| കറി | |
|
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: കറി Fri May 28, 2010 3:54 am | |
| ചീര പരിപ്പുകറി
ചേരുവകള്‍
1.പച്ചച്ചീര -1 കിലോ 2.പരിപ്പ് -1 കിലോ 3.ഉപ്പ്,എണ്ണ -ആവശ്യത്തിന് 4.ജീരകം -1 ടേബിള്‍സ്പൂണ്‍ പച്ചമുളക് -6 വറ്റല്‍മുളക് -6 പുതിനയില -കുറച്ച് വെളുത്തുള്ളി -8 അല്ലി ഇഞ്ചി അറിഞ്ഞത് -2 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം
പരിപ്പ് കഴുകി കുതിര്‍ത്ത് ഉപ്പും ചേര്‍ത്തു വേവിക്കുക.ചീര കഴുകി തിളച്ച വെള്ളത്തിലിട്ട് 5 മിനിറ്റു വെയ്ക്കുക. പിന്നിട് ചെറുതായി അരിഞ്ഞു പരിപ്പില്‍ ചേര്‍ക്കുക.എണ്ണ ചൂടാകുമ്പോള്‍ നാലാമത്തെ ചേരുവകള്‍ ഇട്ട് വഴറ്റി പരിപ്പുകൂട്ടില്‍ ചേര്‍ത്തിളക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: കറി Fri May 28, 2010 3:55 am | |
| ചീരക്കറി
ചേരുവകള്‍
ചീര പൊടിയായി അരിഞ്ഞത് --2 കപ്പ് തേങ്ങ -1 കപ്പ് മുളകുപൊടി -1 ടീസ്പൂണ്‍ ജീരകപ്പൊടി -അര ടീസ്പൂണ്‍ സവാള -1 ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
ചീര വെള്ളമൊഴിച്ച് വേവിച്ച് കുഴമ്പു പരുവത്തിലാക്കുക.സവാള നീളത്തില്‍ അരിഞ്ഞതും മുളകുപൊടിയും ജീരകം പൊടിച്ചതും ഉപ്പും ഇതിനൊപ്പം ചേര്‍ത്ത് തിളപ്പിക്കുക.സവാളയും വെന്തു കഴിയുമ്പോള്‍ തേങ്ങാപ്പാല്‍ ഒഴിച്ചിളക്കി നന്നായി ചൂടാകുമ്പോള്‍ വാങ്ങി വെയ്ക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: കറി Fri May 28, 2010 3:55 am | |
| കുബളങ്ങാക്കറി
ചേരുവകള്‍
1.കുബളങ്ങാ കഷണങ്ങള്‍ ആക്കിയത് - 1 കപ്പ് 2.സവാള -1 ഇഞ്ചി -1 കഷണം പച്ചമുളക് -3 3. മുളകുപൊടി -കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍ 4. കറിവേപ്പില -4 കതിര്‍പ്പ് 5. ഉപ്പ് -പാകത്തിന് 6. തൈര് -2 കപ്പ് 7. എണ്ണ -അര ടേബിള്‍സ്പൂണ്‍ കടുക് -കാല്‍ ടീസ്പൂണ്‍ ഉലുവ -കാല്‍ ടീസ്പൂണ്‍ വറ്റല്‍മുളക് -2
പാകം ചെയ്യുന്ന വിധം
വെള്ളത്തിലിട്ട് കുബളങ്ങാ കഷണങ്ങള്‍ വേവിക്കാന്‍ വെയ്ക്കുക.പകുതി വേവാകുമ്പോള്‍ സവാള നീളത്തില്‍ അരിഞ്ഞതും പച്ചമുളക് കീറിയതും ഇഞ്ചി അരിഞ്ഞതും കറിവേപ്പില,ഉപ്പ്,മുളകുപൊടി,മഞ്ഞള്‍പ്പൊടി, എന്നിവയും ചേര്‍ക്കുക.കഷണങ്ങള്‍ വെന്തു ഉടയുന്നതിനുമുമ്പേ വാങ്ങി വെയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുക്,ഉലുവ,വറ്റല്‍മുളക് മുറിച്ചത് എന്നിവയിട്ട് മൂപ്പിക്കുക.ഇതില്‍ തൈര് ഉടച്ചതു ചേര്‍ത്തിളക്കി കാച്ചിയെടുത്ത് കറിയില്‍ ഒഴിക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: കറി Fri May 28, 2010 3:55 am | |
