നെയ്യ് മുറുക്ക്
ചേരുവകള്‍
1.പച്ചരിപ്പൊടി -4 കപ്പ്
പൊരിക്കടലപ്പൊടി -1 കപ്പ്
ഉഴുന്ന് മൂപ്പിച്ച് പൊടിച്ചത് -2 കപ്പ്
2. നെയ്യ് -2 ടീസ്പൂണ്‍
3. വെള്ളം,ഉപ്പ് -പാകത്തിന്
4. എള്ള് -2 ടീസ്പൂണ്‍
ജീരകം -2 ടീസ്പൂണ്‍
കായപ്പൊടി -അര ടീസ്പൂണ്‍
5. എണ്ണ -അര കിലോ
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവകള്‍ നേര്‍മ്മയായി തെള്ളിയെടുത്തതും നെയ്യും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത്
കുഴയ്ക്കുക.നാലാമത്തെ ചേരുവകള്‍ പൊടിച്ചതും ചേര്‍ക്കണം.എണ്ണ തിളയ്ക്കുമ്പോള്‍ സേവനാഴിയിലൂടെ
മാവ് പിഴിഞ്ഞ് ഒഴിച്ച് മൂപ്പിച്ച് കോരുക.