2010 ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ലോകം ഫുട്ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. അര്‍ജന്റീനയും ബ്രസീലും ഇംഗ്ലണ്ടും ജര്‍മ്മനിയും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം, പ്രമുഖ താരങ്ങളുടെ പരുക്ക് മിക്ക ടീമുകള്‍ക്കും ഭീഷണിയായിട്ടുണ്ട്.
ലോകോത്തര താരങ്ങളുമായാണ് അര്‍ജന്റീനയെത്തുന്നത്. ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ പരിശീലിപ്പിക്കുന്ന അര്‍ജന്റീനയുടെ പ്രതീക്ഷകളെല്ലാം ലയന്‍ മെസ്സിയിലാണ്. ലീഗ് മത്സരങ്ങളിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായാല്‍ മെസ്സിയുടെ മികവില്‍ ഒരിക്കല്‍ കൂടി അര്‍ജന്റീനയ്ക്ക് കിരീടം നേടാനാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.
നിലവില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന താരങ്ങളും അര്ജന്റീനിയയില് തന്നെയാണ്. യോഗ്യതാ റൌണ്ടില്‍ കഷ്ടിച്ച് രക്ഷപ്പെട്ട അര്‍ജന്റീന അടുത്തിടെ നടന്ന മത്സരങ്ങളിലെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കാനഡയ്ക്കെതിരെ നടന്ന സന്നാഹ മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളിനാണ് അര്‍ജന്റീന വിജയം നേടിയത്.