| ഹല്‍വ | |
|
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഹല്‍വ Wed May 26, 2010 7:58 pm | |
| കടലപരിപ്പ് മാംഗോ ഹല്‍വ
- കടലപരിപ്പ് കുതിര്‍ത്തത് -1 കപ്പ്
- നെയ്യ് -1 കപ്പ്
- മാമ്പഴം അരച്ചത് -1 കപ്പ്
- പഞ്ചസാര -1 കപ്പ്
- ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
- അണ്ടിപരിപ്പ് -10
- മുന്തിരിങ്ങ -20
പാകം ചെയ്യുന്ന വിധംകടലപരിപ്പ് മിക്സിയില്‍ നന്നായി അടിക്കുക.ഒരു പാത്രത്തില്‍ അര കപ്പ് നെയ്യൊഴിച്ച് കടലപരിപ്പ് അരച്ചതിട്ട് ഇളക്കുക.നെയ്യ് കുറേശ്ശെ ഒഴിച്ച് കൊടുക്കുക.വശങ്ങളില്‍ നിന്നും വിട്ടുവരുമ്പോള്‍ അരച്ച മാമ്പഴം ഏലക്ക ചേര്‍ത്ത് ഇളക്കി കയ്യില്‍ ഒട്ടാത്ത പരുവത്തില്‍ നെയ്യ് പുരട്ടിയ പാത്രത്തിലാക്കി നിരത്തുക.മുകളില്‍ അണ്ടിപരിപ്പും മുന്തിരിങ്ങയും അമര്‍ത്തി വെയ്ക്കുക.ആറുമ്പോള്‍ മുറിച്ച് ഉപയോഗിക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ഹല്‍വ Wed May 26, 2010 7:59 pm | |
| ഉരുളക്കിഴങ്ങ് ഹല്‍വ ചേരുവകള്‍
- ഉരുളക്കിഴങ്ങ് വേവിച്ചത് -3 എണ്ണം
- റൊട്ടി -2 കഷണം
- പഞ്ചസാര -ഒന്നര കപ്പ്
- നെയ്യ് -3 ടേബിള്‍ സ്പൂണ്‍
- മുന്തിരിങ്ങ -10
- പാല്‍ -ഒന്നര കപ്പ്
- ചെറി -4
- അണ്ടിപരിപ്പ് -10
- ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
- പച്ചരി -1 ടേബിള്‍ സ്പൂണ്‍
- ജിലേബി കളര്‍ -1 നുള്ള്
പാചകം ചെയ്യുന്ന വിധംനെയ്യ് ചൂടാകുമ്പോള്‍ പച്ചരിയിട്ടു നന്നായി പൊരിക്കുക.ഉരുളക്കിഴങ്ങ് പൊടിച്ചത്,പാല്,റൊട്ടി പൊടിച്ചത് ഇവ നന്നായി കട്ടയില്ലാതെ യോജിപ്പിച്ച് പൊരിച്ച പച്ചരിയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക.പഞ്ചസാരയും ചേര്‍ത്ത് അടിയില്‍ പിടിയ്ക്കാതെ ചെറുതീയില്‍ ഇളക്കുക.അണ്ടിപരിപ്പ്,മുന്തിരിങ്ങ, ഏലക്കാപ്പൊടി ഇവ ചേര്‍ക്കുക.ഒരു ടേബിള്‍ സ്പൂണ്‍ പാലില്‍ കളര്‍ കലക്കി ഒഴിച്ച് കയ്യില്‍ ഒട്ടാത്ത പരുവത്തില്‍ നെയ്‌പുരട്ടിയ പാത്രത്തില്‍ കോരി നിരത്തി ആറുമ്പോള്‍ മുറിച്ചെടുക്കുക.രണ്ടായി മുറിച്ച ചെറി കൊണ്ട് അലങ്കരിക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ഹല്‍വ Wed May 26, 2010 7:59 pm | |
| ഗ്രേപ്പ് ഹല്‍വ
മുന്തിരിങ്ങ -1 കിലോ പഞ്ചസ്സാര -1 കപ്പ് നെയ്യ് -3 ടേബിള്‍ സ്പൂണ്‍ ഏലക്കാപ്പൊടി -അര ടേബിള്‍ സ്പൂണ്‍ അണ്ടിപരിപ്പ് -10 എണ്ണം ഉണക്കമുന്തിരിങ്ങ -20 എണ്ണം
പാകം ചെയ്യുന്ന വിധം
മുന്തിരിങ്ങ വേവിച്ച് പിഴിഞ്ഞ് അരിച്ചെടുക്കുക.ഇത് ഒരു ചീനച്ചട്ടിയില്‍ ഒഴിച്ച് പഞ്ചസാരയും ചേര്‍ത്ത് ഇളക്കുക.കുറുകി വശങ്ങളില്‍ നിന്നും വിട്ടു വരുമ്പോള്‍ നെയ്യ് കുറേശ്ശെ ചേര്‍ത്ത് ഏലക്കാപ്പൊടിയും ചേര്‍ത്ത് നെയ്യ് പുരട്ടിയ പാത്രത്തില്‍ കോരി നിരത്തുക.മുകളില്‍ അണ്ടിപരിപ്പും മുന്തിരിങ്ങയും ഇട്ട് അമര്‍ത്തി വെയ്ക്കുക.ആറുമ്പോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുത്ത് ഉപയോഗിക്കുക | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ഹല്‍വ Wed May 26, 2010 8:00 pm | |
