malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
sATHYAN aNTHIKKADU .....OFFICIAL THREAD I_vote_lcapsATHYAN aNTHIKKADU .....OFFICIAL THREAD I_voting_barsATHYAN aNTHIKKADU .....OFFICIAL THREAD I_vote_rcap 
yeldo987
sATHYAN aNTHIKKADU .....OFFICIAL THREAD I_vote_lcapsATHYAN aNTHIKKADU .....OFFICIAL THREAD I_voting_barsATHYAN aNTHIKKADU .....OFFICIAL THREAD I_vote_rcap 
real hero
sATHYAN aNTHIKKADU .....OFFICIAL THREAD I_vote_lcapsATHYAN aNTHIKKADU .....OFFICIAL THREAD I_voting_barsATHYAN aNTHIKKADU .....OFFICIAL THREAD I_vote_rcap 
allambans
sATHYAN aNTHIKKADU .....OFFICIAL THREAD I_vote_lcapsATHYAN aNTHIKKADU .....OFFICIAL THREAD I_voting_barsATHYAN aNTHIKKADU .....OFFICIAL THREAD I_vote_rcap 
mohan.thomas
sATHYAN aNTHIKKADU .....OFFICIAL THREAD I_vote_lcapsATHYAN aNTHIKKADU .....OFFICIAL THREAD I_voting_barsATHYAN aNTHIKKADU .....OFFICIAL THREAD I_vote_rcap 
ajith_mc86
sATHYAN aNTHIKKADU .....OFFICIAL THREAD I_vote_lcapsATHYAN aNTHIKKADU .....OFFICIAL THREAD I_voting_barsATHYAN aNTHIKKADU .....OFFICIAL THREAD I_vote_rcap 
deathrace
sATHYAN aNTHIKKADU .....OFFICIAL THREAD I_vote_lcapsATHYAN aNTHIKKADU .....OFFICIAL THREAD I_voting_barsATHYAN aNTHIKKADU .....OFFICIAL THREAD I_vote_rcap 
dracula
sATHYAN aNTHIKKADU .....OFFICIAL THREAD I_vote_lcapsATHYAN aNTHIKKADU .....OFFICIAL THREAD I_voting_barsATHYAN aNTHIKKADU .....OFFICIAL THREAD I_vote_rcap 
maadambi
sATHYAN aNTHIKKADU .....OFFICIAL THREAD I_vote_lcapsATHYAN aNTHIKKADU .....OFFICIAL THREAD I_voting_barsATHYAN aNTHIKKADU .....OFFICIAL THREAD I_vote_rcap 
mohan
sATHYAN aNTHIKKADU .....OFFICIAL THREAD I_vote_lcapsATHYAN aNTHIKKADU .....OFFICIAL THREAD I_voting_barsATHYAN aNTHIKKADU .....OFFICIAL THREAD I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
sATHYAN aNTHIKKADU .....OFFICIAL THREAD Image
Powered by website-hit-counters.com .
flag
sATHYAN aNTHIKKADU .....OFFICIAL THREAD Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 sATHYAN aNTHIKKADU .....OFFICIAL THREAD

Go down 
+23
willy
manzoor
devan
bharathchandran
vettukuzhi
thankan
thalathil dineshan
nishpakshan
nair
thambi
smitha
avatar
machan
real hero
suku
naayakan
dracula
thanthonni
mangalasseri
Alexander
MANNADIYAR
mohan.thomas
yeldo987
27 posters
Go to page : 1, 2, 3, 4  Next
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

sATHYAN aNTHIKKADU .....OFFICIAL THREAD Empty
PostSubject: sATHYAN aNTHIKKADU .....OFFICIAL THREAD   sATHYAN aNTHIKKADU .....OFFICIAL THREAD EmptySat May 29, 2010 1:03 pm

[You must be registered and logged in to see this image.]

കാറ്റും കോളും നിറഞ്ഞ് പ്രക്ഷുബ്ധമായ മലയാള ചലച്ചിത്രലോകത്ത് ആഘോഷങ്ങളില്ലാതെ സത്യന്‍ അന്തിക്കാട് 50 സിനിമകള്‍ പൂര്‍ത്തിയാക്കി.പത്തൊമ്പതാം വയസ്സില്‍ സിനിമ പഠിക്കാന്‍ മദിരാശിയിലേക്ക് നാടുവിട്ട സത്യന്‍ പിന്നീട് നാടിനെ പേരുകൊണ്ടടയാളപ്പെടുത്തി. ഇടത്തരം മലയാളിയുടെ വീട്ടുകാര്യങ്ങള്‍ പറഞ്ഞും കൊച്ചുകൊച്ചു സന്തോഷങ്ങള്‍ നല്‍കിയും നാട്ടുവഴിയിലെ പച്ചപ്പിലൂടെ ഈ അന്തിക്കാട്ടുകാരന്‍ മലയാളിപ്രേക്ഷകരെ കൈപിടിച്ചു കൊണ്ടുപായി.

കഥ, തിരക്കഥ, സംവിധാനം, ഗാനരചന തുടങ്ങി സിനിമയുടെ വിഭിന്നമേഖലകളില്‍ അന്തിക്കാട് പടര്‍ന്നുകയറി. ആരവങ്ങളും ആര്‍പ്പുവിളികളുമില്ലാതെയാണ് 'കഥ തുടരുന്നു' എന്ന പുതിയ ചിത്രവും പുറത്തിറങ്ങിയത്. ഗ്രാമത്തിന്റെ കണ്ണാടിപ്പാടങ്ങള്‍ വിട്ട് നക്ഷത്രലോകത്തേക്ക് ചേക്കേറാന്‍ കൊതിക്കാത്ത സത്യന്‍ അന്തിക്കാട് മനസ്സ് തുറക്കുന്നു...

