപ്പ്
- തക്കാളി സോസ് -2 ടേബിള്‍സ്പൂണ്‍
- അണ്ടിപരിപ്പ് -12 എണ്ണം
- കിസ്മിസ് -20 എണ്ണം
- നെയ്യ് -2 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധംകൂണ് കഴുകി നീളത്തില്‍ അരിഞ്ഞ് വെള്ളം വാര്‍ന്നുപോകാന്‍ വെയ്ക്കുക.പിന്നിട് ഉപ്പ്,കുരുമുളകുപൊടി,പെരുംജീരകപൊടി,മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് കൂണ്‍ 5 മിനിട്ട് വേവിച്ചെടുക്കുക. ഒരു പാത്രം അടുപ്പില്‍ വെച്ച് 2 ടേബിള്‍സ്പൂണ്‍ നെയ്യില്‍ സവാള വഴറ്റുക.ഇഞ്ചിയും വെളുത്തുള്ളിയും ഇതില്‍ ചേര്‍ത്ത് വഴറ്റുക.വേവിച്ച് വെച്ചിരിക്കുന്ന കൂണ്‍ ഇതില്‍ കുടഞ്ഞിട്ട് നന്നായി ഇളക്കി മാറ്റി വെയ്ക്കുക. അരി കഴുകി വേവിച്ചെടുക്കുക.ഇതില്‍ കൂണും തക്കാളി സോസും ചേര്‍ത്ത് നന്നായി ഇളക്കി മൂടി വെച്ച് ചെറുതീയില്‍ വേവിക്കുക.ബാക്കി നെയ്യില്‍ അണ്ടിപരിപ്പും കിസ്മിസും വറുത്ത് മല്ലിയിലയും തൂകി അലങ്കരിച്ചു വിളബാം. | |
| | | yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ബിരിയാണി Wed May 26, 2010 4:23 pm | |
| ചെമ്മീന്‍ ബിരിയാണി ചേരുവകള്‍
- ബിരിയാണി അരി -1 കിലോ
- ചെമ്മീന്‍ -അര കിലോ
- മുളകുപൊടി -1 ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
- എണ്ണ -100 ഗ്രാം
- സവാള -1 കിലോ
- തക്കാളി -2
- പച്ചമുളക് ചതച്ചത് -12
- വെളുത്തുള്ളി ചതച്ചത്-1 ടീസ്പൂണ്‍
- ഇഞ്ചി ചതച്ചത് -1 ടീസ്പൂണ്‍
- ഗരം മസാല -2 ടീസ്പൂണ്‍
- മല്ലിയില -കാല്‍ കപ്പ്
- ചെറു നാരങ്ങാനീര് -2 ടീസ്പൂണ്‍
- മല്ലിപ്പൊടി -2 ടീസ്പൂണ്‍
- ഏലക്കാപ്പൊടി -കാല്‍ ടീസ്പൂണ്‍
- നെയ്യ് -50 ഗ്രാം
പാകം ചെയ്യുന്ന വിധംചെമ്മീനില് മുളകുപൊടിയും മഞ്ഞള്‍ പ്പൊടിയും പുരട്ടി അധികം മൊരിയാതെ വെണ്ണയില്‍ വറുത്തെടുക്കുക. ഈ എണ്ണയില്‍ ഇഞ്ചിയും വെളുത്തുള്ളി ചതച്ചതും ചേര്‍ക്കുക.മൂക്കുമ്പോള്‍ 2 സവാള അരിഞ്ഞത് മാറ്റി വെച്ച് ബാക്കിഭാഗം ചേര്‍ക്കുക.ഇതില്‍ പച്ചമുളക് ചതച്ചതും തക്കാളിയും മല്ലിപ്പൊടിയും ഉപ്പും ചേര്‍ത്ത് നല്ലപോലെ വഴറ്റണം.വറുത്ത ചെമ്മീനില്‍ നിന്ന് 12 എണ്ണം ഈ മസാലയില്‍ വേവിക്കണം.