ട്വിലൈറ്റ് താരം ക്രിസ്റ്റീന്‍ സ്റ്റിവര്ട്ടിന് പാ്പ്പരാസികളോട് രോഷം.
പാപ്പരാസികള്‍ ക്യാമറകളുമായി പിന്തുടരുന്നതും തുരുതുരാ ഫോട്ടോകള്‍
എടുക്കുന്നതും കാണുമ്പോള്‍ തനിക്ക് മാനഭംഗത്തിനിരയായതുപോലെ ഒരു
തോന്നലാണെന്നാണ് ക്രിസ്റ്റീന്‍ പറയുന്നത്.
ബ്രിട്ടനിലെ ഒരു
മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത്.
ഏതൊരു താരത്തെ കണ്ടാലും പടമെടുക്കുകയെന്നതാണ് അവരുടെ ആവശ്യം.
പലപ്പോഴും
എനിക്ക് ഇവരുടെ രീതികള്‍ അതിരുകടക്കുന്നതായി തോന്നിയിട്ടുണ്ട്,
നിയന്ത്രിക്കാന്‍ കഴിയാതായിട്ടുണ്ട്, അപ്പോഴൊക്കെ മാനഭംഗത്തിനിരയാകുന്ന
പോലെ ഒരു അനുഭവമായിരുന്നു- താരം പറയുന്നു.
ട്വിലൈറ്റിന്റെ ജോലികഴിഞ്ഞാല്‍ കരിയറില്‍ അടുത്ത പദ്ധതിയെന്താണെന്ന് താന്‍ തീരുമാനിച്ചിട്ടില്ലെന്നും ക്രിസ്റ്റീന്‍ പറയുന്നു.