ശിക്കാര്‍-നായാട്ട്, വേട്ട എന്നൊക്കെ
അര്‍ഥം വരുന്ന ഈ വാക്കുതന്നെ ഒരു സിനിമയുടെ തീം ആകുമ്പോള്‍ അതില്‍
നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്നു ശഠിക്കുന്ന കാര്യങ്ങള്‍ക്ക്
പ്രാധാന്യം നല്‍കിത്തന്നെയാണ് 'ശിക്കാര്‍' എന്ന ചിത്രമൊരുങ്ങുന്നത്.
ചിറ്റാഴം എന്ന ഈറ്റക്കാട്ടിലാണ് ഈ കഥ നടക്കുന്നത്. കാട്ടിനുള്ളില്‍ ഈറ്റ
വെട്ടാന്‍ എത്തുന്ന തൊഴിലാളികളെയും ധനികരായ കരാറുകാരനെയും ഒക്കെ മുന്നില്‍
കണ്ടുകൊണ്ട് ആ സീസണില്‍ കാട്ടിനുള്ളില്‍ ഹോട്ടല്‍, ബാര്‍ബര്‍ ഷോപ്പ്,
തുണിക്കട, സ്റ്റുഡിയോ തുടങ്ങിയവ താത്കാലികമായി പ്രവര്‍ത്തിച്ചുതുടങ്ങും.
പിന്നെ അവിടുത്തുകാര്‍ക്കു പുറമെ ധാരാളം ആളുകള്‍ കാഴ്ചക്കാരായും
അല്ലാതെയും ഉപഭോക്താക്കളായും ചിറ്റാഴത്തേക്ക് എത്തുന്നു. പിന്നെയൊരു
കാര്‍ണിവല്‍ മൂഡാണ്.
ബലരാമന്‍ ചിറ്റാഴം കാട്ടിലേക്ക് കരാറടിസ്ഥാനത്തില്‍ ലോറി ഡ്രൈവറായി
എത്തുകയാണ്. കൂടെ മകള്‍ ഗംഗയുമുണ്ട്. ബലരാമന്‍ അവിടെ വരുത്തനാണെങ്കിലും
അയാളെ പരിചയമുള്ള ഒരാള്‍ ചിറ്റാഴത്തുണ്ട്. ചായക്കടക്കാരന്‍ സത്യചന്ദ്രന്‍.
സത്യചന്ദ്രനെപ്പോലെ പലരും പല ഘട്ടങ്ങളില്‍ ബലരാമന്റെ ജീവിതത്തിലേക്ക്
കടന്നുവരുന്നു. ഇദ്ദേഹമാണ് ഇവിടത്തെ കഥാനായകന്‍. അയാളുടെ ഭൂതകാലമാണ്
'ശിക്കാറിന്റെ' ജീവന്‍. ഒരു ഇരയെത്തേടിയാണ് ബലരാമന്‍
ചിറ്റാഴത്തെത്തുന്നത്. അത് ആരെ, എന്തിന് എന്നത് സസ്‌പെന്‍സായിത്തന്നെ
നില്‍ക്കട്ടെ.
എസ്. സുരേഷ്ബാബുവിന്റെ തിരക്കഥയില്‍ എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന
'ശിക്കാറി'ല്‍ എല്ലാം വന്നുചേരുന്ന കഥാപാത്രങ്ങളാണ്. പല ദിക്കില്‍നിന്നായി
ഒന്നിക്കുന്നവര്‍. സീസണ്‍ കഴിഞ്ഞാല്‍ കിട്ടിയ സമ്പാദ്യവുമായി അവര്‍
വഴിപിരിയുന്നു; അടുത്തവര്‍ഷം വീണ്ടും ഒത്തുകൂടാനായി. അനന്യ, മൈഥിലി,
സുരാജ് വെഞ്ഞാറമ്മൂട്, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി , ലാല്‍, ജോണ്‍
കൊക്കന്‍, ലാലു അലക്‌സ്, കൈലാഷ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ബലരാമനായി മോഹന്ലാല്ദൈവികതയും അതിമാനുഷകത്വവും ഇല്ലാത്ത പച്ചയായ ഒരു മനുഷ്യന്‍- ലോറി ഡ്രൈവര്‍
ബലരാമന്‍ അങ്ങനെയൊരാളാണ്. പല രഹസ്യങ്ങള്‍ ഉള്ളിലൊതുക്കിയും ചില
ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ടുമാണ് അയാള്‍ ചിറ്റാഴം കാട്ടിലെത്തുന്നത്. മകള്‍
ഗംഗയാണ് അയാളുടെ ലോകം. അയാളുടെ ഭൂതകാലമാണ് 'ശിക്കാര്‍' എന്ന
ചിത്രത്തിനാധാരം. മോഹന്‍ലാലാണ് ബലരാമന്‍ എന്ന കഥാപാത്രമാകുന്നത്..
ഡോ. അബ്ദുള്ളയായി സമുദ്രക്കനിസുബ്രഹ്മണ്യപുരം എന്ന തമിഴ്ചിത്രത്തിലൂടെ വില്ലനായി ആടിത്തിമര്‍ത്ത നടനും
നിര്‍മാതാവും സംവിധായകനുമായ സമുദ്രക്കനി ആദ്യമായി മലയാളത്തിലെത്തുകയാണ്
'ശിക്കാറി'ലൂടെ. ഇവിടെ അദ്ദേഹം ഡോ. അബ്ദുള്ളയാണ്. പണത്തേക്കാള്‍ സേവനമാണ്
ഡോക്ടറുടെ ലക്ഷ്യം. രസികന്‍, കലാസ്‌നേഹി. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന
ബലരാമന്‍ എന്ന കഥാപാത്രത്തിന്റെ ഭൂതകാലത്തിലാണ് ഡോ. അബ്ദുള്ള എത്തുന്നത്.
ഒരു പോസിറ്റീവ് കഥാപാത്രം. ആന്ധ്രാപ്രദേശില്‍ നടക്കുന്ന 'ശിക്കാറി'ന്റെ
ചിത്രീകരണവേളയിലായിരിക്കും സമുദ്രക്കനി ജോയിന്‍ ചെയ്യുക.
പത്രവാര്‍ത്തയില്‍നിന്നൊരു സിനിമആറു വര്‍ഷം മുന്‍പ് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയാണ് 'ശിക്കാറി'ന് ആധാരം എന്ന് തിരക്കഥാകൃത്ത് എസ്. സുരേഷ്ബാബു പറയുന്നു.
ഈറ്റത്തൊഴിലാളികളുമായി ബന്ധപ്പെട്ട് വന്ന ആ വാര്‍ത്ത
തിരക്കഥയാക്കിയപ്പോള്‍ സിനിമയാക്കാന്‍ ആദ്യം എത്തിയത് ലാല്‍ ജോസാണ്.
പിന്നീട് വിജി തമ്പിയിലേക്കും ഇപ്പോള്‍ എം.
പത്മകുമാറിലുമെത്തിനില്‍ക്കുന്നു. ഓരോ തവണ മാറിമറിയുമ്പോഴും ഇതില്‍
ബലരാമന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ തന്നെ നിലനിന്നു. ഈ ചിത്രത്തിലെ
കഥാസന്ദര്‍ഭവും കഥാപാത്രങ്ങളും സാങ്കല്പികമല്ല. സിനിമയ്ക്കുവേണ്ടി അല്പം
സിനി ടച്ച് കൊടുത്തതൊഴിച്ചാല്‍ ഈ കഥ കെട്ടുകഥയല്ല''- എസ്. സുരേഷ്ബാബു
പറഞ്ഞു.