ഇതിലേക്ക് കാല്‍ കപ്പ് വെള്ളമൊഴിച്ച് വേവിക്കണം.മസാല വെന്തതില്‍ പകുതി ഗരം മസാലപ്പൊടിയും മല്ലിയിലയും ചേര്‍ത്ത് വറ്റിച്ച് എടുക്കണം.വറ്റിയതിലേക്കു ചെറുനാരങ്ങാനീരും ചെമ്മീന്‍ വറുത്തതും ചേര്‍ക്കണം.കുറച്ചു ചെമ്മീന്‍ മാറ്റി വെയ്ക്കണം.ഇത് പിന്നിട് കൊടുക്കാന്‍ നേരം അലങ്കരിക്കാന്‍ ഉപയോഗിക്കാം. എണ്ണയും നെയ്യും ചേര്‍ത്ത് ചൂടാകുമ്പോള്‍,ചേര്‍ക്കാതെ വെച്ചിരിക്കുന്ന സവാള എടുത്തു വഴറ്റി എടുക്കുക. ഇതിലേക്ക് ബാക്കിയിരിക്കുന്ന ഗരം മസാലപ്പൊടിയും മല്ലിയിലയും ചേര്‍ത്ത് മാറ്റി വെയ്ക്കണം. അരി കഴുകി ഈ എണ്ണയിലിട്ട് 3-4 മിനിട്ട് വറുക്കണം.ഇതില്‍ 10 കപ്പോളം തിളച്ച വെള്ളം ചേര്‍ത്ത് ഏലക്ക പൊടിച്ചതും ഉപ്പും ചേര്‍ത്ത് കുറച്ചു തീയില്‍ വേവിക്കുക.വെള്ളം വറ്റുന്നതുവരെ വേവിക്കണം. നേരത്തെ തയ്യാറാക്കിയ ചെമ്മീന്‍ മസാലയില്‍ നിന്നും പകുതി ഒരു പാത്രത്തില്‍ നിരത്തിയതിനുശേഷം മുകളില്‍ പകുതി ചോറ് നിരത്തുക. ഇതിന് മുകളില്‍ സവാള മിക്സ് വിതറി ഇടണം.വീണ്ടും ചെമ്മീന്‍ മസാല നിരത്തണം.മുകളില്‍ ചോറ് നിരത്തണം.വീണ്ടും സവാള തൂകണം.പാത്രം അടച്ച് അടിയിലും മുകളിലും കനലിട്ടു അര മണിക്കൂര്‍ വേവിക്കുക.ഇതിറക്കി മസാലയും ചോറും യോജിപ്പിച്ച് ഉപയോഗിക്കുക. | |
| | | yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ബിരിയാണി Wed May 26, 2010 4:23 pm | |
| നെയ്മീന്‍ ബിരിയാണിചേരുവകള്
- ബിരിയാണി അരി -1 കിലോ
- നെയ്മീന്‍ വലിയ കഷണങ്ങള്‍ ആക്കിയത് -1 കിലോ
- വെളിച്ചെണ്ണ -250 ഗ്രാം
- നെയ്യ് -25 ഗ്രാം
- മല്ലിപ്പൊടി -1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- സവാള -1 കിലോ
- അണ്ടിപ്പരിപ്പ് -25 ഗ്രാം
- ഇഞ്ചി -25 ഗ്രാം
- വെളുത്തുള്ളി -25 ഗ്രാം
- ഏലക്ക,ജാതിക്ക,ഗ്രാമ്പു,പട്ട -അര ടീസ്പൂണ്‍
- പെരുംജീരകം -അര ടീസ്പൂണ്‍
- കിസ്മിസ് -50 ഗ്രാം
- ഉപ്പ് -പാകത്തിന്
- മല്ലിയില,പുതിനയില -1 ടീസ്പൂണ്‍
- തക്കാളി -കാല്‍ കിലോ
