| സോസ് | |
|
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: സോസ് Sat May 29, 2010 2:39 pm | |
| സ്പൈസി സോസ് ചേരുവകള്‍
- നെയ്യ്/സസ്യഎണ്ണ -6 ടേബിള്‍ സ്പൂണ്‍
- സവാള വലുത് -2 എണ്ണം
- വെളുത്തുള്ളി ചതച്ചത് -4 ടീസ്പൂണ്‍
- ഇഞ്ചി കൊത്തിയരിഞ്ഞത് -4 ടീസ്പൂണ്‍
- മഞ്ഞള്‍ -1 ടീസ്പൂണ്‍
- ജീരകം -1 ടീസ്പൂണ്‍
- മല്ലി -1 ടീസ്പൂണ്‍
- ഗരം മസാല -ഒന്നര ടീസ്പൂണ്‍
- മല്ലിപ്പൊടി -1 ടീസ്പൂണ്‍
- ഉലുവ -അര ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- ടൊമാറ്റോ പ്യൂരി -5 ഔണ്‍സ്(140 ഗ്രാം)
പാചകം ചെയ്യുന്ന വിധം എണ്ണ ചൂടാക്കി സവാള,വെളുത്തുള്ളി,ഇഞ്ചി എന്നിവ ബ്രൌണ്‍ നിറമാകുന്നതുവരെ(15 മിനിട്ട് നേരം) വഴറ്റുക.അതിനുശേഷം മഞ്ഞള്‍,ജീരകം,മല്ലി,ഉലുവ,ഉപ്പ് എന്നിവ ചേര്‍ക്കുക.നന്നായി ഇളക്കി 5 മിനിട്ട് വേവിക്കുക.പിന്നിട് ബാക്കിയുള്ള ചേരുവകള്‍ ചേര്‍ത്ത് 5 മിനിട്ട് വേവിക്കുക.ഇടയ്ക്ക് ഇളക്കികൊടുക്കുക.പിന്നിട് അടുപ്പില്‍ നിന്നു വാങ്ങി തണുക്കാന്‍ അനുവദിക്കുക.ഇതിനോടൊപ്പം ടൊമാറ്റോ പ്യൂരിയും 250 മി.വെള്ളവും ചേര്‍ത്തിരിയ്ക്കണം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: സോസ് Sat May 29, 2010 2:39 pm | |
| പ്രോഫിറ്റെറോള്‍സ് ഷൂ പേസ്ട്രിക്
- പാല്‍ -125 മില്ലി
- വെള്ളം -125 മില്ലി
- വെണ്ണ -100 ഗ്രാം
- മൈദ -150 ഗ്രാം
- മുട്ട -4 എണ്ണം
- ഉപ്പ് -1 നുള്ള്
ഫില്ലിംഗിന്
- തണുപ്പിച്ച ക്രീം -200 മില്ലി
- പൊടിച്ച പഞ്ചസാര -50 ഗ്രാം
രണ്ടും കൂടി നന്നായി അടിച്ചെടുക്കുക. ചോക്കലേറ്റ്സോസിന്
- കൊക്കോ പൌഡര്‍ -൨ ടേബിള്‍ സ്പൂണ്‍
- ഐസിംഗ് ഷുഗര്‍ -6 ടേബിള്‍ സ്പൂണ്‍
- ഉപ്പ് ചേര്‍ക്കാത്ത വെണ്ണ -20 ഗ്രാം
- പാല്‍ -150 മില്ലി
- ക്രീം - 50 മില്ലി
പാചകം ചെയ്യുന്ന വിധം വെള്ളം,പാല്‍,വെണ്ണ,ഉപ്പ് എന്നിവ ഒരുമിച്ചാക്കി തിളപ്പിക്കുക.അടുപ്പില്‍ നിന്നും വാങ്ങി മൈദ ചേര്‍ത്ത് നന്നായി ഇളക്കുക.വീണ്ടും അടുപ്പില്‍ വെച്ച് മിശ്രിതം പാത്രത്തിന്റെ വശങ്ങളില്‍ നിന്നു വിട്ടുവരുന്നതുവരെ ഇളക്കി വാങ്ങിവയ്ക്കുക.മുട്ട നന്നായി പതപ്പിച്ച് മാവിലേയ്ക്ക് ചേര്‍ക്കുക. പരന്ന ഒരു പാത്രത്തില്‍ എണ്ണമയം പുരട്ടുക.ഒരു ടീസ്പൂണ്‍ മിശ്രിതമെടുത്ത്‌ഈ പാത്രത്തില്‍ ഒഴിക്കുക. ഇടയില്‍ കുറച്ച് സ്ഥലംവിട്ട് ഇതേ രീതിയില്‍ മാവ് ഒഴിക്കുക.ചൂടാക്കിയ ഓവനില്‍ 180 ഡിഗ്രി സെന്റീഗ്രേഡില്‍ പേസ്ട്രി നന്നായി പൊങ്ങി മുകള്‍ വശം ബ്രൌണ്‍ നിറമാകുന്നതുവരെ ബേക്ക് ചെയ്യുക.ഇവ പുറത്തേയ്ക്ക് എടുത്തുവെച്ചു തണുക്കാന്‍ അനുവദിക്കുക.ഓരോന്നും നെടുകെ പിളര്‍ന്ന് നേരത്തെ തയ്യാറാക്കി വെച്ചിരിയ്ക്കുന്ന ക്രീമോ ഐസ്ക്രീമോ ഉള്ളില്‍ വെയ്ക്കുക. ചോക്ക്ലേറ്റ് സോസ്വെണ്ണയും 2 ടേബിള്‍ സ്പൂണ്‍ പാലും ചേര്‍ത്ത് ഉരുക്കുക.കൊക്കോ പൌഡര്‍,ഐസിംഗ് ഷുഗര്‍ ഇവ ചേര്‍ത്ത് വെയ്ക്കുക.ഇത് കുറേശ്ശേയായി ഉരുക്കിയ വെണ്ണയിലേയ്ക്ക് ചേര്‍ക്കുക.ഒടുവില്‍ പാലുമൊഴിച്ചു കട്ടിയാകുന്നതുവരെ തിളപ്പിക്കുക.അടുപ്പില്‍ നിന്ന് വാങ്ങി 50 മില്ലി ക്രീമും ചേര്‍ത്ത് നന്നായി ഇളക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: സോസ് Sat May 29, 2010 2:40 pm | |
| ഡേറ്റ് സോസ്
- ഈന്തപ്പഴം -1 കിലോ
- നാരങ്ങാനീര് (4 നാരങ്ങ) -8 ടേബിള്‍ സ്പൂണ്‍
- ഉപ്പ് -2 ടീസ്പൂണ്‍
- ജീരകം -4 ടീസ്പൂണ്‍
- പഞ്ചസാര -4 ടേബിള്‍ സ്പൂണ്‍
- മുളകുപൊടി -2 ടീസ്പൂണ്‍
- വെള്ളം -750 മില്ലി .
പാകം ചെയ്യുന്ന വിധം 1 മുതല്‍ 5 വരെയുള്ള ചേരുവകള്‍ വെള്ളമൊഴിച്ച് തീ കുറച്ചു വെച്ച് 10 മിനിട്ട് സമയം തിളപ്പിക്കുക. പിന്നിട് തണുക്കാന്‍ അനുവദിക്കുക.തണുത്തശേഷം പിഴിഞ്ഞ് അരിച്ചെടുക്കുക.അല്പം മുളകുപൊടി കൂടി ആവശ്യമെങ്കില്‍ ചേര്‍ത്താല്‍ ഡേറ്റ് സോസ് തയ്യാര്‍. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: സോസ് Sat May 29, 2010 2:40 pm | |
| കോക്കനട്ട് സോസ്
1.തേങ്ങ തിരുമ്മിയതില്‍ നിന്നും എടുത്ത തേങ്ങാപാല്‍ - 2 കപ്പ് 2.പഞ്ചസാര -3 ടീസ്പൂണ്‍ 3. വെണ്ണ -1 ടീസ്പൂണ്‍ 4. മൈദ - 2 ടീസ്പൂണ്‍ 5. പാല്‍ - അര കപ്പ് 6.വാനില എസ്സന്‍സ് - 1 തുള്ളി
പാകം ചെയ്യുന്ന വിധം
തേങ്ങാപ്പാലില്‍ പഞ്ചസാര കലക്കുക.മൈദ വെണ്ണ ചേര്‍ത്ത് ചുവടുകട്ടിയുള്ള ഒരു പാത്രത്തിലിട്ട് ചെറുതീയില്‍ മൊരിക്കണം.ഇതില്‍ പാല്‍ കുറേശ്ശെ ഒഴിച്ച് കട്ടകെട്ടാതെ കലക്കി അരിക്കുക.ഇതില്‍ തേങ്ങാപാല്‍ ഒഴിച്ച് കുറുക്കി എസ്സെന്‍സ്സും ചേര്‍ത്ത് കോക്കനട്ട് പിഡിംഗിന്റെ കൂടെ ഉപയോഗിക്കാം | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: സോസ് Sat May 29, 2010 2:40 pm | |
| ബേക്ക് ഡ് കസ്റ്റ്ര്ഡ് വിത്ത് സോര്‍ സോസ് ചേരുവകള്‍
- കോഴിമുട്ട -3
- പാല്‍ -2 കപ്പ്
- പഞ്ചസാര -15 ടീസ്പൂണ്‍
- വെണ്ണ -3 ടീസ്പൂണ്‍
- മൈദ -6 ടീസ്പൂണ്‍
- തിരുമ്മിയ തേങ്ങ -അര കപ്പ്
- റൊട്ടിയുടെ വെളുത്ത ഭാഗം
വെള്ളത്തില്‍ കുതിര്‍ത്ത് വെള്ളം പിഴിഞ്ഞ് ഉതിര്‍ത്ത് എടുത്തത് -കാല്‍ കപ്പ് 8. ഓറഞ്ചിന്റെ തൊലി അരച്ചത് -അരയ്ക്കാല്‍ ടീസ്പൂണ്‍ 9. ചെറുനാരങ്ങാതൊലി അരച്ചത് -കാല്‍ ടീസ്പൂണ്‍ 10. വെണ്ണ -3 ടീസ്പൂണ്‍ 11. മൈദ -6 ടീസ്പൂണ്‍ 12. വെള്ളം -അര കപ്പ് 13. ചെറുനാരങ്ങാനീര് -6 ടീസ്പൂണ്‍ 14. പഞ്ചസാര -6 ടീസ്പൂണ്‍ പാകം ചെയ്യുന്ന വിധംകോഴിമുട്ട പതച്ചശേഷം പാലും പഞ്ചസാരയും ഒഴിച്ചു കലക്കുക.വെണ്ണയില്‍ മൈദ ചേര്‍ത്ത് ചുവപ്പ് നിറമാകാതെ മൊരിക്കുക.ഈ മാവ് മുട്ടക്കൂട്ടില്‍ കലക്കി കട്ടയില്ലാതെ അരിച്ചെടുത്ത് അതില്‍ തേങ്ങ ചേര്‍ക്കുക. അതിനുശേഷം വെള്ളത്തില്‍ കുതിര്‍ത്ത റൊട്ടിയും ഓറഞ്ചിന്റെ തൊലി ചുരണ്ടിയതും ചെറുനാരങ്ങാ തൊലിയും ചേര്‍ത്തു കലക്കി ഒരു റിങ്ങ് മോള്‍ഡിലാക്കി ബേക്കു ചെയ്യുക. തണുക്കുമ്പോള്‍ കുടഞ്ഞിടുക. ഒരു ടീസ്പൂണ്‍ വെണ്ണയില്‍ മൈദ ചേര്‍ത്ത് ചുവപ്പുനിറം മാറാതെ വഴറ്റുക.ഇതില്‍ വെള്ളം ഒഴിച്ച് കലക്കിയിട്ട് ചെറുനാരങ്ങാനീരും പഞ്ചസാരയും ചേര്‍ത്ത് കുറുക്കുക.ചൂട് ആറുമ്പോള്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് പുഡിംഗിന്റെ കൂടെ ഉപയോഗിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: സോസ് Sat May 29, 2010 2:41 pm | |
| ടൊമാറ്റോ സോസ്
- പഴുത്ത തക്കാളി -3 കിലോ
- വിനാഗിരി -1 കപ്പ്
- പുളിസത്ത് -2 ടീസ്പൂണ്‍
- ഇഞ്ചി കൊത്തിയരിഞ്ഞത് -3 ടീസ്പൂണ്‍
- വെളുത്തുള്ളി കൊത്തിയരിഞ്ഞത് -3 ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- പഞ്ചസാര -3 ടീസ്പൂണ്‍
- പച്ചക്കറി അല്ലെങ്കില്‍ മുളക് -3 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം പഴുത്ത തക്കാളി നന്നായി കഴുകി തുടച്ചെടുക്കുക.ഒരു കപ്പ് വിനാഗിരിയും പുളിയുമൊഴിച്ച് തക്കാളിയിട്ട് ഈ മിശ്രിതം തിളപ്പിക്കുക.തക്കാളിച്ചാറ് കുറുകിക്കഴിയുമ്പോള്‍ 4 മുതല്‍ 8 വരെയുള്ള ചേരുവകള്‍ ചേര്‍ക്കുക. ഈ മിശ്രിതം തിളപ്പിക്കുക.തീ കുറച്ച് ഇളക്കിക്കൊണ്ടിരിയ്ക്കണം.മിശ്രിതം നന്നായി കുറുകുന്നതുവരെ ഇളക്കി കൊടുക്കുക.കുറുകിയാല്‍ അടുപ്പില്‍ നിന്ന് വാങ്ങി തണുക്കാന്‍ അനുവദിക്കുക | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: സോസ് Sat May 29, 2010 2:41 pm | |
| കടുക് സോസ്
കടുക് സോസ്
ചേരുവകള്‍
1. കടുകുപരിപ്പ് -1 ടീസ്പൂണ്‍ വെളുത്തുള്ളിയല്ലി -6 ഇഞ്ചി -ഒരു ചെറിയ കഷണം ചുവന്ന മുളകിന്റെ തൊലി ഒരിഞ്ച് നീളത്തില്‍ -4 എണ്ണം കിസ്മിസ് -12 2.വിനാഗിരി -കാല്‍ കപ്പ് 3. ഉപ്പ് -അര ടീസ്പൂണ്‍
പാകം ചെയുന്ന വിധം
ഒന്നാമത്തെ ചേരുവകളോടൊപ്പം വിനാഗിരിയും ഉപ്പും ചേര്‍ത്ത് മയത്തില്‍ അടുപ്പില്‍ വെച്ച് ഇളക്കുക. തണുപ്പിച്ചതിനുശേഷം കുപ്പിയിലാക്കുക.ഇത് കട് ലറ്റ്,ഇറച്ചിറോസ്റ്റ് എന്നിവയുടെ കൂടെ ഉപയോഗിക്കാം.