പ്രിയപ്പെട്ടവന്‍ ടി.പി. ബാലഗോപാലന്‍ തന്നെ


വിജയനും ദാസനും പ്രകാശനും പ്രഭാകരനും പവനായിയും കാരക്കൂട്ടില്‍ ദാസനും വെള്ളിത്തിരയില്‍ ചിരിയുടെ ഭൂകമ്പങ്ങള്‍ തീര്‍ത്തു. എന്നാല്‍ എം.എ.ക്കാരന്‍ ടി.പി. ബാലഗോപാലന്‍ തന്നെയാണ് സത്യന്റെ മനസ്സില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നത്.

ബാലഗോപാലനെക്കുറിച്ച് പറയുമ്പോള്‍ സത്യന്‍ വാചാലനാകും. തന്റെ സിനിമകളില്‍ പിന്നീട് നായകന്മാര്‍ പലരും ബാലഗോപാലന്റെ ബന്ധുക്കളാണ്. സന്‍മനസ്സുള്ളവര്‍ക്ക് സമാധാനത്തിലെ ഗോപാലകൃഷ്ണപ്പണിക്കരിലും ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ റാംസിങ്ങിലുമെല്ലാം ബാലഗോപാലന്റെ അംശം ഒളിച്ചിരിപ്പുണ്ട്.

കഠിനാധ്വാനംകൊണ്ട് ജീവിതം വെട്ടിപ്പിടിച്ച് കലയേയും കുടുംബത്തേയും അകമഴിഞ്ഞ് സ്നേഹിക്കുന്ന വീണ്ടും ചില വീട്ടുകാര്യങ്ങളിലെ കൊച്ചുതോമ (തിലകന്‍), സമ്പത്തും എന്തിനും പോന്ന മക്കളും ഉണ്ടായിട്ടും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്ന മനസ്സിനക്കരെയിലെ കൊച്ചുത്രേസ്യ (ഷീല), അച്ചുവിന്റെ അമ്മയിലെ വനജ (ഉര്‍വശി), സന്ദേശം എന്ന സിനിമയിലെ പ്രഭാകരനും പ്രകാശനും- ഇവരെല്ലാമാണ് സത്യനിഷ്ടപ്പെട്ട മറ്റു കഥാപാത്രങ്ങള്‍.

കൊച്ചുത്രേസ്യ സത്യന്റെ മനസ്സില്‍ ഇന്നുമൊരു വിങ്ങലായി അവശേഷിക്കുന്നു. ആധുനികസമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്നത് ബാല്യവും വാര്‍ധക്യവുമാണെന്ന തിരിച്ചറിവാണ് ആ സൃഷ്ടിക്കു പിന്നില്‍. പ്രായമായവരുടെ ആവശ്യങ്ങളും സന്തോഷങ്ങളും മനസ്സിലാക്കാന്‍ പലപ്പോഴും പിന്‍തലമുറക്കാര്‍ക്ക് കഴിയുന്നില്ല. നമുക്കാവശ്യമെന്നു തോന്നുന്ന, നമ്മള്‍ക്കിഷ്ടപ്പെട്ടതാണ് നമ്മള്‍ പലപ്പോഴും അവര്‍ക്ക് നല്‍കുന്നത്. അവര്‍ക്ക് വേണ്ടതെന്താണെന്ന് ചോദിച്ചറിയാറില്ല. സ്നേഹം നിറഞ്ഞ വാക്കുകളും പരിചരണങ്ങളുമാണ് പ്രായം ചെന്നവര്‍ക്കേറെ പ്രിയപ്പെട്ടതെന്ന് മലയാളിയുടെ മനസ്സിനിക്കരെനിന്ന് സത്യന്‍ എഴുതിവെക്കുന്നു.

എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം


സിനിമയ്ക്ക് മുമ്പിലിരുന്ന് പ്രേക്ഷകര്‍ ചിരിച്ചതിലും എത്രയോ അധികം തിരക്കഥ നിര്‍മ്മാണവേളയില്‍ ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ഒന്നിച്ചിരുന്നുണ്ട് ചിരിച്ചിട്ടുണ്ട്. തമാശകള്‍ ആദ്യം രൂപംകൊള്ളുന്നത് അവര്‍ക്ക് മുമ്പിലാണല്ലോ... ജീവിതത്തെക്കുറിച്ച് അമിതപ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന നാടോടിക്കാറ്റിലെ വിജയന്റെയും ദാസന്റെയും സംസാരത്തിലേക്ക് ഒരിക്കല്‍ കടന്നുവരുന്ന നീട്ടിവലിച്ചുപറയുന്ന ഒരു ഡയലോഗ് ഉണ്ട് - 'എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം'. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സത്യന്‍ നൂറുശതമാനം മാര്‍ക്കു നല്‍കുന്ന ഡയലോഗാണിത്. 'എല്ലാത്തിനും അതിന്‍േറതായ സമയമുണ്ട് ദാസാാ...' പക്വതയുടെ മേലങ്കിയുള്ള വിജയന്റെ സംസാരത്തെക്കുറിച്ച് പറയുമ്പോള്‍ സത്യന്റെ മുഖത്ത് ചിരിയുടെ മഴവില്‍ക്കാവടി.