പാകം ചെയ്യുന്ന വിധംസവാള കനം കുറച്ച് അരിഞ്ഞത് വെളിച്ചെണ്ണയില്‍ മൂപ്പിച്ച് എടുക്കണം.ഇതില്‍ പകുതിയില്‍ നെയ്യില്‍ വറുത്ത കിസ്മിസ് അണ്ടിപ്പരിപ്പും പതിനൊന്നാമത്തെ ചേരുവകള്‍ പൊടിച്ചതിന്റെ പകുതിയും ചേര്‍ത്തു വെയ്ക്കണം. പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളി എന്നിവ ചതച്ച് വെയ്ക്കുക.തക്കാളി അരിഞ്ഞതും മല്ലിയില,പുതിനയില, കറിവേപ്പില എന്നിവയും മഞ്ഞള്‍പ്പൊടിയും മല്ലിപ്പൊടിയും ചേര്‍ത്ത് നല്ലപോലെ വഴറ്റുക.ബാക്കിയുള്ള പതിനൊന്നാമത്തെ ചേരുവകളും മൂപ്പിച്ച സവാളയും ഇതില്‍ ചേര്‍ക്കണം.മീന്‍ കഷണങളും ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് എണ്ണയില്‍ പകുതി വേവില്‍ വറുത്തെടുക്കുക.1 കപ്പ് അരിക്ക് 1 1/2 കപ്പ് എന്ന രീതിയില്‍ വെള്ളമൊഴിച്ച് പാകത്തിന് ഉപ്പും ബാക്കി നെയ്യും ചേര്‍ത്ത് നെയ്ച്ചോര്‍ തയ്യാറാക്കണം. വഴറ്റി വെച്ച തക്കാളി മസാലയില്‍ നിന്ന് പകുതിയെടുത്ത് മാറ്റിയതിനുശേഷം ബാക്കി ഭാഗം ഒരു പാത്രത്തില്‍ പരത്തിവെച്ച് പകുതി വറുത്ത മീന്‍ കഷണങ്ങള്‍ അതിന്റെ മീതെ വെയ്ക്കുക.തക്കാളി മസാലയിലെ ബാക്കി അതിന്റെ മീതെ വെയ്ക്കുക.ഇതിന്റെ മുകളില്‍ തുണി വിരിച്ചതിനുശേഷം വേവിച്ച ചോര്‍ ഇതിന് മുകളില്‍ നിരത്തുക.പകുതി ഇട്ടതിനുശേഷം മൂപ്പിച്ച സവാള മിശ്രിതം അതിന്റെ മീതെ ഇടുക.ബാക്കി വന്ന ചോറും ഇതിന്റെ മുകളില്‍ ഇട്ട് നെയ്യ് തളിച്ച് അടപ്പ് കൊണ്ട് മൂടുക.അടപ്പിന് മീതെ നല്ലപോലെ തീക്കനല്‍ ഇടുക. അര മണിക്കൂറിനുശേഷം ചോറ് വേറൊരു പാത്രത്തിലേയ്ക്ക് മാറ്റണം.മീന്‍ മസാലയുടെ മുകളില്‍ ഇട്ട തുണിയുടെ എണ്ണ ഈ ചോറില്‍ പിഴിഞ്ഞ് ഒഴിക്കാം.മസാലയുടെ അടിയിലുള്ള നെയ്യ് കൂടി ചോറില്‍ കലര്‍ത്തി വിളമ്പാം. | |
| | | yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ബിരിയാണി Wed May 26, 2010 4:24 pm | |
| മട്ടന്‍ ബിരിയാണി
ചേരുവകള്‍
