| വട | |
|
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: വട Wed May 26, 2010 7:42 pm | |
| സോയാവട ചേരുവകള്‍
- സോയാബീന്‍ തലേദിവസമേ വെള്ളത്തിലിട്ട് കുതിര്‍ത്തത് -1 കപ്പ്
- വടപ്പരിപ്പ് 2 മണിക്കൂര്‍ കുതിര്‍ത്തത് -1 കപ്പ്
- ചെറിയ ഉള്ളി -കാല്‍ കപ്പ്
- ചുവന്നമുളക് -5
- പെരുംജീരകം -1 ടീസ്പൂണ്‍
- ഇഞ്ചി -1 ചെറിയ കഷണം
- എണ്ണ -2 ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- കറിവേപ്പില -4 തണ്ട്
- പുളിയില്ലാത്ത തൈര് -2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം1 മുതല്‍ 6 വരെയുള്ള ചേരുവകള്‍ വെള്ളമൊഴിക്കാതെ തരുതരുപ്പായി അരച്ചെടുക്കുക.തൈര് ചേര്‍ത്ത് നന്നായി കുഴച്ച് വടയുടെ ആകൃതിയില്‍ പരത്തി,നോണ്‍സ്റ്റിക്ക് പാനില്‍ എണ്ണ തടവി ചെറു തീയില്‍ മൊരിച്ചെടുക്കുക | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: വട Wed May 26, 2010 7:43 pm | |
| ഉള്ളിപ്പക്കാവട
ചേരുവകള്‍
1.സവാള -2 2.കടല മാവ് -1 കപ്പ് 3. വെളുത്തുള്ളി -7 അല്ലി മുളകുപൊടി -1 ടീസ്പൂണ്‍ കറിവേപ്പില -2 കതിര്‍പ്പ് ഉപ്പ് -പാകത്തിന് 4. എണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം
സവാള നീളത്തില്‍ നേര്‍മ്മയായി അരിയുക.വെളുത്തുള്ളി ചതയ്ക്കുക.എല്ലാ ചേരുവകളും ഒന്നിച്ചാക്കി കുറച്ചു വെള്ളം ഒഴിച്ചു കുഴയ്ക്കുക.നന്നായി കുഴച്ച ചേരുവ കുറേശ്ശേയായി എണ്ണയില്‍ ഇട്ട് ഗോള്‍ഡന്‍ ബ്രൌണ്‍ നിറത്തില്‍ വറുത്തെടുക്കുക | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: വട Wed May 26, 2010 7:43 pm | |
| മുട്ടവട
1.മുട്ട -3 2.കടലമാവ് -1 കപ്പ് ഇഞ്ചി -1 കഷണം പച്ചമുളക് -5 നല്ലജീരകം -1 ടീസ്പൂണ്‍ ഉപ്പ് -പാകത്തിന് 3. വെളിച്ചെണ്ണ -150 ഗ്രാം
മുട്ട പുഴുങ്ങുക. രണ്ടാമത്തെ ചേരുവകള്‍ മയത്തില്‍ അരച്ചെടുക്കുക.മുട്ട രണ്ടായി പകുത്തു ഓരോ കഷണവും മാവില്‍ പൊതിഞ്ഞ് വട ചുട്ടെടുക്കുക | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: വട Wed May 26, 2010 7:43 pm | |
| കപ്പവട
1.മരച്ചീനി -1 കിലോ 2.കടലമാവ് -2 ടേബിള്‍സ്പൂണ്‍ 3.പച്ചമുളക് -5 ഇഞ്ചി -1 ചെറു കഷണം 4. ഉപ്പ് -പാകത്തിന് വെളിച്ചെണ്ണ -500 ഗ്രാം 5. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
മരച്ചീനി ചെറുതായി അരിഞ്ഞ് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക.അതില്‍ മൂന്നാമത്തെ ചേരുവകള്‍ ചെറുതായി അരിഞ്ഞതും കടല മാവും ചേര്‍ക്കുക.തിളച്ച എണ്ണയില്‍ കുറേശ്ശേയായി വടകള്‍ മൂപ്പിച്ചെടുക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: വട Wed May 26, 2010 7:44 pm | |
