| കട് ലറ്റ് | |
|
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: കട് ലറ്റ് Wed May 26, 2010 7:52 pm | |
| ചീര കട് ലറ്റ് ചേരുവകള്‍
- ചീര - 1 കെട്ട്
- കടലപരിപ്പ് -250 ഗ്രാം
- പച്ചമുളക് -5
- ഇഞ്ചി -1 കഷണം
- സവാള -1
- മുട്ട -1
- എണ്ണ,ഉപ്പ് -ആവശ്യത്തിന്
- റൊട്ടിപ്പൊടി -ഒന്നര കപ്പ്
- മസാലാപ്പൊടി -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധംപരിപ്പും അരിഞ്ഞ ചീരയും വെവേറെ വേവിച്ച ശേഷം ഒന്നിച്ചാക്കി വെയ്ക്കുക.എണ്ണയില്‍ അരിഞ്ഞുവെച്ച പച്ചമുളക്,ഇഞ്ചി,സവാള ഇവ വഴറ്റുക.മസാലാപ്പൊടി ചേര്‍ക്കുക.ചീരയും പരിപ്പും അരച്ചെടുത്ത് ഇതിനോടൊപ്പം ചേര്‍ത്ത് വഴറ്റി ആവശ്യത്തിന് ഉപ്പ് ചേര്‍ത്തെടുക്കുക.ഈ കൂട്ട് ചെറിയ ഉരുളകളാക്കി കട് ലറ്റ് പോലെ പരത്തി പതപ്പിച്ച മുട്ടയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ മൂപ്പിച്ച് എടുക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: കട് ലറ്റ് Wed May 26, 2010 7:53 pm | |
| മീന്‍ കട് ലറ്റ്
മീന്‍ കട് ലറ്റ്
ചേരുവകള്‍
1.ദശക്കട്ടിയുള്ള മീന്‍ -500 ഗ്രാം 2.വെളിച്ചെണ്ണ -200 മി.ലി. 3. ഉരുളക്കിഴങ്ങ് -400 ഗ്രാം 4. സവാള -2 ഇഞ്ചി -ചെറിയ കഷണം പച്ചമുളക് -10 5. ഉപ്പ്,റൊട്ടി -പാകത്തിന് 6. മുട്ട -1 7. കുരുമുളകുപൊടി -അര ടീസ്പൂണ്‍ 8. കറിവേപ്പില -പാകത്തിന്
പാകം ചെയ്യുന്ന വിധം
മീന്‍ മുള്ളില്ലാതെ ചെറിയ കഷണങ്ങള്‍ ആക്കി വെയ്ക്കുക.ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചെടുക്കുക.എണ്ണ ചൂടാകുമ്പോള്‍ നാലാമത്തെ ചേരുവകള്‍ അരിഞ്ഞത് ഇട്ട് വഴറ്റുക.ഇതില്‍ കുരുമുളകുപൊടി ചേര്‍ത്ത് ചുവക്കുമ്പോള്‍ മീന്‍ ഇട്ട് ഉലര്‍ത്തിയെടുക്കുക.ഈ കൂട്ട് വാങ്ങിവെച്ച് ഉരുളക്കിഴങ്ങ് പൊടിച്ചതും ഉപ്പും ചേര്‍ത്ത് ചുവക്കുമ്പോള്‍ മീന്‍ ഇട്ട് ഉലര്‍ത്തിയെടുക്കുക.ഈ കൂട്ട് വാങ്ങി വെച്ച് ഉരുളക്കിഴങ്ങ് പൊടിച്ചതും ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ച് കട് ലറ്റിന്റെ ആകൃതിയില്‍ പരത്തി പതപ്പിച്ച മുട്ടയില്‍ മുക്കി റൊട്ടിപ്പൊടി പൊതിഞ്ഞ് എണ്ണയില്‍ വറുത്തു കോരുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: കട് ലറ്റ് Wed May 26, 2010 7:53 pm | |