'ഇന്ത്യ അമേരിക്കയില്‍ നിന്ന് കടം വാങ്ങാറുണ്ട്... അതിന് അമേരിക്ക ഇന്ത്യയെ ഫോണില്‍ വിളിച്ച് തെറി പറയാറുണ്ടോ...?' തലയണമന്ത്രത്തിലെ സുകുമാരന്‍ (ശ്രീനിവാസന്‍) പറയുന്ന ഡയലോഗ്, സന്ദേശം സിനിമയില്‍ ശ്രീനി തന്നെ എഴുതിയ 'പോളണ്ടിനെക്കുറിച്ച് ഇനി നീ ഒരക്ഷരം പറയരുത്' എന്ന സംഭാഷണം, ശ്രീനിവാസന്റെ സിനിമയായ വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍ പറയുന്ന 'അത്രയ്ക്ക് കാറ്റു വേണ്ടന്ന' എന്ന സംഭാഷണശകലം- ഇവയെല്ലാം അന്തിക്കാട്ടുകാരനെ ഇന്നും കുടുകുടെ ചിരിപ്പിക്കുന്നു.

ലാല്‍ -അത്ഭുതങ്ങളുടെ രാജകുമാരന്‍


നിരന്തരം തന്നെ അത്ഭുതപ്പെടുത്തുകയും അതിശയപ്പെടുത്തുകയും ചെയ്ത നടനാണ് മോഹന്‍ലാലെന്ന് പറയുമ്പോള്‍ സത്യന്റെ വാക്കുകളില്‍ ആഹ്ലാദം. മോഹന്‍ലാലിനെ ക്യാമറയ്ക്കു മുമ്പില്‍ നിര്‍ത്തി അഭിനയിപ്പിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ്. നിമിഷനേരംകൊണ്ടാണ് ലാലിന്റെ വേഷപ്പകര്‍ച്ച. എഴുതിവെച്ചതും പറഞ്ഞുകൊടുത്തതിനേക്കാളുമെല്ലാം പതിന്മടങ്ങ് ഭാവമുള്‍ക്കൊണ്ട് അവ പ്രതിഫലിപ്പിക്കും.

ടി.പി. ബാലഗോപാലന്‍ എം.എ. എന്ന സിനിമയില്‍ ബാലഗോപാലന്റെ അനുജത്തിയുടെ കല്യാണം രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് നടത്തേണ്ടിവരുന്ന ഒരു രംഗമുണ്ട്. അനുജത്തിയുടെ കല്യാണം രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് നടത്തേണ്ടിവന്ന ഗതികേടില്‍ സ്വയം ഉരുകിനില്‍ക്കുന്ന ബാലഗോപാലനോട് അനുജത്തി പറയും:''ബാലേട്ടന്റെ കല്യാണം രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചൊന്നും നടത്തിയാല്‍ പോരാ... എല്ലാവരെയും അറിയിക്കണം, ആഘോഷമായിട്ട് നടത്തണം''.ബാലഗോപാലന്റെ ഹൃദയത്തിന്റെ ആഴങ്ങളിലാണ് ആ വാക്കുകള്‍ ചെന്ന് തറച്ചത്. പടുത്തുകെട്ടാന്‍ പാടുപെടുമ്പോഴും ഒന്നിനും വഴങ്ങാതെ വീണുപോകുന്ന ജീവിതം. അനുജത്തിയെ മാറ്റിനിര്‍ത്തി ബാലഗോപാലന്‍ പറഞ്ഞു: 'നിനക്ക് എന്നോട് ദേഷ്യമുണ്ടോ? നിന്റെ കല്യാണം ഇങ്ങനെയൊന്നും നടത്താനല്ല ഞാന്‍ വിചാരിച്ചത്... പക്ഷേ, സാധിച്ചില്ല മോളേ...'

കീശയില്‍നിന്ന് 50 രൂപയെടുത്ത് അവളുടെ കൈയില്‍ വെച്ചുകൊടുക്കുമ്പോള്‍ അടിത്തട്ടില്‍ ഉരുണ്ടുകൂടിയ കണ്ണീര്‍ ഒരു വലിയ കരച്ചിലായി പുറത്തുവന്നു. പിന്നെ അത് നീറുന്ന ഒരു കടലായി. ടി.പി. ബാലഗോപാലന്‍ എം.എ. എന്ന സിനിമയിലെ ഏറ്റവും ഹൃദയസ്​പര്‍ശിയായ രംഗം മോഹന്‍ലാല്‍ അഭിനയിച്ചവസാനിപ്പിച്ചപ്പോള്‍ സത്യന്‍ ക്യാമറയ്ക്ക് പിന്നിലിരുന്ന് വിതുമ്പലടക്കാന്‍ കഴിയാതെ പൊട്ടിക്കരയുകയായിരുന്നു.അനുഭവങ്ങള്‍ ഇങ്ങനെ ഒരുപാട്... പരിചയപ്പെട്ടവരില്‍ ഏറെ പ്രിയപ്പെട്ടവന്‍ ലാല്‍ തന്നെ.സിനിമ നല്‍കിയ ഭാഗ്യങ്ങളെക്കുറിച്ചു ചോദിച്ചാല്‍ സത്യന്‍ വീണ്ടും പറഞ്ഞുതുടങ്ങും... യേശുദാസ് ജീവിക്കുന്ന കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞത്, ഇളയരാജയ്‌ക്കൊപ്പം സംഗീതം ആസ്വദിച്ച് സൗഹൃദം പങ്കിടാന്‍ കഴിഞ്ഞത്.
കാണാതെപോയ വലിയ ചിരികള്‍

സന്ദേശം സിനിമ പുറത്തിറങ്ങിയപ്പോള്‍ കഥയെയും കഥാപാത്രങ്ങളെയും ചൊല്ലി നിരവധി ഊമക്കത്തുകള്‍ വന്നുകൊണ്ടിരുന്നു. ശ്രീനിവാസനും ലഭിച്ചു ഒരുപാട്. കണ്ണൂര്‍ ജില്ലയില്‍നിന്നായിരുന്നു കത്തുകള്‍ അധികവും. ശ്രീനിയും സത്യനും ഒന്നിച്ച് വാടകയ്ക്ക് മുറിയെടുത്ത് കത്തുകളോരാന്നായി വായിച്ചു ചിരിച്ചു. ചിലപ്പോള്‍ ചിരി ചുമരുകള്‍ക്കു പുറത്തേക്ക് വലിയൊരു കടലായി ഒഴുകി.