| പുളിങ്കറി
ചേരുവകള്‍
1.വെണ്ടയ്ക്ക -100 ഗ്രാം ചുവന്നുള്ളി -15 അല്ലി 2.വഴുതനങ -1 വെള്ളരിയ്ക്ക -1 കഷണം പടവലങ്ങ -1 ചെറിയ കഷണം മുരിങ്ങയ്ക്ക -1 3. മുളകുപൊടി - 1 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി -അര ടീസ്പൂണ്‍ മല്ലിപ്പൊടി -അര ടീസ്പൂണ്‍ കായപ്പൊടി -കാല്‍ ടീസ്പൂണ്‍ 4.ഉപ്പ് -പാകത്തിന് 5.വെള്ളം -ആവശ്യത്തിന് 6.വെളിച്ചെണ്ണ -2 ടീസ്പൂണ്‍ കടുക് -അര ടീസ്പൂണ്‍ വറ്റല്‍മുളക് -2 കറിവേപ്പില -4 കതിര്‍പ്പ് 7. പുളി -1 നെല്ലിക്ക വലുപ്പത്തില്‍ പാകം ചെയുന്ന വിധം
വെണ്ടയ്ക്ക കഷണങ്ങള്‍ ആക്കിയതും ചുവന്നുള്ളിയും അല്പം വെള്ളവും ചേര്‍ത്ത് വേവിക്കുക.ഇവ വെന്തു വരുമ്പോള്‍ കഷണങ്ങള്‍ ആക്കിയ രണ്ടാമത്തെ ചേരുവകള്‍ ഇടുക.കഷണങ്ങള്‍ വെന്ത ശേഷം തവികൊണ്ടു ടയ്ക്കുക.പുളി പിഴിഞ്ഞെടുത്ത വെള്ളം ഒഴിച്ച് തിളയ്ക്കാന്‍ വെയ്ക്കുക.മൂന്നാമത്തെ ചേരുവകള്‍ ചൂടാക്കി കഷണങളില്‍ ഇട്ട് ഇളക്കുക.പാകത്തിന് ഉപ്പും ചേര്‍ത്ത് അല്പം കുറുകിയ പരുവത്തില്‍ വാങ്ങി വെയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് വറ്റല്‍മുളക് മുറിച്ചതും കറിവേപ്പിലയുമിട്ട് കറിയില്‍ ഒഴിക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: കറി Fri May 28, 2010 3:56 am | |
| താള് പുളിങ്കറി
ചേരുവകള്‍
ചേമ്പിന്റെ തണ്ട് കനം കുറഞ്ഞത് -10 തേങ്ങ ചിരകിയത് -ഒന്നര മുറി വാളന്‍പുളി -ഒരു ചെറു നാരങ്ങാവലിപ്പം ഉപ്പ് -പാകത്തിന് കടുക് -1 ടീസ്പൂണ്‍ കറിവേപ്പില -1 കതിര്‍പ്പ് വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചേമ്പിന്റെ തണ്ട് തൊലി കളഞ്ഞ് കട്ടിയായി വട്ടത്തില്‍ അരിയുക.കഷണങ്ങള്‍ വൃത്തിയായി കഴുകുക. പുളി പിഴിഞ്ഞ വെള്ളത്തില്‍ പാകത്തിന് ഉപ്പിട്ട് കഷണങ്ങള്‍ വേവിക്കുക.ചീനച്ചട്ടിയില്‍ അല്പം എണ്ണ ഒഴിച്ച് വറ്റല്‍മുളക്,ഉലുവ,കായം എന്നിവ വറക്കുക.വറുത്ത ചേരുവകളും തേങ്ങ ചിരകിയതും കൂടെ നല്ലപോലെ അരയ്ക്കുക.അരപ്പ് വേവിച്ച കഷണങളില്‍ ചേര്‍ത്തിളക്കുക.വെളിച്ചെണ്ണയില്‍ കടുകും കറിവേപ്പിലയും മൂപ്പിച്ച് കറിയില്‍ ഒഴിക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: കറി Fri May 28, 2010 3:56 am | |
| വെണ്ടയ്ക്കാക്കറി ചേരുവകള്‍
- വെണ്ടയ്ക്ക -കാല്‍ കിലോ
- തേങ്ങ ചിരകിയത് -ഒന്നര കപ്പ്
- പച്ചമുളക് -4
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- സവാള -200 ഗ്രാം
