റാച്ചി: മുന്‍ നായകന് യൂനിസ് ഖാനെ പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ
ഉപനായകനാക്കണമെന്ന് പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രിദി.
പാകിസ്ഥാന്റെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനാണ് യൂനിസ്. പാകിസ്ഥാന്
ടീമിനെ ശരിയായ രീതിയില്‍ മുന്നോട്ട് നയിക്കാന്‍ പരിചയസമ്പന്നനായ
യൂനിസിന്റെ സാന്നിദ്ധ്യം സഹായിക്കുമെന്ന് അഫ്രിദി കരുതുന്നു. എന്നാല്‍ ഇത്
പാക് ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ്
റിപ്പോര്‍ട്ട്.
യൂനിസും പി സി ബിയും തമ്മിലുള്ള ബന്ധം ഇപ്പോഴും അത്ര നല്ലതല്ല. കൂടാതെ
ഓസീസ് പര്യടനത്തിലെ സംഭവവികാസങ്ങളുടെ പേരില്‍ യൂനിസ് വിലക്കും
നേരിടുന്നുണ്ട്. ഏഷ്യാകപ്പും ഇംഗ്ളണ്ട്, ഓസ്ട്രേലിയ എന്നിവര്‍ക്കെതിരായ
ടെസ്റ്റ്, ഏകദിനപരമ്പരകളുമാണ് പാകിസ്ഥാന്റെ അടുത്ത മല്‍സരങ്ങള്‍.