നാടോടിക്കാറ്റ് എന്ന സിനിമയില്‍ പുറത്തുവരാത്ത നിരവധി തമാശരംഗങ്ങളുണ്ടായിരുന്നു. ലാലും ശ്രീനിയും ഇന്നസെന്റും ചേര്‍ന്നുള്ള ഒരുപാട് പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. എന്നാല്‍ സമയപരിമിതിമൂലം പലതും എഡിറ്റുചെയ്ത് ഒഴിവാക്കി. മലയാളികള്‍ക്കാസ്വദിക്കാനാകാതെ പോയ ആ രംഗങ്ങള്‍ പലതും സത്യനേറെ ഇഷ്ടപ്പെട്ടതായിരുന്നു. സ്വകാര്യ ദുഃഖങ്ങളുടെ പട്ടികയില്‍ പിന്നെയും ചിലതുണ്ട്. ലാലിനെ നായകനാക്കി ശ്രീനിയുടെ തിരക്കഥയില്‍ സത്യസന്ധനായ ഒരു തഹസില്‍ദാറുടെ കഥപറയുന്ന സിനിമ ഏതാണ്ട് തയ്യാറാക്കിയിരുന്നു. എന്നാല്‍ എന്തുകൊണ്ടോ അതു നടന്നില്ല.

അന്തിക്കാടിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ശ്രീവിദ്യ പലതവണ ചാനല്‍ അഭിമുഖങ്ങളിലൂടെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. അവരെ അഭിനയിപ്പിച്ചുകൊണ്ടൊരു സിനിമ ചെയ്യണമെന്ന് അന്തിക്കാടും ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതും നടക്കാതെ പോയി.

മൂവര്‍സംഘം വീണ്ടും


ഒരു സിനിമയ്ക്കിപ്പുറം നീണ്ട ഇടവേള. ഇടവേളകള്‍ യാത്രകള്‍ക്കും വായനയ്ക്കും കുടുംബത്തിനുംവേണ്ടി മാറ്റിവെക്കുന്നു. വര്‍ഷത്തില്‍ ഒരു സിനിമ-അങ്ങനെയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. സമ്പാദ്യം ഒരല്പം കുറഞ്ഞാലും ജീവിതമുണ്ട്. തിളച്ചുമറിയുന്ന മഹാനഗരങ്ങളില്‍നിന്നു മാറി അന്തിക്കാട്ടെ കോള്‍പ്പാടങ്ങളിലൂടെ നടക്കുമ്പോള്‍ പുതിയൊരുന്മേഷം. പിന്നീട് ചെയ്യുന്ന ചിത്രത്തിനത് ഏറെ ഗുണം ചെയ്യും.പശുവും സൈക്കിളും നടവരമ്പുമൊന്നുമില്ലാത്ത കഥകളെക്കുറിച്ച് സത്യന് ആലോചിക്കാനേ കഴിയില്ല. അടുത്ത സിനിമ വലിയ പ്രതീക്ഷയാണ്. ഒന്നായി വളര്‍ന്ന സുഹൃത്തുക്കള്‍ ഒത്തുചേരുന്നു. സമകാലിക കേരള രാഷ്ട്രീയം മുന്‍നിര്‍ത്തി ഒരു സിനിമ, അതിലൂടെ ലാല്‍-സത്യന്‍-ശ്രീനി കൂട്ടുകെട്ട് തിരിച്ചുവരുന്നു. ശ്രീനിവാസനും മുകേഷും ചേര്‍ന്നുള്ള കമ്പനി തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത്. മൂവര്‍ സംഘം തിരിച്ചുവരുമ്പോള്‍ അതില്‍ വലിയൊരു വെല്ലുവിളിയുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. അധികം വൈകാതെ അടുത്തുതന്നെ ലാലിനും ശ്രീനിക്കുമൊപ്പം സത്യന്റെ കഥ തുടരും.
Back to top Go down
mohan.thomas
Elite Poster
Elite Poster
mohan.thomas


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

sATHYAN aNTHIKKADU .....OFFICIAL THREAD Empty
PostSubject: Re: sATHYAN aNTHIKKADU .....OFFICIAL THREAD   sATHYAN aNTHIKKADU .....OFFICIAL THREAD EmptySat May 29, 2010 7:22 pm

thanks yeldo..........
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

sATHYAN aNTHIKKADU .....OFFICIAL THREAD Empty
PostSubject: Re: sATHYAN aNTHIKKADU .....OFFICIAL THREAD   sATHYAN aNTHIKKADU .....OFFICIAL THREAD EmptySat May 29, 2010 7:58 pm

welcome
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

sATHYAN aNTHIKKADU .....OFFICIAL THREAD Empty
PostSubject: Re: sATHYAN aNTHIKKADU .....OFFICIAL THREAD   sATHYAN aNTHIKKADU .....OFFICIAL THREAD EmptySat May 29, 2010 10:11 pm

hahahahaa....


