ജൊഹാനസ്‌ബര്‍ഗ്: ആറാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ബ്രസീല്‍ ഫുട്ബോള്‍
ടീം ജൊഹാനസ്‌ബര്‍ഗിലെത്തി. ഇത്തവണ ലോകകപ്പില്‍ ഏറ്റവും സാധ്യത
കല്‍പിക്കപ്പെടുന്ന രണ്ടാമത്തെ ടീമാണ് ബ്രസീല്‍. യൂറോപ്യന്‍
ചാമ്പ്യന്‍മാരാണ് സ്പെയ്‌നാണ് സാധ്യതാ പട്ടികയില്മുന്നിലുളളത്.
ബ്രസീലിയയില്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വ ടീമിന് ഔദ്യേഗിക
യാത്രയയപ്പ് നല്‍കി. ലോകകപ്പിനെത്തിയ രണ്ടാമത്തെ ടീമാണ് ബ്രസീല്‍.
ഓസ്‌ട്രേലിയയാണ് ആദ്യമെത്തിയ ടീം.
ദുംഗ പരിശീലിപ്പിക്കുന്ന ബ്രസീലിയന്‍ ടീം ഗ്രൂപ്പ് ജിയില്‍ പോര്‍ട്ടുഗല്‍,
വടക്കന്‍ കൊറിയ, ഐവറികോസ്റ്റ് എന്നിവരോടൊപ്പമാണ് മത്സരിക്കുക.
1994ല്ലോകകപ്പ് നേടിയ ടീമിന്റെ നായകനായിരുന്നു ദുംഗ. 1998 ഫൈനലില്‍
ഫ്രാന്‍സിനോട് തോറ്റെങ്കിലും 2002ല്‍ ബ്രസീല്‍ കിരീടം വീണ്ടെടുത്തു.
കാര്‍ലോസ് ആല്‍ബര്‍ട്ടോ പെരേരയ്‌ക്ക് പകരമാണ് ദുംഗ ബ്രസീലിയന്‍ കോച്ചായി
ചുമതലയേറ്റത്