അമേരിക്കയില്‍ ആദ്യമായി ഒരു അന്താരാഷ്ട്ര
ക്രിക്കറ്റ് മല്‍സരം അരങ്ങേറി. ലോഡര്‍ഹില്ലില്‍ നടന്ന ടി20 മല്‍സരത്തില്‍
ന്യൂസിലന്‍ഡ് 28 റണ്‍സിന് ശ്രീലങ്കയെ പരാജയപ്പെടുത്തി. വേഗത കുറഞ്ഞ
പിച്ചില്‍ 121 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്കന്‍ ബാറ്റിംഗ്നിര
19.4 ഓവറില്‍ 92 റണ്‍സിന് കൂടാരം കയറുകയായിരുന്നു. മൂന്നു വിക്കറ്റെടുത്ത
സ്കോട്ട് സ്റ്റൈറിസും രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത മില്‍സും മക്കേയും
ചേര്‍ന്നാണ് ലങ്കയെ തകര്‍ത്തത്. 27 റണ്‍സെടുത്ത ആഞ്ചലോ മാത്യൂസ് മാത്രമാണ്
തിളങ്ങിയത്. ഒമ്പതു ലങ്കന്‍ ബാറ്റ്സ്മാന്മാര് രണ്ടക്കം കാണാതെ മടങ്ങി.
നേരത്തെ
ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡിന് 20 ഓവറില്‍ ഏഴു വിക്കറ്റിന്
120 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 27 റണ്‍സെടുത്ത റോസ് ടെയ്ലറാണ്
കീവിസിന്റെ ടോപ് സ്കോറര്‍. ലങ്കയ്ക്കുവേണ്ടി മെന്‍ഡിസ് രണ്ടു
വിക്കറ്റെടുത്തു. ടി20 പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മല്‍സരം
ഇന്ന് നടക്കും.