1.ബിരിയാണി അരി -1 കിലോ 2.ആട്ടിറച്ചി വലിയ കഷണങ്ങള്‍ ആക്കി മുറിച്ചത് -1 കിലോ 3. നെയ്യ് -250 ഗ്രാം 4. സവാള -250 ഗ്രാം 5. കറുകപ്പട്ട -4 കഷണം 6. ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ് -50 ഗ്രാം 7. ഇഞ്ചി -1 ടേബിള്‍സ്പൂണ്‍ 8. വെളുത്തുള്ളി -5 അല്ലി 9. ഏലക്ക -6 10. ജാതിക്ക -കാല്‍ കഷണം 11. പെരുംജീരകം -1 ടീസ്പൂണ്‍ 12. പനീര്‍ -2 ടീസ്പൂണ്‍ 13. മൈദ -2 കപ്പ് 14. കറിവേപ്പില -ആവശ്യത്തിന് മല്ലിയില,പുതിനയില -ആവശ്യത്തിന് മഞ്ഞപ്പൊടി ( നിറത്തിന്) -പാകത്തിന് 16. കസ്ക്കസ് -പാകത്തിന് 17. ഉപ്പ് -പാകത്തിന് 18. ചെറുനാരങ്ങ നീര് -1 ടേബിള്‍സ്പൂണ്‍ 19.മല്ലി അരച്ചത് -2 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം
അരി കഴുകി കറുകപ്പട്ട കഷണങളില്‍ പാകത്തിന് ഉപ്പും ചേര്‍ത്തു വേവിക്കുക.പാതി വേവാകുമ്പോള്‍ വാര്‍ത്തെടുത്തു ഒരു പരന്ന പാത്രത്തില്‍ നിരത്തുക.ഉണക്കമുന്തിരി,അണ്ടിപ്പരിപ്പ്,സവാള ചെറുതായി അരിഞ്ഞതിന്റെ പകുതി ഭാഗം എന്നിവ നെയ്യില്‍ വറുത്തു കോരുക.ഈ നെയ്യില്‍ തന്നെ ബാക്കി സവാളയും വഴറ്റി എടുക്കുക.
ആട്ടിറച്ചി കഷണങളും,സവാള വഴറ്റിയത് ,വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത്, ഇലകള്‍ നുറുക്കിയത്,മല്ലിയും കസ്ക്കസും അരച്ചത്,ഏലക്കയും ജാതിക്കയും പൊടിച്ചത് ചെറുനാരങ്ങാനീര് എന്നിവകള്‍ പാകത്തിന് ഉപ്പും ചേര്‍ത്തു യോജിപ്പിക്കുക.ഇത് പാകം ചെയ്ത് ഒരു പാത്രത്തില്‍ നിരത്തുക.പകുതി ചോറെടുത്ത് ഇതിന് മുകളില്‍ നിരത്തണം.ഈ ചോറിന്റെ മുകളില്‍ വറുത്തു കോരി വച്ചിരിയ്ക്കുന്ന സവാളയും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നിരത്തണം. ഇതിന് മുകളില്‍ ബാക്കി ചോറ് നിരത്തണം.പനീറും നെയ്യും ചോറിനു മീതെ ഒഴിക്കണം.എന്നിട്ട് പാത്രം ഒരു അടപ്പുകൊണ്ട് അടയ്ക്കണം.പാത്രവും അടപ്പും ചേരുന്ന ഭാഗം മൈദ കുഴച്ചെടുത്തു കനത്തില്‍ ഒട്ടിച്ചു വെയ്ക്കണം .ആവി പുറത്തുപോകാതിരിക്കാനാണ്.ഇറക്കി വെച്ചു ചോറും ഇറച്ചിയും മിക്സ് ചെയ്ത് ഉപയോഗിക്കാം. | |
| | | yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ബിരിയാണി Wed May 26, 2010 4:28 pm | |
| ചിക്കന്‍ ബിരിയാണി
ചിക്കന്‍ബിരിയാണി
ചേരുവകള്‍