| വാഴപ്പിണ്ടി കട് ലറ്റ്
ചേരുവകള്‍
1.വാഴപ്പിണ്ടി നാരില്ലാതെ കൊത്തിയരിഞ്ഞത് -2 കപ്പ് 2.കടുക് -1 ടീസ്പൂണ്‍ 3.ഉപ്പ് -1 ടീസ്പൂണ്‍ ഉഴുന്നുപരിപ്പ് -1 ടീസ്പൂണ്‍ എണ്ണ -ആവശ്യത്തിന് 4. സവാള -3 പച്ചമുളക് -6 ഇഞ്ചി -ചെറിയ കഷണം 5. ഉരുളക്കിഴങ്ങ് -3 6. മൈദ -1 ടീസ്പൂണ്‍ 7. റൊട്ടിപ്പൊടി -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
പിണ്ടി അല്പം വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകും ഉഴുന്നുപരിപ്പും മൂപ്പിക്കുക.നാലാമത്തെ ചേരുവകള്‍ ചെറുതായി അരിഞ്ഞ് യഥാക്രമം ചേര്‍ത്തു വഴറ്റി അതില്‍ ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചതും വേവിച്ച വാഴപ്പിണ്ടിയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കണം.ഗ്രേറ്റ് ചെയ്ത കാരറ്റും വേണമെങ്കില്‍ ഈ കൂട്ടില്‍ ചേര്‍ക്കാം.റൊട്ടിയുടെ വശങള്‍ അരിഞ്ഞുമാറ്റി നടുവിലെ വെള്ള കുതിര്‍ത്തത് ഈ കൂട്ടില്‍ ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി കട് ലറ്റിന്റെ ആകൃതിയില്‍ വരത്തുക.മൈദ അല്പം കുറുകെ കലക്കിയതില്‍ കട് ലറ്റ് മുക്കി റൊട്ടിപ്പൊടി പുരട്ടി ചൂടായ എണ്ണയില്‍ വറുത്തു കോരി ചൂടോടെ ഉപയോഗിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: കട് ലറ്റ് Wed May 26, 2010 7:53 pm | |
| മട്ടണ്‍ കട് ലറ്റ്ചേരുവകള്
- ആട്ടിറച്ചി (എല്ലില്ലാത്തത്) -1 കിലോ
- ഉരുളക്കിഴങ്ങ് -അര കിലോ
- പച്ചമുളക് -10
- ഇഞ്ചി -1 കഷണം
- മസാലപ്പൊടി -1 ടേബിള്‍സ്പൂണ്‍
- റൊട്ടിപ്പൊടി -ആവശ്യത്തിന്
- എണ്ണ -അര കിലോ
- ഉപ്പ് -പാകത്തിന്
- കറിവേപ്പില -ആവശ്യത്തിന്
- മുട്ട -2
പാകം ചെയ്യുന്ന വിധംഇറച്ചി ഉപ്പ് ചേര്‍ത്ത് വേവിച്ച് മിന്‍സ് ചെയ്തെടുക്കുക.ചീനച്ചട്ടിയില്‍ കടുകിട്ട് പൊട്ടുമ്പോള്‍ പച്ചമുളക്,ഇഞ്ചി,കറിവേപ്പില ഇവ ചെറുതായി അരിഞ്ഞിട്ട് വഴറ്റുക.മസാലയും ചേര്‍ത്ത് ഇളക്കി ഇറക്കി വെയ്ക്കുക.ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചതും മിന്‍സ് ചെയ്ത ഇറച്ചിയും വഴറ്റിയ സാധനങ്ങളും ഇട്ട് നന്നായി ഇളക്കി ചെറിയ ഉരുളകളാക്കി കൈവെള്ളയില്‍ വെച്ച് പരത്തിയെടുക്കുക.ഇത് പതച്ച മുട്ടയില്‍ മുക്കി റൊട്ടി പ്പൊടിയില്‍ പൊതിഞ്ഞ് തിളപ്പിച്ച എണ്ണയില്‍ പൊരിച്ചെടുക്കണം.(ഇറച്ചി ഏത് വേണമെങ്കിലും ഉപയോഗിക്കാം.) | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: കട് ലറ്റ് Wed May 26, 2010 7:54 pm | |
| ഇടിച്ചക്ക കട് ലറ്റ്
ചേരുവകള്‍
1.ഇടിച്ചക്ക പച്ച - 1 2.ഉരുളക്കിഴങ്ങ് - 2 3.സവാള - 2 പച്ചമുളക് - 10 ഇഞ്ചി - 1 കഷണം വെളുത്തുള്ളി - 8 അല്ലി 4. ഗരം മസാല -2 ടീസ്പൂണ്‍ 5. ഉപ്പ്,എണ്ണ -പാകത്തിന് 6. റൊട്ടിപ്പൊടി -2 കപ്പ് 7. മൈദാമാവ് -100 ഗ്രാം
പാകം ചെയ്യുന്ന വിധം
ചക്ക തൊലി കളഞ്ഞ് ചെറിയ കഷണങ്ങള്‍ ആക്കി ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.വെന്തുകഴിയുമ്പോള്‍ അരകല്ലില്‍ വെച്ച് ചതച്ചെടുക്കുക.ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചെടുക്കുക.
എണ്ണ ചൂടാകുമ്പോള്‍ മൂന്നാമത്തെ ചേരുവകള്‍ ചെറുതായി അരിഞ്ഞ് വഴറ്റുക.മസാലപ്പൊടിയും ഉപ്പും ചേര്‍ക്കുക.ചതച്ചുവെച്ച ചക്കയും ഉരുളക്കിഴങ്ങ് പൊടിച്ചതും എല്ലാം ചേര്‍ത്ത് ഇളക്കി വാങ്ങുക.മിശ്രിതം അല്പം എടുത്ത് കട് ലറ്റിന്റെ ആകൃതിയിലാക്കി മൈദാമാവില്‍ മുക്കി റൊട്ടിപ്പൊടി പൊതിഞ്ഞ് എണ്ണയില്‍ വറുത്തു കോരുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: കട് ലറ്റ് Wed May 26, 2010 7:54 pm | |
| മുട്ട കട് ലറ്റ്
ചേരുവകള്‍
മുട്ട -4 പച്ചമുളക് -5 ഇഞ്ചി -4 കടുക്,ഉപ്പ്,എണ്ണ -പാകത്തിന് റൊട്ടിപ്പൊടി -1 കപ്പ്
പാകം ചെയ്യുന്ന വിധം
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ച് വെയ്ക്കുക.ചീനച്ചട്ടിയില്‍ കടുകിട്ട് പൊട്ടുമ്പോള്‍ അരിഞ്ഞ പച്ചമുളക്,ഇഞ്ചി,കറിവേപ്പില എന്നിവയിട്ട് വഴറ്റുക.ഇതില്‍ മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കിപൊരിക്കുക.ചിക്കിയ മുട്ടയും റൊട്ടിപ്പൊടിയും ഉരുളക്കിഴങ്ങ് പൊടിച്ചതും ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി അല്പമൊന്നു പരത്തി എണ്ണയില്‍ പൊരിച്ചെടുക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: കട് ലറ്റ് Wed May 26, 2010 7:54 pm | |
| ചെമ്മീന്‍ കട് ലറ്റ്
ചേരുവകള്‍
ചെമ്മീന്‍ വറുത്തത് -2 കപ്പ് വിനാഗിരി -1 ടീസ്പൂണ്‍ ഇഞ്ചി -1 ചെറു കഷണം വെളുത്തുള്ളി -5 അല്ലി സവാള -2 പച്ചമുളക് -5 റൊട്ടിപ്പൊടി,എണ്ണ -ആവശ്യത്തിന് മുട്ട -2
പാകം ചെയ്യുന്ന വിധം
ഒന്നും രണ്ടും ചേരുവകള്‍ ഒന്നിച്ചാക്കി വേവിച്ച് മിന്‍സ് ചെയ്തെടുക്കണം.എണ്ണ ചൂടാകുമ്പോള്‍ ഇഞ്ചി,വെളുത്തുള്ളി,സവാള,പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞ് വഴറ്റുക.മിന്‍സ് ചെയ്ത ചെമ്മീനും ഇട്ട് വഴറ്റി വാങ്ങുക.മുട്ടയുടെ മഞ്ഞ,ഉപ്പ്,ഇവ ചേര്‍ത്ത് ചെറു ഉരുളകളാക്കി ഉരുട്ടി കട് ലറ്റിന്റെ ആകൃതിയില്‍ പരത്തുക.മുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടിപ്പൊടി പൊതിഞ്ഞ് എണ്ണയില്‍ മൊരിച്ച് എടുത്ത് ചൂടോടെ ഉപയോഗിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: കട് ലറ്റ് Wed May 26, 2010 7:55 pm | |
| ഏത്തയ്ക്ക കട് ലറ്റ് ചേരുവകള്‍
- പച്ച ഏത്തയ്ക്ക -3
- സവാള -3
- പച്ചമുളക് -3
- ഇഞ്ചി -1 കഷണം
- ഡാല്‍ഡ -2 ടേബിള്‍സ്പൂണ്‍
- ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് -2
- മുട്ട -2
- റൊട്ടിപ്പൊടി,ഉപ്പ്,എണ്ണ -ആവശ്യത്തിന്
- കുരുമുളകുപൊടി -1 ടീസ്പൂണ്‍
- ടോമാറ്റൊസോസ് -ഒന്നര ടീസ്പൂണ്‍
- ചീസ് -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധംഏത്തയ്ക്ക പുഴുങ്ങി ഗ്രൈന്‍ഡറില്‍ പൊടിച്ചെടുക്കുക.ഡാല്‍ഡ ചൂടാകുമ്പോള്‍ പച്ചമുളക് ഇഞ്ചി ചെറുതായി അരിഞ്ഞ് വഴറ്റുക.ഏത്തയ്ക്കാപ്പൊടിയും ടോമാറ്റൊസോസും ഇട്ട് ഇളക്കണം.ഉരുളക്കിഴങ്ങ് പൊടിയും ചീസും ചേര്‍ത്ത് ഇളക്കി വാങ്ങുക.പിന്നിട് ഉരുളകള്‍ ആക്കി കട് ലറ്റിന്റെ ആകൃതിയില്‍ പരത്തി മുട്ടയുടെ വെള്ളയില്‍ ഇട്ട് റൊട്ടിപ്പൊടിയില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: കട് ലറ്റ് Wed May 26, 2010 7:55 pm | |
| വെജിറ്റബിള്‍ കട് ലറ്റ് ചേരുവകള്‍
- റൊട്ടിപ്പൊടി -1 കപ്പ്
- ഉരുളക്കിഴങ്ങ് -2
- സവാള -2
- കാബേജ് -കാല്‍ ഭാഗം
- കാരറ്റ് -3
- ബീന്‍സ് -5
- പച്ചമുളക് -2
- ഇഞ്ചി -ചെറിയ കഷണം
- വെളുത്തുള്ളി -2 അല്ലി
- ഗ്രീന്‍പീസ് -100 ഗ്രാം
- ഉപ്പ് -പാകത്തിന്
- എണ്ണ -400 മി.ലി.
- മുട്ട -2
പാകം ചെയ്യുന്ന വിധംഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചെടുക്കുക.ഗ്രീന്‍പീസ് വേവിച്ച് വെയ്ക്കുക.ചീനച്ചട്ടിയില്‍ അല്പം എണ്ണയൊഴിച്ച് സവാള വഴറ്റുക.ബാക്കി 4 മുതല്‍ 9 വരെയുള്ള ചേരുവകള്‍ ഇട്ട് വഴറ്റുക.ഒരു ടീസ്പൂണ്‍ ഗരം മാസലാപ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ക്കുക.വേവിച്ച ഉരുളക്കിഴങ്ങും ഗ്രീന്‍പീസും ഇട്ടിളക്കി വാങ്ങുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക.വേവിച്ച് വെച്ച പച്ചക്കറിക്കൂട്ട് ഉരുട്ടിയെടുത്ത് മുട്ടയുടെ വെള്ളക്കരുവില്‍ ഇട്ടതിനുശേഷം റൊട്ടിപ്പൊടിയില്‍ മുക്കി എണ്ണയിലിട്ട് വറുത്തെടുക്കുക.മുട്ടയ്ക്കും റൊട്ടിപ്പൊടിയ്ക്കും പകരം മൈദാമാവ് കലക്കിയതയാലും മതി. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: കട് ലറ്റ് Wed May 26, 2010 7:56 pm | |
| കൂണ്‍ കട് ലറ്റ് ചേരുവകള്‍
- കൂണ്‍ -അര കപ്പ്
- ഉരുളക്കിഴങ്ങ് -2
- സവാള -1
- പച്ചമുളക് അരിഞ്ഞത് -4
- ചീസ് ചുരണ്ടിയത് -അര കപ്പ്
- ഉപ്പ് -പാകത്തിന്
- മൈദ -2 ടേബിള്‍സ്പൂണ്‍
- മല്ലിയില -കുറച്ച്
- റൊട്ടിപ്പൊടി -ആവശ്യത്തിന്
- എണ്ണ,വെള്ളം -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് പൊടിച്ചെടുക്കുക.സവാള അരിയുക.കൂണ്‍,സവാള,പച്ചമുളക്,മല്ലിയില എന്നിവ അരിഞ്ഞതും ഉരുളക്കിഴങ്ങും ചീസും പാകത്തിന് ഉപ്പും ചേര്‍ത്തിളക്കി കട് ലറ്റിന്റെ ആകൃതിയിലാക്കി വെയ്ക്കുക.മൈദ അല്പം ഉപ്പും വെള്ളവും ചേര്‍ത്ത് കട്ടിയില്ലാതെ കലക്കിയതില്‍ കട് ലറ്റ് മുക്കി റൊട്ടി പ്പൊടിയില്‍ പൊതിഞ്ഞ് ചൂടായ എണ്ണയില്‍ വറുത്തു കോരുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: കട് ലറ്റ് Wed May 26, 2010 7:56 pm | |
| പ്രോണ്‍ കട് ലറ്റ്
വലിയ കൊഞ്ച് വേവിച്ചത് -അര കിലോ ചെറുതായി അരിഞ്ഞ സവാള -2 എണ്ണം ഇഞ്ചി,വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂണ്‍ വേവിച്ച്ഉടച്ച ഉരുളക്കിഴങ്ങ് -2 പെരുംജീരകപ്പൊടി -അര ടീസ്പൂണ്‍ മുട്ട -2 റൊട്ടിപ്പൊടി -1 കപ്പ് ഉപ്പ്,എണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തില്‍ മൂന്നു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് ഇഞ്ചി,വെളുത്തുള്ളി,സവാള,പച്ചമുളക് ഇവ വഴറ്റുക.വഴലുമ്പോള്‍ കുരുമുളകുപൊടി,ഉപ്പ്,കൊഞ്ച് വേവിച്ചത്,ഉരുളക്കിഴങ്ങ് ഇവയിട്ട് ഇളക്കി വാങ്ങുക. ഇതു നന്നായി കുഴച്ച് കട് ലറ്റ് ആകൃതിയാക്കി മുട്ട പതച്ചതില്‍ മുക്കി റൊട്ടിപ്പൊടി പൊതിഞ്ഞ് ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.ഇതു സോസുകൂട്ടി ഉപയോഗിക്കാം | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: കട് ലറ്റ് Wed May 26, 2010 7:57 pm | |