SANDESHAM....

njan innale veendum athu kandu.....


kollaaaam...
2nd part udaneyengaanum cheythirunnel kollaaarunnu...
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

sATHYAN aNTHIKKADU .....OFFICIAL THREAD Empty
PostSubject: Re: sATHYAN aNTHIKKADU .....OFFICIAL THREAD   sATHYAN aNTHIKKADU .....OFFICIAL THREAD EmptySun May 30, 2010 12:02 am

naadodikaatinte 2nd partum varunnundu ennu kettu pakshe athu roshan andrews aannenaa pandu kettirunne
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

sATHYAN aNTHIKKADU .....OFFICIAL THREAD Empty
PostSubject: നടിമാര്‍ക്ക് ആത്മാര്‍ത്ഥതയില്ല:അന്തിക്കാട്   sATHYAN aNTHIKKADU .....OFFICIAL THREAD EmptyMon May 31, 2010 7:49 pm

മലയാളത്തിലെ നടിമാര്‍ക്ക് സിനിമയോട് ആത്മാര്‍ത്ഥതയില്ലെന്ന് സംവിധായകന്‍
സത്യന്‍ അന്തിക്കാട്. 'കഥ തുടരുന്നു' എന്ന ചലച്ചിത്രം
മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രദര്‍ശിപ്പിച്ചശേഷം ഞായറാഴ്ച കൊല്ലം പ്രസ്
ക്ലബ്ബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളത്തില്‍
ഉര്‍വ്വശിവരെ ഉള്ളവര്‍ക്കുശേഷം സിനിമയോട് ആത്മാര്‍ത്ഥതയുള്ള നടിമാര്‍
ഉണ്ടാകുന്നില്ല. സൂപ്പര്‍താരങ്ങളില്ലെങ്കിലും മലയാളത്തില്‍ സിനിമ
ചെയ്യാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ കെ.പി.എ.സി. ലളിത, മാമുക്കോയ,
ഇന്നസെന്റ് എന്നിവരില്ലെങ്കില്‍ മലയാള സിനിമ ചെയ്യാന്‍ എനിക്കാവില്ല.

സത്യന്‍
അന്തിക്കാട് സിനിമകളില്‍ സ്ഥിരം പാറ്റേണ്‍ ഉണ്ടെന്ന വിമര്‍ശനം
കാലങ്ങളായുണ്ട്. യഥാര്‍ത്ഥ അഭിനേതാക്കളെയും മറ്റ് കലാകാരന്മാരെയുമാണ്
സിനിമകളില്‍ ഉപയോഗിക്കുന്നത്. അതിനാല്‍ ഇവരെ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല
-അദ്ദേഹം പറഞ്ഞു.

കാലത്തിനനുസരിച്ച് മാറ്റം എല്ലാവരിലുമെന്നപോലെ
പ്രേക്ഷരിലും വന്നിട്ടുണ്ട്. എന്നാല്‍ അടിസ്ഥാനപരമായി അഭിരുചിയില്‍
മാറ്റമില്ല. ഈ തിരിച്ചറിവാണ് 'കഥ തുടരുന്നു'വെന്ന ചിത്രത്തിന്റെ
വിജയമെന്നും അദ്ദേഹം പറഞ്ഞു.

സംസാരത്തിനിടെ ചലച്ചിത്രലോകത്തെ
സംഘടനാ പ്രളയത്തെ സത്യന്‍ വിമര്‍ശിച്ചു. മലയാളത്തിലെ സിനിമാസംഘടനകള്‍
ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സിനിമയുണ്ടെങ്കിലേ
സിനിമാസംഘടനകളുള്ളൂ എന്ന ചിന്ത എല്ലാവര്‍ക്കും വേണം. ഓരോ വര്‍ഷവും
സിനിമയില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുന്നു. ആദ്യം സിനിമയെ ഈ
പ്രതിസന്ധിയില്‍നിന്ന് ഉയര്‍ത്താനുള്ള ശ്രമമാണ് വേണ്ടത്.

സിനിമാസംഘടനകളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനരീതി മൂന്നുനാലു വര്‍ഷത്തേക്കെങ്കിലും മാറ്റിവയ്ക്കുകയാണ് നല്ലത്.

തിലകന്‍
പ്രശ്‌നം പരിഹാരമില്ലാത്ത ഒന്നല്ല. വളരെ സൗഹാര്‍ദ്ദപരമായ പെരുമാറ്റമോ
മറുപടിയോ കൊണ്ട് തീര്‍ക്കാവുന്ന നിസ്സാരപ്രശ്‌നമാണത്. അതിനുപകരം
കാര്യങ്ങള്‍ ചാനലുകളില്‍ പറയുകയും അതിനൊക്കെ പ്രതികരിക്കാന്‍ സുകുമാര്‍
അഴീക്കോട് തുനിയുകയും ചെയ്യുന്നതാണ് പ്രശ്‌നം വഷളാക്കിയത്.