1.ബിരിയാണി അരി -1 കിലോ 2.കോഴിയിറച്ചി വലിയ കഷണങ്ങള്‍ ആക്കി മുറിച്ചത് -1 കിലോ 3. നെയ്യ് -250 ഗ്രാം 4. സവാള -250 ഗ്രാം 5. കറുകപ്പട്ട -4 കഷണം 6. ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ് -50 ഗ്രാം 7. ഇഞ്ചി -1 ടേബിള്‍സ്പൂണ്‍ 8. വെളുത്തുള്ളി -5 അല്ലി 9. ഏലക്ക -6 10. ജാതിക്ക -കാല്‍ കഷണം 11. പെരുംജീരകം -1 ടീസ്പൂണ്‍ 12. പനീര്‍ -2 ടീസ്പൂണ്‍ 13. മൈദ -2 കപ്പ് 14. കറിവേപ്പില -ആവശ്യത്തിന് മല്ലിയില,പുതിനയില -ആവശ്യത്തിന് മഞ്ഞപ്പൊടി ( നിറത്തിന്) -പാകത്തിന് 16. കസ്ക്കസ് -പാകത്തിന് 17. ഉപ്പ് -പാകത്തിന് 18. ചെറുനാരങ്ങ നീര് -1 ടേബിള്‍സ്പൂണ്‍ 19.മല്ലി അരച്ചത് -2 ടേബിള്‍സ്പൂണ്‍
പാകംചെയ്യുന്നവിധം
അരി കഴുകി കറുകപ്പട്ട കഷണങളില്‍ പാകത്തിന് ഉപ്പും ചേര്‍ത്തു വേവിക്കുക.പാതി വേവാകുമ്പോള്‍ വാര്‍ത്തെടുത്തു ഒരു പരന്ന പാത്രത്തില്‍ നിരത്തുക.ഉണക്കമുന്തിരി,അണ്ടിപ്പരിപ്പ്,സവാള ചെറുതായി അരിഞ്ഞതിന്റെ പകുതി ഭാഗം എന്നിവ നെയ്യില്‍ വറുത്തു കോരുക.ഈ നെയ്യില്‍ തന്നെ ബാക്കി സവാളയും വഴറ്റി എടുക്കുക. കോഴിയിറച്ചി കഷണങ്ങള്‍ ,സവാള വഴറ്റിയത് ,വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത്, ഇലകള്‍ നുറുക്കിയത്,മല്ലിയും കസ്ക്കസും അരച്ചത്,ഏലക്കയും ജാതിക്കയും പൊടിച്ചത് ചെറുനാരങ്ങാനീര് എന്നിവകള്‍ പാകത്തിന് ഉപ്പും ചേര്‍ത്തു യോജിപ്പിക്കുക.ഇത് പാകം ചെയ്ത് ഒരു പാത്രത്തില്‍ നിരത്തുക.പകുതി ചോറെടുത്ത് ഇതിന് മുകളില്‍ നിരത്തണം.ഈ ചോറിന്റെ മുകളില്‍ വറുത്തു കോരി വച്ചിരിയ്ക്കുന്ന സവാളയും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നിരത്തണം. ഇതിന് മുകളില്‍ ബാക്കി ചോറ് നിരത്തണം.പനീറും നെയ്യും ചോറിനു മീതെ ഒഴിക്കണം.എന്നിട്ട് പാത്രം ഒരു അടപ്പുകൊണ്ട് അടയ്ക്കണം.പാത്രവും അടപ്പും ചേരുന്ന ഭാഗം മൈദ കുഴച്ചെടുത്തു കനത്തില്‍ ഒട്ടിച്ചു വെയ്ക്കണം .ആവി പുറത്തുപോകാതിരിക്കാനാണ്.ഒരു മണിക്കൂര്‍ നേരം നല്ലപോലെ കനലില്‍ വേവിച്ചശേഷം ഇളക്കി യോജിപ്പിച്ച് ഉപയോഗിക്കാം
| |
| | | Sponsored content
| Subject: Re: ബിരിയാണി | |
| |
| | | | ബിരിയാണി | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |