yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ചീഡ Thu May 27, 2010 5:01 am | |
| ചീഡ
- അരിമാവ് -5 കപ്പ്
- ഉഴുന്നുമാവ് വറുത്തത് -1 കപ്പ്
- പച്ചമുളക് -20 എണ്ണം
- ഉപ്പ് -പാകത്തിന്
- കായപ്പൊടി -കാല്‍ ടീസ്പൂണ്‍
- വെണ്ണ -ഒന്നര ടേബിള്‍ സ്പൂണ്‍
- തേങ്ങാപ്പാല്‍ -മാവ് കുഴയ്ക്കാന്‍ ആവശ്യത്തിന്
- വെളുത്ത എള്ള് -1 ടേബിള്‍ സ്പൂണ്‍
- എണ്ണ - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധംഅരിച്ചുവെച്ച മാവില്‍ പച്ചമുളക്,കായം,ഉപ്പ് എന്നിവ കുഴമ്പുപരുവത്തില്‍ അരച്ചതിനുശേഷം ചേര്‍ക്കുക.മാവ് കട്ടപിടിക്കാതെ വെണ്ണ ചേര്‍ത്ത് കുഴയ്ക്കുക.എള്ളും തേങ്ങാപ്പാലും ചേര്‍ത്ത് കുഴയ്ക്കുക.വിരിച്ച തുണിയില്‍ ചെറിയ ഉരുളകളാക്കി 2 മണിക്കൂര്‍ വെയ്ക്കുക.അതിനുശേഷം ഈ ഉരുളകള്‍ ചൂടായ എണ്ണയില്‍ പൊരിച്ചെടുക്കുക. | |
|