- കടുക് -കാല്‍ ടീസ്പൂണ്‍
- വെളിച്ചെണ്ണ -3 ടേബിള്‍സ്പൂണ്‍
- കറിവേപ്പില -2 കതിര്‍പ്പ്
- തൈര് -2 ടേബിള്‍സ്പൂണ്‍
- ഉണക്കമുളക് -2
- ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം വെണ്ടയ്ക്കയും സവാളയും അരിഞ്ഞു വെയ്ക്കുക.തേങ്ങ ചിരകിയതും മഞ്ഞള്‍ പ്പൊടിയും പച്ചമുളകും ചേര്‍ത്ത് അവിയലിന്റെ പരുവത്തില്‍ അരച്ചെടുക്കുക.ചീനച്ചട്ടി അടുപ്പില്‍ വെച്ചു എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.പിന്നിട് ഉണക്കമുളകും കറിവേപ്പിലയും ചേര്‍ക്കുക.ഇതില്‍ അരിഞ്ഞു വെച്ച വെണ്ടയ്ക്കയും സവാളയും ഉപ്പ് ചേര്‍ത്ത് വഴറ്റുക.അല്പം വെള്ളത്തില്‍ ചാലിച്ച അരപ്പ് കഷണങളില്‍ ചേര്‍ത്ത് വെന്തു കുറുകി തുടങ്ങുമ്പോള്‍ തൈര് ചേര്‍ത്തിളക്കി അടുപ്പില്‍ നിന്ന് ഇറക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: കറി Fri May 28, 2010 3:57 am | |
| അണ്ടിപ്പരിപ്പ് മസാലക്കറി
ചേരുവകള്‍
1.പച്ചഅണ്ടിപ്പരിപ്പ് -2 കപ്പ് 2.വെളിച്ചെണ്ണ -1 കപ്പ് 3.സവാള കനം കുറച്ച് നീളത്തില്‍ അരിഞ്ഞത് -കാല്‍ കപ്പ് പച്ചമുളക് -2 വെളുത്തുള്ളി കൊത്തി അരിഞ്ഞത് -അര ടീസ്പൂണ്‍ 4. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍ മുളകുപ്പൊടി -ഒന്നര ടീസ്പൂണ്‍ മല്ലിപ്പൊടി -ഒന്നര ടീസ്പൂണ്‍ 5. വെള്ളം -2 1/4 കപ്പ് 6. നാളികേരം വറുത്തരച്ചത് -1 കപ്പ് 7. ഉപ്പ് -പാകത്തിന് 8.കറിവേപ്പില -1 കതിര്‍പ്പ് 9.ഗരംമസാലപ്പൊടി -അര ടീസ്പൂണ്‍ 10.കടുക് -കാല്‍ ടീസ്പൂണ്‍ 11.മല്ലിയില -ആവശ്യത്തിന്
പാകംചെയ്യുന്ന വിധം
അണ്ടിപ്പരിപ്പ് തൊലി കളഞ്ഞ് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ പുരട്ടി പച്ചവെള്ളത്തില്‍ കഴുകുക.ഒരു ചീനച്ചട്ടിയില്‍ ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അണ്ടിപ്പരിപ്പ് അതിലിട്ട് മൂന്ന് മിനിട്ട് നേരം വഴറ്റുക. മറ്റൊരു ചട്ടിയില്‍ അര കപ്പ് വെളിച്ചെണ്ണ എടുത്ത് മൂന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് 5 മിനിട്ട് നേരം വഴറ്റുക. അതിലേയ്ക്ക് നാലാമത്തെ ചേരുവകളും 2 കപ്പ് വെള്ളവും ഒഴിക്കുക.ഇത് തിളച്ചുവരുമ്പോള്‍ വഴറ്റി വെച്ച അണ്ടിപ്പരിപ്പ് ഇതിലിട്ട് 10 മിനിറ്റു നേരം വേവിച്ച് പാകത്തിന് ഉപ്പ് ചേര്‍ക്കുക.അതിനുശേഷം വറുത്തരച്ച നാളികേരം കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് ഇതില്‍ ഒഴിക്കുക.