സിഡ്നി: നാലു വര്‍ഷത്തെ പ്രണയത്തിനുശേഷം ഓസ്ട്രേലിയന്‍ ഓള് റൗണ്ടര്‍
ഷെയ്ന് വാട്സനും ഫോക്സ് സ്പോര്‍ട്സ് ചാനലിലെ റിപ്പോര്‍ട്ടര്‍
ഫിനാന്‍സി ലീ ഫര്‍ലോംഗും വിവാഹിതരാകുന്നു. വളരെ രഹസ്യമായി സിഡ്നിയില്‍
വെച്ച് ശനിയാഴ്ചയാണ് ഇവരുടെ വിവാഹം.
അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരിക്കും വിവാഹത്തിലും
സല്‍ക്കാരത്തിലും പങ്കെടുക്കുക. വിവാഹം ആഘോഷമാക്കുന്നതില്‍ വാട്സന്
താല്പര്യമില്ല. വിവാഹചടങ്ങുകളും സല്‍ക്കാരവും റിപ്പോര്‍ട്ട്
ചെയ്യുന്നതിനായി വമ്പന്‍ ഓഫറുകളാണ് വിവിധ മാസികകളും മാധ്യമങ്ങളും വാഗ്ദാനം
ചെയ്തത്. എന്നാല്‍ അദ്ദേഹം ഇത് കൈയ്യോടെ നിരസിച്ചിട്ടുണ്ട്. എല്ലാം
വിറ്റുകാശാക്കണമെന്ന് ചിലരുടെ മനോഭാവം എന്തുകൊണ്ടാണെന്ന് തനിക്ക്
മനസിലാകുന്നില്ലെന്ന് വാട്സന്പറഞ്ഞു.
2006 മുതല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഓസീസ് പേസര്‍ ബ്രറ്റ്
ലീയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തുവിട്ടത്