| പുഡ്ഡിംഗ് | |
|
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: പുഡ്ഡിംഗ് Fri May 28, 2010 5:26 am | |
| ബട്ടര്‍ സ്കോച്ച് പുഡ്ഡിംഗ് ചേരുവകള്‍
- മുട്ട -4
- ബട്ടര്‍ -3 ടേബിള്‍സ്പൂണ്‍
- പഞ്ചസാര പൊടിച്ചത് -അര കപ്പ്
- പാല്‍ -4 കപ്പ്
- വാനില എസ്സന്‍സ് -1 ടീസ്പൂണ്‍
- കോണ്‍ഫ്ലവര്‍ -3 ടേബിള്‍സ്പൂണ്‍
- പഞ്ചസാര -കാല്‍ കപ്പ്
- വെള്ളം -കാല്‍ കപ്പ്
പാകം ചെയ്യുന്ന വിധംവെണ്ണ ഉരുക്കി വെയ്ക്കുക.പഞ്ചസാര വെള്ളമൊഴിച്ച് ചൂടാക്കി ഉരുക്കി കരാമലാക്കുക.പൊടിച്ച പഞ്ചസാര 3 കപ്പ് പാലില്‍ ചേര്‍ക്കുക.കരാമലും ചേര്‍ത്ത് സാവധാനം ഇളക്കണം.മുട്ടയുടെ മഞ്ഞ,കോണ്‍ഫ്ലവര്‍,ബാക്കിയുള്ള പാല്‍,ഉരുകിയ വെണ്ണ ഇവയും മിശ്രിതത്തില്‍ ചേര്‍ക്കണം.മിശ്രിതം ചെറു രീതിയില്‍ ഇളക്കി കൊണ്ടിരിയ്ക്കണം.കുറുകിവരുമ്പോള്‍ എസ്സന്‍സും ചേര്‍ത്ത് വാങ്ങി വെയ്ക്കുക.ഈ കൂട്ട് ഒരു പാത്രത്തിലൊഴിച്ച് 180 ഡിഗ്രി സെന്റീഗ്രേഡില്‍ ബേക്ക് ചെയ്യണം.മുട്ടയുടെ വെള്ളയും അല്പം പഞ്ചസാരയും ചേര്‍ത്ത് അടിച്ച് മുകളില്‍ പുരട്ടി വേണം ബേക്ക് ചെയ്യാന്‍. പഞ്ചസാരയും ഓറഞ്ച് എസ്സന്‍സും ചേര്‍ക്കുക.തിളച്ച് നൂല്‍പരുവത്തിലാകുമ്പോള്‍ വാങ്ങി വെച്ചു തണുപ്പിക്കുക.ശേഷം അരിച്ച് ഓറഞ്ച് നീരും സിട്രിക് ആസിഡും നാരങ്ങാനീരും ചേര്‍ത്ത് കുപ്പികളിലാക്കി സൂക്ഷിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പുഡ്ഡിംഗ് Fri May 28, 2010 5:26 am | |
| സ്പെഷ്യല്‍ പുഡ്ഡിംഗ് ചേരുവകള്‍
- പാല്‍ - 1 ലിറ്റര്‍
- പഞ്ചസാര - 2 കപ്പ്
- കണ്ടന്‍സ്ഡ് മില്‍ക്ക് - 1 ടിന്‍
- കൊക്കോപൊടി - 1 ടീസ്പൂണ്‍
- പൈനാപ്പിള്‍ -1
- വാനില എസ്സന്‍സ് -1 ടീസ്പൂണ്‍
- അണ്ടിപരിപ്പ് - 50 ഗ്രാം
- ചൈനാഗ്രാസ് -10 ഗ്രാം
- ചെറി - 25 ഗ്രാം
പാകം ചെയ്യുന്ന വിധം പൈനാപ്പിള്‍ തൊലി ചെത്തി കൊത്തിയരിയുക.ഇതില്‍ ഒരു കപ്പ് പഞ്ചസാര ചേര്‍ത്ത് വേവിച്ച് വെയ്ക്കുക. പാലും ബാക്കി പഞ്ചസാരയും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് തിളപ്പിച്ച് കുറുക്കുക. വാനില എസ്സന്‍സും ചേര്‍ക്കണം.ചൈനാഗ്രാസ് വെള്ളത്തില്‍ ലയിപ്പിച്ച് അടുപ്പില്‍ വെച്ച് ചൂടാക്കുക.കുറുകാന്‍ തുടങ്ങുമ്പോള്‍ പാല്‍ മിശ്രിതത്തില്‍ ചേര്‍ക്കണം.ഈ കൂട്ടിന്റെ പകുതി ഒരു പാത്രത്തിലൊഴിച്ച് കട്ടിയാക്കുക. അതിനുശേഷം വേവിച്ചു വെച്ച കൈതച്ചക്ക ഇടുക.അതിന് മുകളില്‍ ബാക്കിയുള്ള പാല്‍ കൂട്ടൊഴിക്കുക.കൊക്കോപ്പൊടി അല്പം ചൂടു വെള്ളത്തില്‍ കലക്കിയതും ഒഴിച്ച് തണുപ്പിക്കുക.കട്ടിയായതിനുശേഷം ചെറിയും അണ്ടിപരിപ്പും കൊണ്ട് അലങ്കരിക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പുഡ്ഡിംഗ് Fri May 28, 2010 5:27 am | |
| ബ്രെഡ് പുഡ്ഡിംഗ്
ചേരുവകള്‍
ബ്രെഡ് -8 കഷണം കാച്ചിയ പാല്‍ -2 കപ്പ് കണ്ടന്‍സ്ഡ് മില്‍ക്ക് -1 ടിന്‍ കസ്റ്റേര്‍ഡ് പൌഡര്‍ -2 ടീസ്പൂണ്‍ വാനില എസ്സന്‍സ് -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
ബ്രെഡിന്റെ അരികു കളഞ്ഞ് മിക്സിയില്‍ പൊടിച്ചെടുക്കുക.കസ്റ്റേര്‍ഡ് പൌഡര്‍ അല്പം പാലില്‍ പേസ്റ്റ്പോലാക്കി 3,4 ചേരുവകള്‍ ചേര്‍ത്ത മിശ്രിതത്തില്‍ ഇടുക.ചെറുതീയില്‍ മിശ്രിതം സാവധാനം കുറുക്കുക. കുറുകി വരുമ്പോള്‍ ബ്രെഡ് പൊടി,എസ്സന്‍സ് ഇവ ചേര്‍ത്ത് തണുപ്പിച്ച് ഉപയോഗിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പുഡ്ഡിംഗ് Fri May 28, 2010 5:27 am | |
| മാംഗോ ക്രീം പുഡ്ഡിംഗ്
ചേരുവകള്‍
ചൈനാഗ്രാസ് -15 ഗ്രാം വെള്ളം -2 1/4 കപ്പ് മാമ്പഴച്ചാറ് -ഒന്നര കപ്പ് കണ്ടന്‍സ്ഡ് മില്‍ക്ക് -ഒന്നര ടിന്‍ പാല്‍ -3 ടില്‍ പഞ്ചസാര -9 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചൈനാഗ്രാസില്‍ അര കപ്പ് വെള്ളമൊഴിച്ച് കുതിരാന്‍ വെയ്ക്കുക.15 മിനിട്ട് കഴിയുമ്പോള്‍ ഇത് അടുപ്പത്ത് വെച്ച് തരിയില്ലാതെ ഇളക്കണം.4,5 ചേരുവകള്‍ ഒരുമിച്ചാക്കി പഞ്ചസാര ചേര്‍ത്തിളക്കുക.ഇത് അടിയില്‍ പിടിക്കാതെ ഇളക്കി നല്ലപോലെ ചൂടാക്കണം.ഉരുക്കി വെച്ചിരിയ്ക്കുന്ന ചൈനാഗ്രാസിന്റെയും പാലിന്റെയും ചൂട് ഒരുപോലെയാകുമ്പോള്‍ രണ്ടും യോജിപ്പിച്ച് അടുപ്പില്‍ വെച്ച് 2 മിനിട്ട് ഇളക്കി വാങ്ങുക.അരിച്ചെടുത്ത് മറ്റൊരു പാത്രത്തില്‍ ഒഴിച്ച് അധികം ഉറയ്ക്കുന്നതിനു മുമ്പായി മാങ്ങാച്ചാറ് പുഡ്ഡിംഗിന്റെ പല ഭാഗത്തായി ഒഴിച്ച് ചെറിയും വെച്ച് ഉപയോഗിക്കാം | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പുഡ്ഡിംഗ് Fri May 28, 2010 5:27 am | |
| കോഫി പുഡ്ഡിംഗ്
ചേരുവകള്‍
നെസ്കഫേ -1 ടീസ്പൂണ്‍ പാല്‍ -3 കപ്പ് പഞ്ചസാര -500 ഗ്രാം മുട്ട -4
പാകം ചെയ്യുന്ന വിധം
മുട്ട പതപ്പിച്ച് പഞ്ചസാര ചേര്‍ത്തിളക്കുക.പാല്‍ തിളപ്പിക്കുക.ഒരു കപ്പ് പാലില്‍ നെസ്കഫേ ചേര്‍ക്കുക.ഇതിനോടൊപ്പം ബാക്കി പാലും മുട്ട ചേര്‍ന്ന മിശ്രിതവും ചേര്‍ത്ത് ഇളക്കുക.നെയ്യ് പുരട്ടിയ പാത്രത്തില്‍ ഒഴിച്ച് തിളയ്ക്കുന്ന വെള്ളത്തില്‍ ഇറക്കി വെച്ച് വേവിക്കുക | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പുഡ്ഡിംഗ് Fri May 28, 2010 5:28 am | |
| ഫ്രൂട്ട് പുഡ്ഡിംഗ് ചേരുവകള്‍
- മാങ്ങാപള്‍പ്പ് -1 കപ്പ്
- പഴത്തിന്റെ പള്‍പ്പ് -1 കപ്പ്
- മഞ്ഞഫുള്‍ കളര്‍ -2 തുള്ളി
- ക്രീം -2 കപ്പ്
- പഞ്ചസാര പൊടിച്ചത് -അര കപ്പ്
- പാല്‍ -2 ടേബിള്‍സ്പൂണ്‍
- ജെലാറ്റിന്‍ -1 ടീസ്പൂണ്‍
- ഉപ്പ് -കാല്‍ ടീസ്പൂണ്‍
- ചെറി,പിസ്ത -അലങ്കരിക്കാന്‍
പാകം ചെയ്യുന്ന വിധം ക്രീം,പാല്‍,പഞ്ചസാര,ഉപ്പ് എന്നിവ ചേര്‍ത്ത് അടിച്ച് പതപ്പിക്കുക.ജെലാറ്റിന്‍ 2 സ്പൂണ്‍ വെള്ളത്തില്‍ ചേര്‍ത്ത് തിളച്ച വെള്ളത്തിനു മുകളില്‍ കാണിച്ച് അലിയിച്ചെടുക്കുക.ഇത് ഫ്രൂട്ട് പള്‍പ്പും ആയി യോജിപ്പിച്ച് പതപ്പിച്ച ക്രീമിലേയ്ക്ക് ഫോള്‍ഡ് ചെയ്യുക.വെണ്ണ പുരട്ടിയ ഒരു പാത്രത്തില്‍ ഈ കൂട്ട് ഒഴിച്ച് ഫ്രിഡ്ജില്‍ വെച്ച് കട്ടിയാക്കുക.അതിനുശേഷം മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റി ചെറി,പിസ്ത എന്നിവ കൊണ്ട് അലങ്കരിക്കാം | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പുഡ്ഡിംഗ് Fri May 28, 2010 5:28 am | |
| ക്രിസ്മസ് പുഡ്ഡിംഗ്
ചേരുവകള്‍
1.പ്ലം കേക്ക് -അര കിലോ 2.കണ്ടന്‍സ്ഡ് മില്‍ക്ക് -1 ടിന്‍ കറുവാപ്പട്ട പൊടിച്ചത് -1 നുള്ള് മുട്ട -4 വാനില എസ്സന്‍സ് -2 തുള്ളി 3. ജാം -2 ടീസ്പൂണ്‍ വെള്ളം -5 ടീസ്പൂണ്‍ കോണ്‍ഫ്ലവര്‍ -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
പ്ലം കേക്ക് ചെറിയ കഷണങ്ങള്‍ ആയി പൊടിക്കുക.ഒരു പാത്രത്തില്‍ അല്പം മയം പുരട്ടി കേക്ക് പൊടിച്ചത് ഇടുക.രണ്ടാമത്തെ ചേരുവകള്‍ ഒന്നിച്ചാക്കി പതപ്പിച്ചെടുക്കുക.ഈ മിശ്രിതം കേക്ക് പൊടിക്ക് മുകളില്‍ ഒഴിക്കുക. ഈ കൂട്ട് അവനില്‍ വെച്ച് 180 ഡിഗ്രി ഫാരന്‍ ഫീറ്റില്‍ മുക്കാല്‍ മണിക്കൂര്‍ ബേക്ക് ചെയ്യുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പുഡ്ഡിംഗ് Fri May 28, 2010 5:29 am | |
| ചോക്ക്‌ലേറ്റ് പുഡ്ഡിംഗ് ചേരുവകള്‍
- കൊക്കോ -2 സ്പൂണ്‍
- നെസ്കഫേ -അര ടീസ്പൂണ്‍
- പാല്‍ -2 കപ്പ്
- പഞ്ചസാര -5 ടീസ്പൂണ്‍
- മുട്ട -3
- വാനില -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധംപാലില് കൊക്കോയും കാപ്പിപ്പൊടിയും കട്ടയില്ലാതെ കലക്കി പഞ്ചസാര ചേര്‍ത്ത് കുറുക്കുക.നന്നായി കുറുകുമ്പോള്‍ വാങ്ങി വെച്ച് തണുപ്പിക്കാം.മുട്ട പതച്ചതും എസ്സന്‍സും ചേര്‍ത്ത് യോജിപ്പിക്കുക.മയം പുരട്ടിയ പാത്രത്തില്‍ കൂട്ടൊഴിച്ചു അടച്ചു വെയ്ക്കുക.ഒരു വലിയ പാത്രത്തില്‍ വെള്ളം ഒഴിച്ച് അതില്‍ പുഡ്ഡിംഗ് ഇറക്കി വെച്ച് വലിയ പാത്രവും മൂടി വെച്ച് പുഡ്ഡിംഗ് വേവിക്കുക.വെന്ത ശേഷം തണുക്കുമ്പോള്‍ ഉപയോഗിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പുഡ്ഡിംഗ് Fri May 28, 2010 5:29 am | |
| സ്നോവൈറ്റ്സാറ്റിന്‍ പുഡ്ഡിംഗ്
ചേരുവകള്‍
1. മാരി ബിസ്ക്കറ്റ് -200 ഗ്രാം 2. നെസ്കഫേ -1 ടീസ്പൂണ്‍ ചൂടുപാല്‍ -1 കപ്പ് റം -1 ടീസ്പൂണ്‍ പഞ്ചസാര -അര കപ്പ് വാനില -1 ടീസ്പൂണ്‍ 3. മുട്ട -4 4. കണ്ടന്‍സ്ഡ് മില്‍ക്ക് -1 ടിന്‍ 5. പാല്‍ -2 ടിന്‍ 6. വെള്ളം -അര കപ്പ് 7. ചെറുനാരങ്ങാതൊലി ചുരണ്ടിയത് -2 ടീസ്പൂണ്‍ 8. ജെലാറ്റിന്‍ -2 ടീസ്പൂണ്‍ 9. കോണ്‍ഫ്ലവര്‍ -2 ടീസ്പൂണ്‍ 10. വാനില എസ്സന്‍സ് -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
രണ്ടാമത്തെ ചേരുവകള്‍ യോജിപ്പിക്കുക.ചെറുതായി മുറിച്ച ബിസ്ക്കറ്റ് ഈ കൂട്ടില്‍ മുക്കി പരന്ന പാത്രത്തില്‍ നിരത്തുക.മുട്ടയുടെ മഞ്ഞക്കരുവും വെള്ളയും വേര്‍തിരിച്ചെടുക്കുക.മുട്ടയുടെ ഉണ്ണിയും കോണ്‍ഫ്ളവറും ചേര്‍ത്ത് അടിച്ച് പതപ്പിക്കുക.ഇത് 4,5 ചേരുവകളുടെ കൂടെ ചേര്‍ത്ത് കസ്റ്റേര്‍ഡ് ആയി കുറുക്കുക.ജെലാറ്റിന്‍ അത്രയും അളവ് വെള്ളത്തില്‍ കുതിര്‍ത്ത് ചൂടുവെള്ളത്തില്‍ മുകളില്‍ വെച്ച് ഉരുക്കുക.കസ്റ്റേര്‍ഡില്‍ ഇത് ചേര്‍ത്തിളക്കുക. അല്പം തണുപ്പിച്ച് നാരങ്ങാതൊലി,വാനില എസ്സന്‍സ് എന്നിവ ചേര്‍ക്കുക.മുട്ടയുടെ വെള്ള പതപ്പിച്ച് കസ്റ്റേര്‍ഡ് കൂട്ടില്‍ പതയില്ലാതെ യോജിപ്പിക്കുക.ഇത് നിരത്തി വെച്ച ബിസ്ക്കറ്റിന്റെ മുകളില്‍ ഒഴിച്ച് തണുപ്പിക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പുഡ്ഡിംഗ് Fri May 28, 2010 5:29 am | |
| ഈന്തപ്പഴം പുഡ്ഡിംഗ്
ചേരുവകള്‍
ഈന്തപ്പഴം -18 അണ്ടിപരിപ്പ് -100 ഗ്രാം പഞ്ചസാര -2 സ്പൂണ്‍ തേങ്ങാ തിരുമ്മിയത് -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
കുരു കളഞ്ഞ് എടുത്ത ഈന്തപ്പഴത്തിനുള്ളില്‍ വറുത്ത അണ്ടിപരിപ്പ് വെച്ച് മൂടി നല്ലതുപോലെ ഞെക്കുക.പഞ്ചസാര വെള്ളത്തില്‍ കലക്കിയ്തില്‍ ഈന്തപ്പഴം ഇട്ടിളക്കിയെടുക്കുക.തേങ്ങ വറുക്കുക.കുറച്ചു തേങ്ങയില്‍ കളര്‍ ചേര്‍ക്കുക.ഈന്തപ്പഴവും പകുതി കളര്‍ ചേര്‍ത്ത തേങ്ങയിലയും ബാക്കി കളര്‍ ചേര്‍ക്കാത്ത ഇലയും പൊതിഞ്ഞ് ഒരു ട്രേയില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പുഡ്ഡിംഗ് Fri May 28, 2010 5:30 am | |
| കോക്കനട്ട് കസ്റ്റേര്‍ഡ് പുഡ്ഡിംഗ് ചേരുവകള്‍
- കോഴിമുട്ട -1
- പാടമാറ്റിയ പാല്‍ -1 കപ്പ്
- പഞ്ചസാര -3 ടീസ്പൂണ്‍
- വാനില എസ്സന്‍സ് -കാല്‍ ടീസ്പൂണ്‍
- തിരുമ്മിയ തേങ്ങ -കാല്‍ കപ്പ്
- മൈദ -1 ടീസ്പൂണ്‍
- പാല്‍ -കാല്‍ കപ്പ്
- വെണ്ണ -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം മുട്ട നല്ലതുപോലെ പതയ്ക്കുക.ഇതില്‍ പാലും പഞ്ചസാരയും എസ്സന്‍സും ചേര്‍ത്ത് കലക്കുക.മൈദ പാലില്‍ കലക്കി അരിച്ച് ചേരുവയില്‍ ചേര്‍ക്കുക.വെണ്ണയും തേങ്ങയും ചേര്‍ക്കുക. കുഴിഞ്ഞ ഒരു പാത്രത്തില്‍ വെണ്ണമയം പുരട്ടുക.ഈ പാത്രത്തില്‍ കൂട്ടൊഴിച്ചു ഒരു തട്ടം കൊണ്ട് മൂടുക.ഒരു വലിയ പാത്രത്തില്‍ വെള്ളമെടുത്ത് അതില്‍ പുഡ്ഡിംഗ് ഇറക്കി വച്ച് ആ വലിയ പാത്രവും തട്ടം കൊണ്ട് മൂടി അര മണിക്കൂര്‍ നല്ല രീതിയില്‍ വേവിക്കുക.തണുക്കുമ്പോള്‍ മറ്റൊരു പാത്രത്തില്‍ പൊട്ടിപ്പോകാതെ മെല്ലെ കുടഞ്ഞിട്ട് തണുപ്പിച്ച് ഉപയോഗിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പുഡ്ഡിംഗ് Fri May 28, 2010 5:30 am | |
| ഓറഞ്ച് ക്രീം പുഡ്ഡിംഗ്
ചേരുവകള്‍
1.ഓറഞ്ച് നീര് -കാല്‍ കപ്പ് ഓറഞ്ച് തൊലി അരച്ചത് -കാല്‍ ടീസ്പൂണ്‍ 2. മുട്ട -2 3. പാല്‍ തിളപ്പിച്ചത് -2 കപ്പ് 4. വെണ്ണ -1 ടീസ്പൂണ്‍ മൈദ - 2 ടീസ്പൂണ്‍ 5. പഞ്ചസാര -5 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചീനച്ചട്ടിയില്‍ നാലാമത്തെ ചേരുവകള്‍ ഇട്ട് സാവാധാനം മൊരിച്ചെടുക്കുക.ഇതില്‍ ഓറഞ്ച് തൊലി അരച്ച് ഓറഞ്ച്നീരില്‍ കലക്കിയത് അരിച്ച് ഒഴിക്കുക മുട്ട നന്നായി പതപ്പിച്ച് അതില്‍ പാല്‍ കുറേശ്ശെ ഒഴിക്കണം. പഞ്ചസാരയും ഓറഞ്ച് തൊലിയും ഇതില്‍ ചേര്‍ക്കുക.എല്ലാ കൂട്ടുകളും ഒന്നിച്ചാക്കി മറ്റൊരു വലിയ പാത്രത്തില്‍ വെള്ളമെടുത്ത് അതില്‍ ഇറക്കി വെയ്ക്കുക.രണ്ടു പാത്രവും മൂടി വേവിക്കുക.ശേഷം തണുപ്പിച്ച് ഉപയോഗിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പുഡ്ഡിംഗ് Fri May 28, 2010 5:31 am | |
| ശര്‍ക്കര പുഡ്ഡിംഗ്
ചേരുവകള്‍
1.ശര്‍ക്കര -750 ഗ്രാം 2.അരിമാവ് -കാല്‍ കപ്പ് മൈദാമാവ് -കാല്‍ കപ്പ് 3. തേങ്ങാപ്പാല്‍ -2 കപ്പ് 4. മുട്ട -3 5. ജാതിയ്ക്കാ അരച്ചത് -കാല്‍ ടീസ്പൂണ്‍ 6. നെയ്യില്‍ മൂപ്പിച്ച അണ്ടിപരിപ്പ്, കിസ്മിസ് -കാല്‍ കപ്പ്
പാകം ചെയ്യുന്ന വിധം
തേങ്ങാപ്പാലില്‍ ശര്‍ക്കര ചീവിയിട്ട് കലക്കി അരിച്ചെടുത്ത് വെയ്ക്കുക.ഈ പാനിയില്‍ രണ്ടാമത്തെ ചേരുവകള്‍ ഇട്ട് കട്ട കെട്ടാതെ ഇളക്കുക.മുട്ട പതച്ച് ഈ കൂട്ടില്‍ ഒഴിച്ച് ജാതിയ്ക്കാ അരച്ചതും നെയ്യില്‍ മൂപ്പിച്ച അണ്ടിപരിപ്പ്,കിസ്മിസ് എന്നിവയും ചേര്‍ത്ത് ഇളക്കി വെയ്ക്കുക.അല്പം പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി ഈ കൂട്ടൊഴിക്കുക.ആവി വരുന്ന അപ്പചെമ്പിന്‍റെ തട്ടില്‍ വെച്ച് വേവിച്ചെടുക്കുക.വെന്തുകഴിയുമ്പോള്‍ തണുപ്പിച്ച് കഷണങ്ങള്‍ ആക്കി മുറിച്ച് ഉപയോഗിക്കാം | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പുഡ്ഡിംഗ് Fri May 28, 2010 5:31 am | |
| ഏത്തയ്ക്കാ പുഡ്ഡിംഗ്
ചേരുവകള്‍
പഴുത്ത ഏത്തയ്ക്കാ -4 മുട്ട -2 പഞ്ചസാര -1 ടീസ്പൂണ്‍ പാല്‍ -1 കപ്പ് വാനില -21 ടീസ്പൂണ്‍ നെയ്യ് -അല്പം
പാകം ചെയ്യുന്ന വിധം
പുഴുങ്ങിയ ഏത്തയ്ക്ക തണുക്കുമ്പോള്‍ നാരും തൊലിയും കളഞ്ഞ് അരച്ചെടുക്കുക.മുട്ടയും പഞ്ചസാരയും പാലും ഇതിലൊഴിച്ചു കുറുക്കി വാങ്ങി വെച്ച് എസ്സന്‍സ് ചേര്‍ക്കുക.നെയ്യ് പുരട്ടിയ പാത്രത്തില്‍ ഈ കൂട്ടൊഴിച്ചു ആവിയില്‍ പുഴുങ്ങി എടുക്കുക | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പുഡ്ഡിംഗ് Fri May 28, 2010 5:32 am | |
| കേരളീയ പുഡ്ഡിംഗ്
- കരിക്ക് -1
- കണ്ടന്‍സ്ഡ് മില്‍ക്ക് -1 ടിന്‍
- തേങ്ങാവെള്ളം -1 കപ്പ്
- ചൈനാഗ്രാസ് -10 ഗ്രാം
- ചിരകിയ തേങ്ങ -അര കപ്പ്
- ചെറി -50 ഗ്രാം
- പഞ്ചസാര -6 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം കരിക്ക് സ്പൂണ്‍ കൊണ്ട് ചുരണ്ടിയെടുത്ത് ഒരു ഡിഷില്‍ വെയ്ക്കുക.ചൈനാഗ്രാസ് ചെറിയ കഷണങ്ങള്‍ ആക്കിയെടുക്കുക. കണ്ടന്‍സ്ഡ് മില്‍ക്കും 2 സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് നല്ലതുപോലെ ഇളക്കി വെയ്ക്കണം. തേങ്ങാവെള്ളം ചൈനാഗ്രാസില്‍ ഒഴിച്ച് അലിയുന്നതുവരെ ചൂടാക്കണം.കണ്ടന്‍സ്ഡ് മില്‍ക്കിന്റെ കൂട്ട് ചൈനാഗ്രാസിലേയ്ക്കൊഴിക്കുക.കുറച്ചു തണുക്കുമ്പോള്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക.ചെറിയും ചിരകിയ തേങ്ങയും ഉപയോഗിച്ച് അലങ്കരിക്കാം.തേങ്ങാപ്പീര ബ്രൌണ്‍ കളറില്‍ വറുത്ത് 4 സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ഇതിന്റെ മുകളില്‍ വിതറണം.ചെറി കൊണ്ട് പൂക്കള്‍ ഉണ്ടാക്കി വെയ്ക്കാം | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പുഡ്ഡിംഗ് Fri May 28, 2010 5:32 am | |
| യോഗര്‍ട്ട് മില്‍ക്ക് പുഡ്ഡിംഗ്
ചേരുവകള്‍
1. അധികം പുളിയില്ലാത്ത കട്ടതൈര് -2 കപ്പ് കണ്ടന്‍സ്ഡ് മില്‍ക്ക് -1 ടിന്‍ 2. പാല്‍ -1 ടീസ്പൂണ്‍ 3. ജാതിക്കാപ്പൊടി -1 ടീസ്പൂണ്‍ 4. അണ്ടിപരിപ്പ് നെയ്യില്‍ വറുത്തത് -അര കപ്പ്
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവകള്‍ നന്നായി പതയ്ക്കുക.ജാതിക്കാപ്പൊടി പാലില്‍ ചാലിച്ച് ഇതിനോടൊപ്പം ചേര്‍ക്കുക.മയം പുരട്ടിയ പാത്രത്തില്‍ ഒഴിച്ച് ആവി കയറ്റി വേവിക്കുക.കട്ടിയാകുന്നതിനു മുമ്പ് അണ്ടിപരിപ്പ് കുറച്ച് മീതെ തൂവുക.ഉറച്ചു കഴിഞ്ഞാല്‍ വാങ്ങി വെച്ച് തണുപ്പിക്കുക.ബാക്കി അണ്ടിപരിപ്പ് ഉപയോഗിച്ച് അലങ്കരിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പുഡ്ഡിംഗ് Fri May 28, 2010 5:33 am | |
| പാല്‍ പുഡ്ഡിംഗ്
ചേരുവകള്‍
മൈദ -കാല്‍ കപ്പ് മുട്ട -4 പാല്‍ -2 കപ്പ് പഞ്ചസാര -3 ടേബിള്‍സ്പൂണ്‍ ജാതിക്കാപ്പൊടി -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
മുട്ട നന്നായി പതച്ചെടുക്കുക.ഇതില്‍ മാവും പഞ്ചസാരയും കുറേശ്ശെ ഇട്ട് കട്ട കെട്ടാതെ ഇളക്കുക.ജാതിക്കാപ്പൊടിയും ചേര്‍ക്കുക.കാച്ചിയ പാലും ഇതില്‍ ചേര്‍ത്ത് അടിച്ച് പതപ്പിച്ച് മയം പുരട്ടിയ പാത്രത്തിലൊഴിച്ച് ആവിയില്‍ വേവിക്കുക.വെന്ത ശേഷം ഇറക്കി വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: പുഡ്ഡിംഗ് Fri May 28, 2010 5:33 am | |
| സേമിയ പുഡ്ഡിംഗ്
ചേരുവകള്‍
സേമിയ -1 കപ്പ് പഞ്ചസാര -6 ടേബിള്‍സ്പൂണ്‍ മുട്ട -3 പാല്‍ -2 കപ്പ് ജാതിക്കാപ്പൊടി -അര ടീസ്പൂണ്‍ വാനില എസ്സന്‍സ് -കാല്‍ ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
സേമിയ ചുവക്കെ വറുത്ത് എടുത്തതിനുശേഷം വെള്ളം ഒഴിച്ച് വേവിക്കുക.മുട്ടയുടെ മഞ്ഞക്കരുവും വെള്ളയും വെവേറെ പതപ്പിച്ചശേഷം യോജിപ്പിക്കുക.ഇടയ്ക്ക് പഞ്ചസാരയും ഇട്ട് പതപ്പിക്കുക.ഇതിനോടൊപ്പം നാലു മുതല്‍ ആറുവരെയുള്ള ചേരുവകളും വേവിച്ച വെര്‍മിസിലിയും ചേര്‍ക്കുക. നന്നായി ഇളക്കി ആവിയില്‍ വേവിക്കുക.ചൂടോടുകൂടിയോ തണുപ്പിച്ചോ ഉപയോഗിക്കാം. | |
|
| |
Sponsored content
| Subject: Re: പുഡ്ഡിംഗ് | |
| |
|
| |
| പുഡ്ഡിംഗ് | |
|