ഇത് തിളച്ചു വരുമ്പോള്‍ ഗരംമസാലപ്പൊടി,കറിവേപ്പില എന്നിവ ചേര്‍ത്ത് ഒന്നുകൂടി തിളപ്പിച്ച് അടുപ്പില്‍ നിന്നു വാങ്ങി വെയ്ക്കുക. ആവശ്യമുള്ളവര്‍ക്ക് മല്ലിയില ചേര്‍ക്കാവുന്നതാണ്.ബാക്കിയുള്ള വെളിച്ചെണ്ണ ഒരു ചീനച്ചട്ടിയില്‍ ഒഴിച്ച് കടുക്, ചുവന്നുള്ളി എന്നിവ വറുത്തിടുക.ഇത് ചപ്പാത്തി,പൊറോട്ട,പൂരി,എന്നിവയുടെ കൂടെ കഴിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: കറി Fri May 28, 2010 3:57 am | |
| വഴുതനങാക്കറി
ചേരുവകള്‍
1.വഴുതനങ -1 കിലോ 2.സവാള -3 ഇഞ്ചി -1 കഷണം പേരുംജീരകം -1 ടീസ്പൂണ്‍ തക്കാളി അരിഞ്ഞത് -2 മല്ലിയില അരിഞ്ഞത് -കാല്‍ കപ്പ് ജീരകം -അര ടീസ്പൂണ്‍ പട്ട -1 ടീസ്പൂണ്‍ ഏലക്ക -3 ഗ്രാമ്പു -4 പച്ചമുളക് -3 മുളകുപൊടി -1 ടീസ്പൂണ്‍ ഉപ്പ് -പാകത്തിന് 3.കടുക് -1 ടീസ്പൂണ്‍ ജീരകം -1 ടീസ്പൂണ്‍ പെരുംജീരകം -1 ടീസ്പൂണ്‍ 4. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍ പുളി -1 നെല്ലിക്ക വലിപ്പത്തില്‍ ഗരംമസാലപ്പൊടി -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
രണ്ടാമത്തെ ചേരുവകളെല്ലാം നന്നായി അരച്ചെടുക്കുക.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക്,ജീരകം,പെരുംജീരകം എന്നിവ മൂപ്പിക്കുക.അരച്ച മസാല ഓരോ വഴുതനങയുടെയും ഉള്ളില്‍ നിറച്ച് എണ്ണയില്‍ നിരത്തുക.ബാക്കിയുള്ള അരച്ച മസാലയും പുളി പിഴിഞ്ഞതും മഞ്ഞള്‍പ്പൊടി,മുളകുപൊടി,ഉപ്പ് എന്നിവയും വഴുതനങയുടെ മുകളില്‍ തൂകുക.കുറച്ചു വെള്ളം ചേര്‍ത്തു വേവിക്കുക.വെള്ളം വറ്റി കറി കുറുകിയാല്‍ ഗരംമസാലപ്പൊടിയും മല്ലിയില അരിഞ്ഞതും ചേര്‍ത്തു വഴുതനങ ഉടയാതെ ഇളക്കി വാങ്ങി വെയ്ക്കുക.ഇത് ചപ്പാത്തി,പൂരി ഇവയോടൊപ്പം കഴിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: കറി Fri May 28, 2010 3:58 am | |
| കോളിഫ്ലവര്‍ കുറുമ ചേരുവകള്‍
- കോളിഫ്ലവര്‍ -250 ഗ്രാം
- സവാള -1
- കാരറ്റ് -2
- പച്ചമുളക് -3
- ഇഞ്ചി -1 ചെറിയ കഷണം
- മുളകുപൊടി -ഒന്നര ടീസ്പൂണ്‍
- മല്ലിപ്പൊടി -2 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- കുറുകിയ തേങ്ങാപ്പാല്‍ -1 കപ്പ്
- ഉപ്പ് -പാകത്തിന്
- വെള്ളം -1 കപ്പ്
- വെളിച്ചെണ്ണ -3 ടീസ്പൂണ്‍
- കറിവേപ്പില -2 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം വൃത്തിയാക്കിയ കോളിഫ്ലവര്‍ ചെറു കഷണങ്ങള്‍ ആയി അടര്‍ത്തിയെടുക്കുക.സവാള ചെറുതായി അരിയുക. ഇഞ്ചിയും പച്ചമുളകും അരിഞ്ഞു വെയ്ക്കുക.കാരറ്റ് കഷണങ്ങള്‍ ആക്കുക.എണ്ണ ചൂടാകുമ്പോള്‍ സവാള വഴറ്റുക.ബ്രൌണ്‍ നിറമാകുമ്പോള്‍ കോളിഫ്ലവര്‍,കാരറ്റ്,ഇഞ്ചി,പച്ചമുളക്,മുളകുപൊടി,മഞ്ഞള്‍പ്പൊടി,മല്ലിപ്പൊടി എന്നിവ ചേര്‍ത്തിളക്കി പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കണം.വെന്ത ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് വാങ്ങുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: കറി Fri May 28, 2010 3:58 am | |
| ചേന -തുവരപ്പരിപ്പ് കറി
ചേരുവകള്‍ 1.ചേന തൊലി ചെത്തി അരിഞ്ഞത് -2 കപ്പ് 2.തുവരപ്പരിപ്പ് -1 കപ്പ് 3. പച്ചമുളക് -6 4. ഇഞ്ചി -1 കഷണം 5. പച്ചത്തക്കാളി -6 6. കായപ്പൊടി -അല്പം 7. വെള്ളം -ഒന്നര കപ്പ് 8. ഉപ്പ് -പാകത്തിന് 9. തേങ്ങ -2 ടീസ്പൂണ്‍ 10. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍ കടുക് -1 ടേബിള്‍സ്പൂണ്‍ കടലപ്പരിപ്പ് -1 ടേബിള്‍സ്പൂണ്‍ കറിവേപ്പില -2 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം
പരിപ്പ് കഴുകി വേവിച്ചു വെയ്ക്കുക.പച്ചമുളകും തക്കാളിയും ഇഞ്ചിയും ചെറുതായി അരിയുക.ചേന യോടൊപ്പം അരിഞ്ഞുവെച്ച ചേരുവകളും ഉപ്പും വെള്ളവും കായപ്പൊടിയും ചേര്‍ത്ത് വേവിക്കുക.വെന്ത പരിപ്പ് ഉടച്ച് ചേനക്കൂട്ടില്‍ ചേര്‍ത്തിളക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുക്,കടലപ്പരിപ്പ്,തേങ്ങ,കറിവേപ്പില എന്നിവ വറുത്തെടുത്തു കറിയില്‍ ചേര്‍ക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: കറി Fri May 28, 2010 3:58 am | |
| വഴുതനങവിന്താലു
ചേരുവകള്‍
1.വഴുതനങ - 500 ഗ്രാം 2.സവാള - 3 3.തക്കാളി -4 4.മുളകുപൊടി -1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍ വെളുത്തുള്ളി -2 അല്ലി ഉലുവ -കാല്‍ ടീസ്പൂണ്‍ ജീരകം -കാല്‍ ടീസ്പൂണ്‍ 5. വെളിച്ചെണ്ണ -1 ടീസ്പൂണ്‍ 6. ഉപ്പ് -പാകത്തിന് 7. വിനാഗിരി -അല്പം
പാകം ചെയ്യുന്ന വിധം
വഴുതനങ കഴുകിയെടുത്ത് കഷണങ്ങള്‍ ആക്കുക.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉപ്പും മഞ്ഞള്‍ പ്പൊടിയും ചേര്‍ത്ത് ഇളക്കിയ കഷണങ്ങള്‍ ഇട്ട് മൂപ്പിച്ചെടുക്കുക.മുളകുപൊടി,ജീരകം ,ഉലുവ അരച്ചെടുക്കുക. തക്കാളിയും സവാളയും അരിഞ്ഞു എണ്ണയില്‍ വഴറ്റുക.വിനാഗിരിയും ഉപ്പും അരപ്പും വഴുതനങ കഷണങളും ഈ വഴറ്റിയ ചേരുവകള്‍ക്കൊപ്പം ഇട്ട് വെള്ളവും ഒഴിച്ച് തിളപ്പിക്കുക.നന്നായി തിളയ്ക്കുമ്പോള്‍ വാങ്ങി വെയ്ക്കുക | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: കറി Fri May 28, 2010 3:59 am | |