ഇനിയുള്ള
തന്റെ സിനിമയില്‍ ഒരു കഥാപാത്രം തിലകന്‍ ചെയ്താലേ നന്നാവൂയെന്ന്
തോന്നിയാല്‍ അദ്ദേഹത്തെ അഭിനയിപ്പിക്കും- അദ്ദേഹം വ്യക്തമാക്കി.
Back to top Go down
mohan.thomas
Elite Poster
Elite Poster
mohan.thomas


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

sATHYAN aNTHIKKADU .....OFFICIAL THREAD Empty
PostSubject: Re: sATHYAN aNTHIKKADU .....OFFICIAL THREAD   sATHYAN aNTHIKKADU .....OFFICIAL THREAD EmptyMon May 31, 2010 9:46 pm

nayantarakku aathmarthatha ille... ippo remya nambeesanu vare......
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

sATHYAN aNTHIKKADU .....OFFICIAL THREAD Empty
PostSubject: Re: sATHYAN aNTHIKKADU .....OFFICIAL THREAD   sATHYAN aNTHIKKADU .....OFFICIAL THREAD EmptyMon May 31, 2010 10:03 pm

aathmaarthatha ennathu kondu enthaanu udesichathu aavo..
Back to top Go down
Alexander
Active member
Active member
Alexander


Posts : 215
Points : 242
Reputation : 0
Join date : 2010-02-15
Location : Kottayam

sATHYAN aNTHIKKADU .....OFFICIAL THREAD Empty
PostSubject: Re: sATHYAN aNTHIKKADU .....OFFICIAL THREAD   sATHYAN aNTHIKKADU .....OFFICIAL THREAD EmptyTue Jun 01, 2010 1:41 am

Nayanthar kku okke nalla aathmaarthatha alle..
Meer Jamsine ye aayirikkum udheshichathu
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

sATHYAN aNTHIKKADU .....OFFICIAL THREAD Empty
PostSubject: Re: sATHYAN aNTHIKKADU .....OFFICIAL THREAD   sATHYAN aNTHIKKADU .....OFFICIAL THREAD EmptyTue Jun 01, 2010 3:54 am

avalum mosamalla
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

sATHYAN aNTHIKKADU .....OFFICIAL THREAD Empty
PostSubject: കഥ തുടരുന്നു; സ്വന്തം കഥയെന്ന് അന്തിക്കാട്   sATHYAN aNTHIKKADU .....OFFICIAL THREAD EmptySat Jun 05, 2010 9:20 pm

കഥ തുടരുന്നു എന്ന ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണത്തിനെതിരെ ചിത്രത്തിന്റെ സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

ഇക്കാര്യത്തില്‍
തര്‍ക്കത്തിന്റെ കാര്യമില്ലെന്നും കഥ സ്വന്തം സൃഷ്ടിയാണെന്നും അന്തിക്കാട്
പറഞ്ഞു.നോവല്‍ വായിച്ചതിനുശേഷം ആരോപണത്തില്‍ വല്ല വസ്തുതയും ഉണെ്ടങ്കില്‍
പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് പ്രസ്
ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍മാതാവ് തങ്കച്ചന്‍ ഇമ്മാനുവലും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

നോവലിസ്റ്റും
പത്രപ്രവര്‍ത്തകനുമായ ഹംസ ആലുങ്കലാണ് ചിത്രത്തിന്റെ കഥ തന്റെ
നോവലിലെകഥയാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ സത്യന്‍
അന്തിക്കാടിനെതിരെ നിയമനടപടിസ്വീകരിക്കുമെന്നും ഹംസ മുന്നറിയിപ്പ്
നല്‍കിയിരുന്നു.
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

sATHYAN aNTHIKKADU .....OFFICIAL THREAD Empty
PostSubject: പ്രതിസന്ധിക്കു കാരണം പ്രേക്ഷകനല്ല-സത്യന്‍ അന്തിക്കാട്‌   sATHYAN aNTHIKKADU .....OFFICIAL THREAD EmptySat Jun 05, 2010 9:30 pm

സിനിമാമേഖലയിലെ പ്രതിസന്ധി
പ്രേക്ഷകരുടെ തലയില്‍ കെട്ടിവെക്കാന്‍ കഴിയില്ലെന്ന് സംവിധായകന്‍ സത്യന്‍
അന്തിക്കാട് പറഞ്ഞു. സാധാരണക്കാരുടെ ജീവിതത്തില്‍നിന്ന് അകന്നതാണ്
സിനിമയുടെ പ്രതിസന്ധിക്കു കാരണം. ജീവിതത്തോട് അടുത്തുനില്ക്കുന്ന
സിനിമയോട് പ്രേക്ഷകന് ആഭിമുഖ്യമുണ്ടാവും. അതിന്റെ തെളിവാണ് 'കഥ തുടരുന്നു'
എന്ന ചിത്രത്തിന്റെ വിജയം. മലയാളസിനിമ ശരിയായ ദിശയിലേക്ക് തിരിച്ചുവരുന്നു
എന്നതിന്റെ തെളിവാണ് ഈ വിജയം. അത്ഭുതങ്ങള്‍ ഒന്നുമില്ലാത്ത കുടുംബസിനിമ
കാണാന്‍ ആളുണ്ടാവുന്നത് സന്തോഷകരമാണെന്നും കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ
മുഖാമുഖം പരിപാടിയില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.

സംവിധായകരില്‍ പലരും പ്രേക്ഷകനെ തെറ്റിദ്ധരിച്ചതാണ് നല്ല സിനിമകളുടെ
അഭാവത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. 80-കള്‍ മലയാളസിനിമയുടെ
സുവര്‍ണകാലമായിരുന്നു. കഥയ്ക്കായിരുന്നു താരങ്ങളെക്കാള്‍ അന്ന്
പ്രാധാന്യം. അത്തരം സിനിമകള്‍ തേടി പ്രേക്ഷകര്‍ പോയിരുന്നു. ഇപ്പോള്‍
പ്രേക്ഷകന് ഇന്നതാണ് വേണ്ടതെന്നു ധരിച്ച് അത്തരം സിനിമകള്‍
പടച്ചുണ്ടാക്കുകയാണ്. അന്ന് നല്ല സിനിമകളുടെ പിന്നാലെ പ്രേക്ഷകന്‍
വന്നപ്പോള്‍ ഇന്ന് പ്രേക്ഷകന്‍ സഞ്ചരിക്കുന്ന വഴിയിലൂടെ സിനിമക്കാര്‍
നടക്കാന്‍ ശ്രമിക്കുകയാണ്. ഇതാണ് യഥാര്‍ഥ പ്രശ്‌നം. പരീക്ഷണങ്ങള്‍ക്കും
ഇന്നാരും തയ്യാറാവുന്നില്ല. അത് പ്രേക്ഷകന്‍ സ്വീകരിക്കുമോ എന്നാണ്
ചിന്തിക്കുന്നത്. പുതുതായി വരുന്നവര്‍പോലും താരങ്ങളെ ആശ്രയിക്കുകയാണ്.

