പാരിസ്
ലോകകപ്പ് വിജയങ്ങളിലൂടെ ടീമിന്‍റെ ആത്മാഭിമാനം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് വിങ്ങര്‍ മാത്യു വല്‍ബ്യൂന. സന്നാഹ മത്സരത്തില്‍ കോസ്റ്റ റിക്കയ്ക്കെതിരേ ഫ്രാന്‍സിന്‍റെ വിജയഗോള്‍ കണ്ടെത്തിയത് ടീമിനായി അരങ്ങേറിയ വല്‍ബ്യൂനയാണ്. ഫ്രഞ്ച് ലീഗില്‍ ഒളിംപിക് മാഴ്സെയുടെ തുറുപ്പുചീട്ടുകൂടിയാണ് വല്‍ബ്യൂന.
ആദ്യമത്സരത്തില്‍, ഗോള്‍ എന്നതില്‍ക്കൂടുതലൊരു സ്വപ്നവുമില്ലായിരുന്നു. ഇതൊരു നല്ല തുടക്കമാണെന്നും വല്‍ബ്യൂന.
2008 യൂറോകപ്പിലെ പുറത്താകല്‍തൊട്ടിങ്ങോട്ട് ആരാധകരെ നിരാശപ്പെടുത്തിയ ഫ്രാന്‍സ് അയര്‍ലന്‍ഡിനെതിരേ വിവാദ പ്ലേഓഫ് വിജയത്തിലൂടെയാണ് ദക്ഷിണാഫ്രിക്കയിലേക്കു ടിക്കറ്റ് ഉറപ്പിച്ചത്. തിയറി ഹെന്‍റി പന്ത് കൈകൊണ്ട് നിയന്ത്രിച്ച് നല്‍കിയ ക്രോസില്‍ നിന്നായിരുന്നു വിജയഗോള്‍, ഈ ജയം ഫ്രാന്‍സിന് ചതിയന്‍മാര്‍ എന്ന മുദ്രയും ചാര്‍ത്തിക്കൊടുത്തു. ലോകകപ്പ് ടീമില്‍ വെറ്ററന്‍ താരങ്ങളെ കുത്തി നിറച്ച കോച്ച് റെയ്മന്‍ഡ് ഡൊമനിക്കിന്‍റെ സെലക്ഷന്‍ നയവും വിമര്‍ശന വിധേയമായിരുന്നു.
ഇങ്ങനെയൊരു സാഹചര്യത്തില്‍ ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ മാത്രമേ ഫ്രാന്‍സിന് ആരാധക ഹൃദയങ്ങളിലേക്കു മടങ്ങിച്ചെല്ലാന്‍ കഴിയൂയെന്നും താരങ്ങളുടെ ശ്രമങ്ങള്‍ അതിനു വേണ്ടി മാത്രമാണെന്നും വല്‍ബ്യൂന