| മാംഗോ ഹല്‍വ
- പഴുത്തമാങ്ങ -2 എണ്ണം
- പഞ്ചസാര -1 കപ്പ്
- തേങ്ങ -1 കപ്പ്
- മൈദ -1 കപ്പ്
- ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
- ജീരകപ്പൊടി -അര ടീസ്പൂണ്‍
- നെയ്യില്‍ വറുത്ത അണ്ടിപരിപ്പ് -കാല്‍ കപ്പ്
- വെള്ളം -4 കപ്പ്
പാകം ചെയ്യുന്ന വിധം തേങ്ങ ചതച്ച് മൂന്നു പാലും പിഴിഞ്ഞെടുത്ത് മൈദ കലക്കുക.ഇത് അടുപ്പില്‍ വെച്ചു കുറുകുമ്പോള്‍ പഞ്ചസാര,ഏലക്കാപ്പൊടി,ജീരകപൊടി ഇവ ചേര്‍ത്തിളക്കുക.ഇതില്‍ മാങ്ങയുടെ ജ്യൂസ് ചേര്‍ത്തിളക്കി അണ്ടിപരിപ്പ് ഇട്ട് കയ്യില്‍ ഒട്ടാത്ത പരുവത്തില്‍ നെയ്പുരട്ടിയ പാത്രത്തിലാക്കുക.നന്നായി ആറുമ്പോള്‍ ത്രികോണാകൃതിയില്‍ മുറിക്കു | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ഹല്‍വ Wed May 26, 2010 8:00 pm | |
| കോക്കനട്ട് ഹല്‍വ
പാല്‍ -1 ലിറ്റര്‍ പഞ്ചസാര -അര കിലോ വിളഞ്ഞ തേങ്ങ തിരുമ്മിയത് -2 എണ്ണം മൈദ -100 ഗ്രാം ഡാല്‍ഡ -പാകത്തിന് നെയ്യ് -അര ടീസ്പൂണ്‍ ഏലക്കാപ്പൊടി -അര ടീസ്പൂണ്‍ നെയ്യില്‍ വറുത്ത അണ്ടിപരിപ്പ്, മുന്തിരി -അര കപ്പ്
പാകം ചെയ്യുന്ന വിധം
പാലും പഞ്ചസാരയും കൂടി അടുപ്പില്‍ വെച്ചു തിളപ്പിക്കുക.തേങ്ങാതിരുമ്മിയതും ചേര്‍ത്തിളക്കുക. മൈദ അല്പം വെള്ളത്തില്‍ കലക്കി ഇതിലൊഴിച്ച് അടിയില്‍ പിടിയ്ക്കാതെ ഇളക്കി കൊടുക്കുക.ഡാല്‍ഡ കുറേശ്ശെയിട്ട് ഇളക്കുക.നെയ്യും ഇടയ്ക്ക് ഒഴിക്കുക.ഏലക്കാപ്പൊടി വിതറുക.വശങ്ങളില്‍ നിന്നും വിട്ടുവരുമ്പോള്‍ അണ്ടിപരിപ്പും മുന്തിരിങ്ങയും ചേര്‍ത്തിളക്കി നെയ്യ് പുരട്ടിയ പാത്രത്തില്‍ കോരിനിരത്തുക, ആറുമ്പോള്‍ ഇഷടമുള്ള ആകൃതിയില്‍ മുറിച്ച് ഉപയോഗിക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ഹല്‍വ Thu May 27, 2010 4:55 am | |
| പാല്‍ ഹല്‍വ
പാല്‍ -1 ലിറ്റര്‍ കോണ്‍ ഫ്ലവര്‍ -1 ടേബിള്‍ സ്പൂണ്‍ മൈദ -1 ടേബിള്‍ സ്പൂണ്‍ പഞ്ചസാര -1 കപ്പ് നെയ്യ് -2 ടേബിള്‍ സ്പൂണ്‍ ഏലക്കാപ്പൊടി -അര ടീസ്പൂണ്‍ അണ്ടിപരിപ്പ് ചെറുതായി അരിഞ്ഞത് -10 എണ്ണം
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തില്‍ പാല്‍ ഒഴിച്ച് തുടരെ ഇളക്കുക.കുറുകിവരുമ്പോള്‍ വെള്ളത്തില്‍ കലക്കിയ മൈദയും കോണ്‍ഫ്ളവറും ചേര്‍ക്കുക.പഞ്ചസാരയും ഇട്ട് അടിയില്‍ പിടിയ്ക്കാതെ ഇളക്കുക.കുറുകി വശങ്ങളില്‍ നിന്നും വിട്ടുവരുമ്പോള്‍ നെയ്യ് കുറേശ്ശെ ചേര്‍ക്കുക.അണ്ടിപരിപ്പും ഇട്ട് വാങ്ങി നെയ്യ് പുരട്ടിയ പാത്രത്തില്‍ കോരിയിട്ടു നിരത്തുക.തണുക്കുമ്പോള്‍ ഇഷടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കുക | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ഹല്‍വ Thu May 27, 2010 4:56 am | |