| കാച്ചില്‍ക്കറി
ചേരുവകള്‍
1. കാച്ചില്‍ -1 കഷണം 2. തേങ്ങ -2 കപ്പ് മുളകുപൊടി -1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍ ജീരകം -അര ടീസ്പൂണ്‍ കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍ 3. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍ വറ്റല്‍മുളക് -2 കടുക് -1 ടീസ്പൂണ്‍ കറിവേപ്പില -1 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം
കാച്ചില്‍ തൊലി ചെത്തി കഷണങ്ങള്‍ ആക്കുക.ഈ കഷണങ്ങള്‍ കഴുകി വെള്ളം ഒഴിച്ച് വേവിക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ചെടുക്കുക.കാച്ചില്‍ കഷണങ്ങള്‍ തവി കൊണ്ട് ഉടച്ച് അരപ്പ് കലക്കിയൊഴിക്കുക.പാകത്തിന് ഉപ്പും ചേര്‍ക്കുക.തിളയ്ക്കുമ്പോള്‍ വാങ്ങി വെയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിടുക.കടുക് പൊട്ടുമ്പോള്‍ വറ്റല്‍മുളക് മുറിച്ചതും കറിവേപ്പിലയുമിട്ട് മൂപ്പിച്ച് കറിയില്‍ ഒഴിക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: കറി Fri May 28, 2010 3:59 am | |
| മധുരക്കറി
ചേരുവകള്‍
1.കൈതച്ചക്ക -അരഭാഗം 2.മുളകുപൊടി -അര ടീസ്പൂണ്‍ 3.മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍ 4.കുരുമുളകുപൊടി -അര ടീസ്പൂണ്‍ 5. ശര്‍ക്കര ചീകിയത് -500 ഗ്രാം 6.പുളി -50 ഗ്രാം 7. ഉപ്പ് -പാകത്തിന് 8.ഉഴുന്നുപ്പരിപ്പ് -250 ഗ്രാം കുരുമുളക് -1 ടേബിള്‍സ്പൂണ്‍ 9. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍ കടുക് -അര ടീസ്പൂണ്‍ വറ്റല്‍മുളക് -2 കറിവേപ്പില -1 കതിര്‍പ്പ് 10. തേങ്ങാപ്പാല്‍ -അര കപ്പ്
പാകം ചെയ്യുന്ന വിധം
പൈനാപ്പിള്‍ തൊലി കളഞ്ഞ് കൊത്തിയരിയുക.പുളി പിഴിഞ്ഞെടുത്ത വെള്ളത്തില്‍ കൈതച്ചക്ക കഷണങളും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ മുളകുപൊടിയും കുരുമുളകുപൊടിയും ശര്‍ക്കര ചീകിയതും ചേര്‍ത്ത് തിളപ്പിച്ച് വറ്റിക്കുക.ഉഴുന്ന് ചുവക്കെ വറുത്തതും കുരുമുളകും അരച്ചെടുത്ത് ഈ കൂട്ടില്‍ ചേര്‍ക്കണം.പാകത്തിന് വറ്റുമ്പോള്‍ തേങ്ങയുടെ കട്ടിപ്പാല്‍ ചേര്‍ത്തിളക്കി കുഴമ്പു രൂപത്തില്‍ ആകുമ്പോള്‍ വാങ്ങുക.എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് വറ്റല്‍മുളക് മുറിച്ചതും കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് കറിയില്‍ ഒഴിക്കുക. | |
|
| |
Sponsored content
| Subject: Re: കറി | |
| |
|
| |
| കറി | |
|