താന്‍ കാണാന്‍ ആഗ്രഹിക്കുന്ന സിനിമകളാണ് താനെടുക്കുന്നത്.
സിനിമയെടുക്കുമ്പോള്‍ മാത്രമാണ് താന്‍ സിനിമക്കാരനാവുന്നത്.
അല്ലാത്തപ്പോള്‍ സാധാരണ പ്രേക്ഷകനാണ്. അതാവാം തന്റെ വിജയം. സമകാലിക
രാഷ്ട്രീയസാഹചര്യങ്ങളെ ഒരു നിഷ്പക്ഷമതിയുടെ കാഴ്ചപ്പാടില്‍ കാണുന്ന ഒരു
പൊളിറ്റിക്കല്‍ സറ്റയര്‍ ആലോചിക്കുന്നുണ്ട്. ശ്രീനിവാസനാവും രചനയെങ്കിലും
അത് 'സന്ദേശ'ത്തിന്റെ തുടര്‍ച്ചയാവില്ലെന്നും സത്യന്‍ പറഞ്ഞു. 'കഥ
തുടരുന്നു'വിന്റെ നിര്‍മാതാവ് തങ്കച്ചന്‍ ഇമാനുവലും മുഖാമുഖത്തില്‍
പങ്കെടുത്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍. മധുശങ്കര്‍ സ്വാഗതം പറഞ്ഞു.
Back to top Go down
mangalasseri
Active member
Active member
mangalasseri


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

sATHYAN aNTHIKKADU .....OFFICIAL THREAD Empty
PostSubject: Re: sATHYAN aNTHIKKADU .....OFFICIAL THREAD   sATHYAN aNTHIKKADU .....OFFICIAL THREAD EmptySat Jun 05, 2010 9:36 pm

ingeru maathram aanu cinema kkaran ennanu ee pungan te dhaarana
Back to top Go down
mangalasseri
Active member
Active member
mangalasseri


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

sATHYAN aNTHIKKADU .....OFFICIAL THREAD Empty
PostSubject: Re: sATHYAN aNTHIKKADU .....OFFICIAL THREAD   sATHYAN aNTHIKKADU .....OFFICIAL THREAD EmptySat Jun 05, 2010 9:44 pm

Sathyan um adichu maattal thudangiyo....
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

sATHYAN aNTHIKKADU .....OFFICIAL THREAD Empty
PostSubject: Re: sATHYAN aNTHIKKADU .....OFFICIAL THREAD   sATHYAN aNTHIKKADU .....OFFICIAL THREAD EmptySat Jun 05, 2010 11:46 pm

veeendum parayunnu adichu maattal ennu..

ithu moshanam aanu pakka moshanam..
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

sATHYAN aNTHIKKADU .....OFFICIAL THREAD Empty
PostSubject: Re: sATHYAN aNTHIKKADU .....OFFICIAL THREAD   sATHYAN aNTHIKKADU .....OFFICIAL THREAD EmptySat Jun 05, 2010 11:49 pm

aadhyam swanthamaayi kathayundaakatte ennittu mathi veeeravaadham
Back to top Go down
thanthonni
Active member
Active member
thanthonni


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 44
Location : thalasseri

sATHYAN aNTHIKKADU .....OFFICIAL THREAD Empty
PostSubject: Re: sATHYAN aNTHIKKADU .....OFFICIAL THREAD   sATHYAN aNTHIKKADU .....OFFICIAL THREAD EmptySun Jun 06, 2010 1:38 am

Sathyan nalla director um thirakkadhakrithum...aanu..ithinu munpu ingane oru aaropanam..sathyane kurichu undaaayittilla
Back to top Go down
thanthonni
Active member
Active member
thanthonni


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 44
Location : thalasseri

sATHYAN aNTHIKKADU .....OFFICIAL THREAD Empty
PostSubject: Re: sATHYAN aNTHIKKADU .....OFFICIAL THREAD   sATHYAN aNTHIKKADU .....OFFICIAL THREAD EmptySun Jun 06, 2010 1:40 am

moshtaavaam enne kallan ennu vilichille
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

sATHYAN aNTHIKKADU .....OFFICIAL THREAD Empty
PostSubject: സത്യനും ശ്രീനിയും വീണ്ടും   sATHYAN aNTHIKKADU .....OFFICIAL THREAD EmptySun Jun 06, 2010 11:05 pm

മലയാള ചലച്ചിത്രലോകത്തെ എക്കാലത്തെയും നല്ല
കൂട്ടുകെട്ടുകളില്‍ ഒന്നാം സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ട്.

ഇവര്‍ ഒന്നിച്ചപ്പോഴൊക്കെ സിനിമ കണ്ട മലയാളികള്‍ക്ക് മനം നിറഞ്ഞ
അനുഭവമുണ്ടായിരുന്നു. ഇവര്‍ വീണ്ടും ഒന്നിയ്ക്കുന്നു. രാഷ്ട്രീയ ചിത്രമാണ് ഇത്തവണ
ഈ രണ്ട് ഫിലിം ജീനിയസ്സുകളും ചേര്‍ന്നൊരുക്കുന്നത്.