| |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: സോസ് Sat May 29, 2010 2:42 pm | |
| വാനില സോസ്
പാല്‍ -അര ലിറ്റര്‍ ക്രീം -200 മില്ലി മുട്ടയുടെ ഉണ്ണി -5 പഞ്ചസാര -150 മില്ലി വാനില എസ്സന്‍സ് -1-2 തുള്ളി
പാല്‍ തിളപ്പിക്കുക.മുട്ടയുടെ ഉണ്ണിയും പഞ്ചസാരയും ചേര്‍ത്ത് അടിക്കുക.തിളച്ച പാല്‍ മുട്ടയുടെ മിശ്രിതത്തില്‍ ഒഴിക്കുക.ഒരു ഡബിള്‍ ബോയിലറില്‍ വെച്ച് ചൂടാക്കി മിശ്രിതം മരത്തവിയില്‍ ഒട്ടിപ്പിടിക്കുന്ന പരുവമാകുമ്പോള്‍ വാങ്ങിവയ്ക്കുക.ഇതില്‍ ക്രീമും എസ്സെന്‍സ്സും ചേര്‍ത്ത് പുഡിംഗിന് മുകളില്‍ ഒഴിച്ച് ഉപയോഗിക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: സോസ് Sat May 29, 2010 2:42 pm | |
| ഗ്രീന്‍ ചില്ലി സോസ്
1.പച്ചമുളക് വട്ടത്തിലരിഞ്ഞത് -3 ടീസ്പൂണ്‍ വെള്ളം -അര കപ്പ് ഉപ്പ് -പാകത്തിന് 2.സോയാബീന്‍ സോസ് -3 ടീസ്പൂണ്‍ വിനാഗിരി -3 ടീസ്പൂണ്‍
വെള്ളം ഉപ്പ് ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ അതില്‍ പച്ചമുളകിടുക.നല്ലപോലെ തിളച്ചതിനുശേഷം രണ്ടാമത്തെ ചേരുവകള്‍ ചേര്‍ക്കുക.ഇത് പാചകം ചെയ്ത മറ്റ് വിഭവങ്ങളുടെ കൂടെ ഉപയോഗിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: സോസ് Sat May 29, 2010 2:43 pm | |
| റെഡ് ചില്ലി സോസ്
ഉണക്കമുളക് -4 വെളുത്തുള്ളിയല്ലി -9 ഇഞ്ചി പൊടിയായി അരിഞ്ഞത് -2 ടീസ്പൂണ്‍ നല്ല ചുവപ്പുനിറമുള്ള ടൊമാറ്റോ സോസ് -അര കപ്പ് വിനാഗിരി - 2 ടീസ്പൂണ്‍ ഉപ്പ് -പാകത്തിന്
ഉണക്കമുളക് ചുട്ടോ വറുത്തോ അതിന്റെ കുരുകളയുക.വെളുത്തുള്ളിയും എണ്ണയില്‍ വറുത്തുകോരുക.ഇവ ഇഞ്ചി ചേര്‍ത്ത് വളരെ മയത്തില്‍ അരച്ചെടുക്കുക.ഇത് ടൊമാറ്റോ സോസില്‍ കലക്കി വിനാഗിരിയും ഉപ്പും ചേര്‍ത്തിളക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: സോസ് Sat May 29, 2010 2:43 pm | |
| ചില്ലി സോസ്
- ഉണക്കമുളക് -12
- ചുവന്നുള്ളിയല്ലി -12
- വാളന്‍പുളി -ഒരു ചെറിയ കഷണം
- ഉപ്പ് -പാകത്തിന്
- പഞ്ചസാര -ഒരു നുള്ള്
കടലയെണ്ണയില്‍ മുളക് വറുത്തുകോരുക.അതിന്റെ കൂടെ ബാക്കി ചേരുവകളും കൂടി ചേര്‍ത്ത് അരച്ചെടുക്കുക. ഇതില്‍ അര കപ്പ് ടോമാറ്റൊസോസുകൂടി ചേര്‍ത്ത് കലക്കി ഉപയോഗിക്കുക.(സകല സ്വാദും ക്രമീകരിക്കാന്‍ വേണ്ടിയാണ് പഞ്ചസാര ഉപയോഗിക്കുന്നത്.) | |
|
| |
Sponsored content
| Subject: Re: സോസ് | |
| |
|
| |
| സോസ് | |
|