| മുളകുവട
തൊണ്ടന്‍ മുളക് -10 കടല മാവ് -250 ഗ്രാം ഉപ്പ് -പാകത്തിന് എണ്ണ -400 മില്ലി
മാവില്‍ ആവശ്യത്തിനു വെള്ളവും ഉപ്പും ചേര്‍ത്തു കലക്കുക.മുറിവിടാതെ നടുവേ കീറിയ മുളക് ഈ മിശ്രിതത്തില്‍ മുക്കി വെയ്ക്കുക.എണ്ണ ചൂടാക്കുമ്പോള്‍ മുളകുകള്‍ വറുത്തു കോരുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: വട Wed May 26, 2010 7:44 pm | |
| ചെറുപയര്‍ വട
അരി -100 ഗ്രാം ചെറുപയര്‍ -250 ഗ്രാം പച്ചമുളക് ചെറുതായി അരിഞ്ഞത് -6 കായം -അര ടീസ്പൂണ്‍ ഉപ്പ് -പാകത്തിന് എണ്ണ -400 മില്ലി
അരി കുതിര്‍ത്ത് നന്നായി അരയ്ക്കുക.ചെറുപയര്‍ വേവിച്ചതും മൂന്നാമത്തെ ചേരുവകളും അരിമാവില്‍ നന്നായി കുഴച്ച് ചേര്‍ക്കുക.വടപോലെയാക്കി എണ്ണയില്‍ മൂപ്പിക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: വട Wed May 26, 2010 7:45 pm | |
| കോഴി വട ചേരുവകള്‍
- വേവിച്ച കോഴിയിറച്ചി -500 ഗ്രാം
- പച്ചമുളക് മുറിച്ചത് -10
- വലിയ ഉള്ളി കൊത്തിയരിഞ്ഞത് -150 ഗ്രാം
- ഇഞ്ചി ചതച്ചത് -1 കഷണം
- മൈദ -4 ടേബിള്‍സ്പൂണ്‍
- വെളുത്തുള്ളിയല്ലി ചതച്ചത് -5
- മല്ലിച്ചപ്പ് ചെറുതായി അരിഞ്ഞത് -കുറച്ച്
- ഗരം മസാലപ്പൊടി -1 ടീസ്പൂണ്‍
- എണ്ണ -150 ഗ്രാം
- കോണ്‍ഫ്ലവര്‍ -1 ടേബിള്‍സ്പൂണ്‍
- ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം ചീനച്ചട്ടി അടുപ്പത്തുവെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ വലിയ ഉള്ളി കൊത്തിയരിഞ്ഞത് , പച്ചമുളക് മുറിച്ചത്,ഇഞ്ചി ചതച്ചത്,വെളുത്തുള്ളിയല്ലി ചതച്ചത് എന്നിവ ഇളം ബ്രൌണ്‍ കളര്‍ ആവുന്നതുവരെ വഴറ്റുക.അതിനുശേഷം വെന്തകോഴിയിറച്ചിയും ഗരം മസാലപ്പൊടിയും ചേര്‍ത്ത് ഒന്നുകൂടെ വഴറ്റി വാങ്ങി വെയ്ക്കുക.പാകത്തിന് ഉപ്പും ചേര്‍ക്കുക.മൈദയും കോണ്‍ഫ്ലവറും ഇട്ടിളക്കി ഇളം ചൂടില്‍ ചെറിയ ഉരുളകളാക്കി ഒന്നു കൈ കൊണ്ട് പരത്തി ചീനച്ചട്ടി അടുപ്പത്തു വെച്ച് ബാക്കി എണ്ണയൊഴിച്ച് ചൂടായതിനുശേഷം മൂന്നെണ്ണം വീതം ഇട്ട് പൊരിച്ചെടുക്കുക.ചൂടോടെ തക്കാളി സോസും കൂട്ടി കഴിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: വട Wed May 26, 2010 7:45 pm | |
| ചീര കാബേജ് വട
1.ഉഴുന്ന് -1 കപ്പ് 2.ചീര പൊടിയായി അരിഞ്ഞത് -അര കപ്പ് 3. കാബേജ് അരിഞ്ഞത് -അര കപ്പ് പച്ചമുളക് അരിഞ്ഞത് -6 സവാള അരിഞ്ഞത് -1 ഉപ്പ് -പാകത്തിന്
അരച്ച ഉഴുന്നില്‍ മറ്റു ചേരുവകള്‍ ചേര്‍ത്ത് തിളച്ച എണ്ണയിലിട്ട് വറുത്തു കോരുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: വട Wed May 26, 2010 7:45 pm | |
| പക്കാവട
1. കടലമാവ് -6 കപ്പ് 2. സോഡാപ്പൊടി -കാല്‍ ടീസ്പൂണ്‍ മുളകുപൊടി -2 ടേബിള്‍സ്പൂണ്‍ ഉപ്പ് -പാകത്തിന് കായപ്പൊടി -കാല്‍ ടീസ്പൂണ്‍ 3. എണ്ണ -500 ഗ്രാം
പാകം ചെയ്യുന്ന വിധം
നന്നായി അരച്ചെടുത്ത മാവില്‍ രണ്ടാമത്തെ ചേരുവകളും തിളപ്പിച്ചാറിയ വെള്ളവും ചേര്‍ത്ത് കുഴയ്ക്കുക.സേവനാഴിയില്‍ മാവ് കുറേശ്ശെ വാരിയിട്ട് തിളച്ച എണ്ണയില്‍ ഞെക്കി ഒഴിച്ച് വറുത്തു കോരുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: വട Wed May 26, 2010 7:46 pm | |
| വെജിറ്റബിള്‍ വട ചേരുവകള്‍
- കടല മാവ് -2 കപ്പ്
- കാബേജ്,ബീന്‍സ്,കാരറ്റ് -1 കപ്പ് (ചെറുതായി അരിഞ്ഞത്)
- സവാള -2
- പച്ചമുളക് -5
- ഉപ്പ് -പാകത്തിന്
- മുളകുപൊടി -1 ടേബിള്‍സ്പൂണ്‍
- എണ്ണ -500 മില്ലി
പാകം ചെയ്യുന്ന വിധംചെറുതായി കൊത്തിയരിഞ്ഞ പച്ചക്കറികളും സവാളയും പച്ചമുളകും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കടലമാവുമായി യോജിപ്പിച്ച് കുറച്ചുനേരം വെയ്ക്കുക.മുളകുപൊടിയും ചേര്‍ക്കുക.പിന്നിടെടുത്ത് ചെറിയ ഉരുളകളാക്കി കൈയ്യില്‍ വെച്ച് പരത്തി തിളപ്പിച്ച എണ്ണയിലിട്ട് മൂപ്പിക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: വട Wed May 26, 2010 7:47 pm | |
| മസാല വട
ചേരുവകള്‍
1. വട പരിപ്പ് -1 കിലോ ഗ്രാം 2. പച്ചമുളക് അരിഞ്ഞത് -15 ചുവന്നുള്ളി -250 ഗ്രാം കറിവേപ്പില -കുറച്ച് ഇഞ്ചി -2 കഷണം 3. ഉപ്പ് -പാകത്തിന് കായപ്പൊടി -അര ടീസ്പൂണ്‍ 4. കറുവപ്പട്ട -1 കഷണം പെരുംജീരകം -1 ടീസ്പൂണ്‍ ഏലക്ക -5 കുരുമുളക് -10 ഗ്രാമ്പു -4 എണ്ണം
പാകം ചെയ്യുന്ന വിധം
പരിപ്പ് കുതിര്‍ത്ത് അരയ്ക്കുക.രണ്ടാമത്തെ ചേരുവകള്‍ ചെറുതായി അരിഞ്ഞ് ചേര്‍ക്കുക.മസാലകളെല്ലാം കൂടി ചെറുതായി ചൂടാക്കി പൊടിക്കുക.ഇവയുടെ കൂടെ കായപ്പൊടി, ഉപ്പ് തുടങ്ങിയവയും കൂടി അരച്ചുവെച്ച മാവില്‍ നന്നായി ഇളക്കി ചേര്‍ക്കുക.എണ്ണ ചൂടാകുമ്പോള്‍ മാവ് കുറേശ്ശെ എടുത്ത് വടരൂപത്തിലാക്കി മൊരിച്ചെടുക്കുക | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: വട Wed May 26, 2010 7:48 pm | |
| ഉള്ളി വട
1. ഗോതമ്പ് -അര കിലോ 2. സവാള -5 പച്ചമുളക് -4 മുളകുപൊടി -1 ടേബിള്‍സ്പൂണ്‍ കറിവേപ്പില -2 കതിര്‍പ്പ് 3. ഉപ്പ് -പാകത്തിന് വെളിച്ചെണ്ണ -400 മില്ലി