| സേമിയ ഹല്‍വ
- സേമിയ -1 കപ്പ്
- പാല്‍ -2 കപ്പ്
- കുങ്കുമപ്പൂവ് -1 നുള്ള്
- നെയ്യ് -4 ടേബിള്‍ സ്പൂണ്‍
- ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
- അണ്ടിപരിപ്പ് -10
- മുന്തിരിങ്ങ -20
- പഞ്ചസാര -അര കപ്പ്
- കേസരി കളര്‍ -1 നുള്ള്
പാകം ചെയ്യുന്ന വിധം2 ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് അണ്ടിപരിപ്പും മുന്തിരിങ്ങയും വറുത്തു കോരുക.ആ നെയ്യില്‍ സേമിയ വറുക്കുക.പാലൊഴിച്ച്അടിയില്‍ പിടിയ്ക്കാതെ ഇളക്കുക.പഞ്ചസാരയും ഇടുക.ഇതില്‍ നെയ്യ് കുറേശ്ശെയൊഴിക്കുക.കുങ്കുമപ്പൂവ് പാലില്‍ കലക്കി ഒഴിച്ച് ഇളക്കുക.കേസരികളറും ചേര്‍ത്ത് കയ്യില്‍ ഒട്ടാത്ത പരുവമാകുമ്പോള്‍ ഏലക്കാപ്പൊടി,അണ്ടിപരിപ്പ്,മുന്തിരിങ്ങ ഇവ ചേര്‍ത്ത് നെയ്യ് പുരട്ടിയ പാത്രത്തില്‍ കോരി നിരത്തുക.ആറുമ്പോള്‍ ഇഷടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ഹല്‍വ Thu May 27, 2010 4:56 am | |
| ബീറ്റ്റൂട്ട് ഹല്‍വ
ബീറ്റ്റൂട്ട് ഹല്‍വ
ബീറ്റ്റൂട്ട് ഹല്‍വ -4 പഞ്ചസാര പൊടിച്ചത് -225 ഗ്രാം നെയ്യ് -4 ടേബിള്‍ സ്പൂണ്‍ ബദാം ചെറുതാക്കിയത് -25 ഗ്രാം ഏലക്ക പൊടിച്ചത് -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
30-40 മിനിട്ട് സമയത്തേയ്ക്ക് ബീറ്റ്റൂട്ട് വേവിക്കുക.വെള്ളം വാലാന്‍വെച്ചതിനുശേഷം നന്നായി ഉടച്ചെടുക്കുക.അതിനുശേഷം പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.തീ കുറച്ച്,മിശ്രിതം കട്ടിയാകുന്നതുവരെ ഇളക്കുക.ഇതിനോടകം നെയ്യും ചേര്‍ത്തിരിയക്കണം.നെയ്യ് മുഴുവനും ചേര്‍ത്തുകഴിഞ്ഞാല്‍ ഹല്‍വ കട്ടിയായി കിട്ടുന്നതുവരെ ഇളക്കിക്കൊടുക്കുക.ഏലക്ക പൊടിച്ചതും അണ്ടിപരിപ്പും (ആവശ്യമെങ്കില്‍ മാത്രം അണ്ടിപരിപ്പ് ചേര്‍ത്താല്‍ മതിയാകും.) ചേര്‍ത്ത് വീണ്ടുമൊരു 5-10 മിനിട്ട് കൂടി വേവിച്ചെടുക്കുക. തണുത്തതിനുശേഷം ഒരു രാത്രിമുഴുവനും ഫ്രിഡ്ജില്‍ വെച്ചതിനുശേഷം ഉപയോഗിക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: വൈന്‍ Thu May 27, 2010 4:57 am | |
| പഴം വൈന്‍
പാളയംകോടന്‍ പഴം -10 പഞ്ചസാര -മുക്കാല്‍ കിലോ യീസ്റ്റ് -1 ടീസ്പൂണ്‍ തിളപ്പിച്ചാറിയ വെള്ളം -2 കുപ്പി
പഴം തൊലികളഞ്ഞ് സ്റ്റീല്‍കത്തി കൊണ്ടരിഞ്ഞു മറ്റു ചേരുവകളും കൂടി ഒരു ഭരണിയിലാക്കി ,കെട്ടി 10 ദിവസം വെയ്ക്കുക.ദിവസവും ഒരു പ്രാവശ്യം ഭരണി അനക്കി വെയ്ക്കണം.1 കപ്പ് പഞ്ചസാര കരിച്ച് ഒടുവില്‍ ചേര്‍ത്താല്‍ നല്ല നിറം കിട്ടും.വൈന്‍ ഊറ്റിയെടുത്ത് കുപ്പിയിലാക്കുക | |
|
| |
Sponsored content
| Subject: Re: ഹല്‍വ | |
| |
|
| |
| ഹല്‍വ | |
|