| മീറ്റ് കട് ലറ്റ് പൈ
ചേരുവകള്‍
1.മാട്ടിറച്ചി മിന്‍സ് ചെയ്തത് -കാല്‍ കിലോ കരള്‍ മിന്‍സ് ചെയ്തത് -അര കപ്പ് ബേക്കണ്‍ മിന്‍സ് ചെയ്തത് -അര കപ്പ് 2.സവാള കൊത്തിയരിഞ്ഞത് -1 കപ്പ് പച്ചമുളകരിഞ്ഞത് -1 ടീസ്പൂണ്‍ സെലറി പൊടിയായി അരിഞ്ഞത് -2 ടീസ്പൂണ്‍ വിനാഗിരി -1 ടീസ്പൂണ്‍ സോയാബീന്‍ സോസ് -അര ടീസ്പൂണ്‍ കുരുമുളകുപൊടി -1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍ അജിനോമോട്ടോ -അര ടീസ്പൂണ്‍ റൊട്ടി വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞത് -അര കപ്പ് ഉപ്പ് -പാകത്തിന് 3. മുട്ടയുടെ വെള്ള -2 4. മൊരിച്ച റൊട്ടി -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
രണ്ടാമത്തെ ചേരുവകള്‍ മുഴുവനും മിന്‍സ് ചെയ്ത് വേവിച്ച് വെച്ചിരിയ്ക്കുന്ന ഇറച്ചിയുടെ കൂടെ ചേര്‍ത്ത് നന്നായി കുഴയ്ക്കുക.ഇതിനെ 10 ഉരുളകളാക്കുക.ഈ ഉരുളകളെ സോസേജിന്റെ രൂപത്തില്‍ നീളത്തിലാക്കി മുട്ടയുടെ വെള്ള പതച്ചുവെച്ചിരിയ്ക്കുന്നതില്‍ മുക്കി റൊട്ടിപ്പൊടി വിതറിയശേഷം എണ്ണയില്‍ വറുത്തു കോരുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: കട് ലറ്റ് Wed May 26, 2010 7:57 pm | |
| മീന്‍കപ്പ കട് ലറ്റ്
- മീന്‍ -500 ഗ്രാം
- കപ്പ -1 കിലോ
- കറിവേപ്പില -1 തണ്ട്
- സവാള -2
- ഇഞ്ചി -1 കഷണം
- പച്ചമുളക് -4
- മുളകുപൊടി -1 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- മസാലപ്പൊടി -1 ടീസ്പൂണ്‍
- ഉപ്പ്,എണ്ണ -പാകത്തിന്
- ഡാല്‍ഡ -2 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധംകപ്പ പുഴുങ്ങി നാരു കളഞ്ഞ് ഡാല്‍ഡായും ഉപ്പും ചേര്‍ത്ത് ഉടച്ചു വെയ്ക്കുക.മീന്‍ ഉപ്പും ചേര്‍ത്ത് വേവിച്ച് ഉടച്ച് മുള്ള് മാറ്റുക.സവാള.ഇഞ്ചി,കറിവേപ്പില,പച്ചമുളക് ഇവ ചെറുതായി അരിഞ്ഞ് എണ്ണയില്‍ വഴറ്റുക.അതില്‍ മുളകുപൊടിയും മസാലപ്പൊടിയും ചേര്‍ത്തിളക്കുക.ഈ കൂട്ടില്‍ പൊടിച്ച മീന്‍ ചേര്‍ത്ത് വെള്ളം വറ്റിക്കുക.കപ്പ വലിപ്പത്തില്‍ ഉരുട്ടി ഒരു സ്പൂണ്‍ മീന്‍ കൂട്ട് ഉള്ളില്‍ വെച്ച് പരത്തി വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക.ഇത് ടൊമാറ്റോ സോസുകൂട്ടി കഴിക്കാം. | |
|
| |
Sponsored content
| Subject: Re: കട് ലറ്റ് | |
| |
|
| |
| കട് ലറ്റ് | |
|