സവാള നീളത്തില്‍ അരിഞ്ഞു വെയ്ക്കുക.പച്ചമുളക് വട്ടത്തില്‍ അരിഞ്ഞതും കറിവേപ്പിലയും സവാള അരിഞ്ഞതും ഗോതമ്പു മാവില്‍ ഇട്ട് പാകത്തിന് ഉപ്പും ചേര്‍ത്ത് കുഴയ്ക്കുക.എണ്ണ തിളയ്ക്കുമ്പോള്‍ കുറച്ച് മാവെടുത്ത് ചെറിയ ഉരുളകളാക്കി മൂപ്പിച്ചെടുക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: വട Wed May 26, 2010 7:51 pm | |
| രസ വട
പാകം ചെയ്യുന്ന വിധം
പരിപ്പുവട ഉണ്ടാക്കി വെയ്ക്കുക.ഒരു പാത്രത്തില്‍ അല്പം വെള്ളമെടുത്ത് കുറച്ചു പുളി അതിലിട്ട് വെയ്ക്കുക.വെളുത്തുള്ളി ചതച്ചതും കുരുമുളകുപൊടിയും അരിഞ്ഞ പച്ചമുളകും അല്പം കായപ്പൊടിയും ഉപ്പും കൂടി ഈ പുളി വെള്ളത്തില്‍ ചേര്‍ക്കുക.കടുക് വറുത്ത് അതില്‍ പൊടികള്‍ ചേര്‍ത്ത പുളി വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക.തയ്യാറാക്കി വെച്ചിരിയ്ക്കുന്ന പരിപ്പുവട ഈ രസത്തില്‍ ഇട്ട് ഒരു മണിക്കൂര്‍ വെച്ചതിനുശേഷം എടുത്ത് ഉപയോഗിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: വട Wed May 26, 2010 7:51 pm | |
| പരിപ്പുവട
ചേരുവകള്‍
1.വടപ്പരിപ്പ് -500 ഗ്രാം 2.പച്ചമുളക് -12 ഇഞ്ചി -ചെറിയ കഷണം ചുവന്നുള്ളി -250 ഗ്രാം കറിവേപ്പില -2 കതിര്‍പ്പ് 3. ഉപ്പ് -പാകത്തിന് വെളിച്ചെണ്ണ -200 മില്ലി
പാകം ചെയ്യുന്ന വിധം
പരിപ്പ് കുതിര്‍ത്ത് വെള്ളമില്ലാതെ വെയ്ക്കുക. ഇതിന് തരുതരുപ്പായി അരച്ചെടുക്കുക.ഇതില്‍ രണ്ടാമത്തെ ചേരുവകള്‍ അരച്ചതും ഉപ്പും ചേര്‍ക്കുക.എണ്ണ തിളയ്ക്കുമ്പോള്‍ അരച്ചുവെച്ച കൂട്ടത്തില്‍ നിന്നും അല്പാല്പം എടുത്ത് കൈ വെള്ളയില്‍ വെച്ച് പരത്തി അതിലേയ്ക്കിടുക.മൂക്കുമ്പോള്‍ കോരുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: വട Wed May 26, 2010 7:52 pm | |
| ഉഴുന്നു വട
1.ഉഴുന്നു പരിപ്പ് -500 ഗ്രാം 2.പച്ചമുളക് -12 എണ്ണം ഇഞ്ചി -1 കഷണം 3. കറിവേപ്പില -2 കതിര്‍പ്പ് ഉപ്പ് -പാകത്തിന് 4. വെളിച്ചെണ്ണ -400 മില്ലി
ഉഴുന്ന് കുതിര്‍ത്ത് വെള്ളം തോരാന്‍ വെയ്ക്കുക.പച്ചമുളക്,ഇഞ്ചി ഇവ ചെറുതായി അരിഞ്ഞ് വെയ്ക്കണം. ഉഴുന്ന് നന്നായി അരച്ചതില്‍ അരിഞ്ഞ ഇഞ്ചിയും പച്ചമുളകും ഇട്ട് കറിവേപ്പിലയും ഉപ്പും ചേര്‍ത്തിളക്കുക.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് തിളപ്പിക്കുക.ഉഴുന്നുമാവ് ചെറിയ ഉരുളകളാക്കി എടുത്ത് കൈ വെള്ളയില്‍ വെച്ച് അല്പം പരത്തി നടുവില്‍ വിരല്‍ കൊണ്ട് ഒരു സുഷിരം ഉണ്ടാക്കി എണ്ണയിലിട്ട് വറുത്തു കോരുക. | |
|
| |
Sponsored content
| Subject: Re: വട | |
| |
|
| |
| വട | |
|