സമകാലിക രാഷ്ട്രീയത്തിന്റെ ആക്ഷേപഹാസ്യരൂപത്തിലുള്ള ആവിഷ്‌കാരമായിരിക്കും ചിത്രം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഷ്ട്രീയം വിഷയമാക്കി എടുത്ത സന്ദേശം എന്ന ക്ലാസിക്
ചിത്രം പ്രേക്ഷകര്‍ മറന്നിരിക്കാന്‍ ഇടയില്ല
, ചിരിപ്പിച്ചും
ചിന്തിപ്പിച്ചുമാണ് സന്ദേഷം പ്രേക്ഷകമനസ്സുകള്‍ കീഴടക്കിയത്.

ശ്രീനിവാസന്‍ തിരക്കഥയെഴുതി സത്യന്‍ സംവിധാനം ചെയ്യുന്നതായിരിക്കും പുതിയ ചിത്രം. രാഷ്ട്രീയത്തെ
ആക്ഷേപഹാസ്യ പരമായി സമീപിച്ചപ്പോഴെല്ലാം പ്രേക്ഷകര്‍ അത് സ്വീകരിച്ചിട്ടുണ്ട്.

രാഷ്ട്രീയ ചിന്തയുള്ള ചിത്രം എന്ന നിലയില്‍ മലയാളത്തില്‍ അവസാനമായി പുറത്തിറങ്ങിയത്
ശ്രീനിവാസന്‍ തന്നെ നായകനായ അറബിക്കഥയാണ്.

എന്തായാലും ചിരിപ്പിച്ച് എല്ലുനുറുക്കാന്‍ പാകത്തിലുള്ള
ആക്ഷേപഹാസ്യവുമായിട്ടായിരിക്കും ശ്രീനിയും സത്യനും വരുകയെന്ന പ്രതീക്ഷയിലാണ്
പ്രേക്ഷകര്‍
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

sATHYAN aNTHIKKADU .....OFFICIAL THREAD Empty
PostSubject: Re: sATHYAN aNTHIKKADU .....OFFICIAL THREAD   sATHYAN aNTHIKKADU .....OFFICIAL THREAD EmptyMon Jun 07, 2010 12:35 am

angineyenkilum ippozhulla SATHYAN TYPE KOLLALil ninnum janangal muktharaaakumallo....
Back to top Go down
dracula
Royal Fighter
Royal Fighter
dracula


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

sATHYAN aNTHIKKADU .....OFFICIAL THREAD Empty
PostSubject: Re: sATHYAN aNTHIKKADU .....OFFICIAL THREAD   sATHYAN aNTHIKKADU .....OFFICIAL THREAD EmptyMon Jun 07, 2010 7:16 am

sathyan inyum katha thudarum..
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

sATHYAN aNTHIKKADU .....OFFICIAL THREAD Empty
PostSubject: Re: sATHYAN aNTHIKKADU .....OFFICIAL THREAD   sATHYAN aNTHIKKADU .....OFFICIAL THREAD EmptyMon Jun 07, 2010 8:13 am

hooo..............



vidhiiiiii....................
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

sATHYAN aNTHIKKADU .....OFFICIAL THREAD Empty
PostSubject: Re: sATHYAN aNTHIKKADU .....OFFICIAL THREAD   sATHYAN aNTHIKKADU .....OFFICIAL THREAD EmptyMon Jun 07, 2010 8:59 am

nalla cinemakal pretheekshikkam
Back to top Go down
suku
Moderator
Moderator
suku


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 35
Location : moovattupuzha

sATHYAN aNTHIKKADU .....OFFICIAL THREAD Empty
PostSubject: Re: sATHYAN aNTHIKKADU .....OFFICIAL THREAD   sATHYAN aNTHIKKADU .....OFFICIAL THREAD EmptyMon Jun 07, 2010 9:07 am

Sathyan te cinemakalil sthiramaayi chila nadanmaarum nadimaarum undu..
Mammoookkoya,K.P.A.C Lalitha, Sukumari, Innocent

thudangiyavar....maattam evideyum aavashaayam aanu...
Prithvi ye pole ulla yuvathrangalkku avasaram kodukkanam
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

sATHYAN aNTHIKKADU .....OFFICIAL THREAD Empty
PostSubject: Re: sATHYAN aNTHIKKADU .....OFFICIAL THREAD   sATHYAN aNTHIKKADU .....OFFICIAL THREAD EmptyMon Jun 07, 2010 9:19 am

ninte post kandappozhe thonni, avasaaaanam ithuthanne parayumennu....


MAAMUKKOYAyudem LALITHAyudem okke role PRITHWIkku koduthaaal avar pattiniyaaayipovumallodaaa SUKUUUUUUU.........
Back to top Go down
Sponsored content





sATHYAN aNTHIKKADU .....OFFICIAL THREAD Empty
PostSubject: Re: sATHYAN aNTHIKKADU .....OFFICIAL THREAD   sATHYAN aNTHIKKADU .....OFFICIAL THREAD Empty

Back to top Go down
 
sATHYAN aNTHIKKADU .....OFFICIAL THREAD
Back to top 
Page 1 of 4Go to page : 1, 2, 3, 4  Next
 Similar topics
-
» " RACE " ... Official thread...
» COBRA --- oFFICIAL THREAD
» ++++++ ((((( *****///// JANAKAN \\\\\******)))) official thread.

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: